ഷവോമിയുടെ പുതിയ അവതാരം ആഗോള വിപണിയിലേക്കെത്തി
: രണ്ട് നാനോ സിമ്മുകളെ പിന്തുണക്കുന്ന ഷവോമി 15 അൾട്രാ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ HyperOS 2-ൽ പ്രവർത്തിക്കുന്നു. നാല് പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഷവോമി ഇതിനു വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 16GB വരെ LPDDR5x റാമുമായും 512GB വരെ സ്റ്റോറേജുമായും വരുന്നു. 5G, 4G LTE, Wi-Fi 7, Bluetooth 6, GPS, NFC, USB 3.2 Gen 2 Type-C പോർട്ട് എന്നിവയെ ഫോൺ പിന്തുണയ്‌ക്കുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ്, ബാരോമീറ്റർ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്‌കാനർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു.