ഐക്യൂ നിയോ 10 സീരീസിനു വേണ്ടിയുള്ള കാത്തിരിപ്പവസാനിച്ചു
സമീപകാലത്തു ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം ഐക്യൂ നിയോ 10-ൻ്റെ അടിസ്ഥാന മോഡലിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം പ്രോ പതിപ്പിന് മീഡിയടെക് ഡൈമൻസിറ്റി 9400 ചിപ്പ്സെറ്റാകും കരുത്തു നൽകുക. രണ്ട് ഫോണുകളും 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6,000mAh ബാറ്ററിയുമായി വരുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണുകളിൽ സ്ലിം ബെസലുകളുള്ള 1.5K ഫ്ലാറ്റ് ഡിസ്പ്ലേയാകും ഉണ്ടാവുക