ഐക്യൂ നിയോ 10 സീരീസ് ലോഞ്ചിങ്ങ് ഈ മാസം തന്നെയുണ്ടാകും
Photo Credit: iQOO
iQOO നിയോ 10 സീരീസ് മൂന്ന് നിറങ്ങളിൽ വരുമെന്ന് സ്ഥിരീകരിച്ചു
സമീപകാലത്ത് വളരെയധികം ആരാധകരെ സൃഷ്ടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. അവരുടെ പുതിയ മോഡൽ ഫോണുകൾക്കു വേണ്ടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഐക്യൂവിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നിയോ 10 സീരീസ് ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ സീരീസിൽ ഐക്യൂ നിയോ 10, ഐക്യൂ നിയോ 10 പ്രോ എന്നീ രണ്ടു മോഡലുകളാണുള്ളത്. ഈ അവസരത്തിൽ നിയോ 10 പ്രോ മോഡലിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ ഐക്യൂ പങ്കിടുകയുണ്ടായി. ടിഎസ്എംസിയുടെ ഫാബ്രിക്കേഷൻ പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ഫ്ലാഗ്ഷിപ്പ് മീഡിയടെക് ചിപ്‌സെറ്റ് ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും. ഇതോടൊപ്പം, ഈ സീരീസിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതിയും കമ്പനി സ്ഥിരീകരിച്ചു. ഫോണുകൾ ഏതൊക്കെ കളർ ഓപ്‌ഷനുകളിൽ ലഭ്യമാണെന്നു വെളിപ്പെടുത്തിയ കമ്പനി പ്രീ-ഓർഡർ ഡീലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഇട്ട പോസ്റ്റിലൂടെയാണ് ഐക്യൂ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളായ ഐക്യൂ നിയോ 10 സീരീസിൻ്റെ ലോഞ്ചിങ്ങ് തീയ്യതി പ്രഖ്യാപിച്ചത്. ചൈനയിൽ നവംബർ 29 പ്രാദേശിക സമയം 4 PM-ന് (ഇന്ത്യൻ സമയം ഏകദേശം 3:30 AM) ലോഞ്ചിങ്ങ് നടക്കുമെന്ന് ഐക്യൂ അറിയിച്ചു. ബ്ലാക്ക്, ഓറഞ്ച്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിൽ ഈ സീരീസിലെ ഫോണുകൾ ലഭ്യമാകും.
ഉപഭോക്താക്കൾക്ക് CNY 2267 (ഏകദേശം 26,000 ഇന്ത്യൻ രൂപ) നിരക്കിൽ ഐക്യൂ നിയോ 10 സീരീസിലെ ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്യാമെന്നും കമ്പനി വെളിപ്പെടുത്തി. മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്ക് ബ്ലൂടൂത്ത് സ്പീക്കർ, കസ്റ്റമൈസ്ഡ് ടെമ്പർഡ് ഗ്ലാസ്, മികച്ച ട്രേഡ്-ഇൻ ഡീലുകൾ എന്നിവ ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ ലഭിക്കും.
വിവോ X200 സീരീസിൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസർ ആയ ഫ്ലാഗ്ഷിപ്പ് ലെവലിലുള്ള മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ് ഐക്യൂ നിയോ 10 പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഈ ചിപ്‌സെറ്റിന് എട്ട് കോറുകൾ ഉണ്ട്. അതിൽ ഒരു ശക്തമായ ആം കോർട്ടെക്സ്-X925 കോർ, മൂന്ന് മിഡ്-റേഞ്ച് ആം കോർടെക്സ്-X4 കോറുകൾ, നാല് ഊർജ്ജ-കാര്യക്ഷമമായ ആം കോർട്ടെക്സ്-A720 കോറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ ഫോൺ എൽപിഡിഡിആർ 5 എക്സ് റാമിനെ പിന്തുണയ്ക്കുന്നതാണ്, കൂടാതെ അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) സവിശേഷതകളുമായാണ് ഈ ഫോൺ വരുന്നത്.
പെർഫോമൻസ് വർധിപ്പിക്കാൻ പ്രത്യേക Q2 സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പും ഫോണിലുണ്ടാകും. കുറഞ്ഞ പവർ ഉപയോഗിക്കുമ്പോൾ ഉയർന്ന പ്രകടനം നൽകാൻ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ബ്ലൂ ക്രിസ്റ്റൽ ചിപ്പ് ടെക്നോളജി സ്റ്റാക്ക് നിയോ 10 പ്രോ ഫോണിലുണ്ടാകുമെന്ന് ഐക്യൂ പറയുന്നു.
കൂടാതെ, ഐക്യൂ നിയോ 10 പ്രോ ബ്ലൂ വോൾട്ട് സാങ്കേതികവിദ്യയും അവതരിപ്പിക്കും. ഇത് ദൈർഘ്യമേറിയ ബാറ്ററി ലൈഫും വേഗത്തിലുള്ള ചാർജിംഗും വാഗ്ദാനം ചെയ്യുന്നു. ഫോണിൻ്റെ AI ഫീച്ചറുകൾ നൽകുന്നത് ബ്ലൂഎൽഎം AI മോഡലാണ്. ഇത് മികച്ചതും കൂടുതൽ കാര്യക്ഷമവുമായ പ്രകടനം ഉറപ്പു നൽകുന്നു.
പരസ്യം
പരസ്യം
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging
Chandra’s New X-Ray Mapping Exposes the Invisible Engines Powering Galaxy Clusters