മോട്ടറോളയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണിൻ്റെ വിശേഷങ്ങൾ അറിയണ്ടേ
91Mobilesൽ നിന്നുള്ള ഒരു റിപ്പോർട്ട് പരാമർശിക്കുന്നതു പ്രകാരം ക്രോസ്-പ്ലാറ്റ്ഫോം ബെഞ്ച്മാർക്കിംഗ് സൈറ്റായ ഗീക്ബെഞ്ച് 6ൽ മോട്ടറോള റേസർ 50s ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് എട്ട് കോറുകളുള്ള പ്രോസസർ ഉണ്ടാകുമെന്ന് പറയപ്പെടുന്നു - 2.50GHzൽ പ്രവർത്തിക്കുന്ന ഉയർന്ന പെർഫോർമൻസ് നൽകുന്ന നാലു കോറുകൾ, 2.0GHzൽ പ്രവർത്തിക്കുന്ന നാല് എഫിഷ്യൻസി കോറുകൾ എന്നിവയാണത്. ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന റേസർ50s ഫോണിൽ ഏകദേശം 8GB RAM ആയിരിക്കും ഉണ്ടാവുക