ഐക്യൂ നിയോ 10 സീരീസ് ലോഞ്ചിങ്ങിനൊരുങ്ങുന്നു
Photo Credit: iQOO
അതേസമയം പ്രോ പതിപ്പിന് മീഡിയടെക് ഡൈമൻസിറ്റി 9400 ചിപ്പ്സെറ്റാകും കരുത്തു നൽകുക.
ഐക്യൂവിൻ്റെ നിയോ സീരീസ് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയതാണ്. അതിൻ്റെ ഭാഗമായി ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളുമായി ഐക്യൂ നിയോ 10 സീരീസ് ഉടൻ ചൈനയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, വരാനിരിക്കുന്ന ലൈനപ്പിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കമ്പനിയിൽ നിന്നുള്ള ഒരു മുതിർന്ന എക്‌സിക്യൂട്ടീവ് റിലീസ് അടുത്തു തന്നെ ഉണ്ടാകുമെന്നു സ്ഥിരീകരിച്ചു. പുതിയ സീരീസിൽ സാധാരണ ഐക്യൂ നിയോ 10, ഐക്യൂ നിയോ 10 പ്രോ എന്നിങ്ങനെ രണ്ടു മോഡലുകൾ ഉൾപ്പെടും. 2023 ഡിസംബറിൽ ചൈനയിൽ പുറത്തിറക്കിയ ഐക്യൂ നിയോ 9 സീരീസിൽ ഐക്യൂ നിയോ 9, ഐക്യൂ നിയോ 9 പ്രോ എന്നീ രണ്ടു മോഡലുകൾ ഉണ്ടായിരുന്നതിനു സമാനമായ രീതിയാകും പുതിയ ലൈനപ്പും പിന്തുടരുക. ഈ സീരീസിന് പുറമേ, കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 13 ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നുണ്ട്, അടുത്ത മാസം ഇതു വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഐക്യൂ നിയോ പ്രൊഡക്റ്റ് മാനേജർ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് ഐക്യൂ നിയോ 10 സീരീസ് ലോഞ്ചിങ്ങ് അടുത്തുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ, സീരീസിൻ്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇദ്ദേഹം പങ്കിട്ടിട്ടില്ല.
അടുത്തിടെ, ലീക്കായി പുറത്തു വന്ന ചില വാർത്തകൾ ഐക്യൂ നിയോ 10 സീരീസ് നവംബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് സൂചന നൽകിയിരുന്നു. നവംബർ മാസം പകുതിയോളം ഇപ്പോൾ തന്നെ പിന്നിട്ടിരിക്കുന്നതിനാൽ, നവംബർ അവസാനത്തോടെ ലോഞ്ച് നടക്കാനാണ് സാധ്യത. കൃത്യമായ ലോഞ്ച് തീയതിയുടെ ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപകാലത്തു ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം ഐക്യൂ നിയോ 10-ൻ്റെ അടിസ്ഥാന മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം പ്രോ പതിപ്പിന് മീഡിയടെക് ഡൈമൻസിറ്റി 9400 ചിപ്പ്സെറ്റാകും കരുത്തു നൽകുക. രണ്ട് ഫോണുകളും 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6,000mAh ബാറ്ററിയുമായി വരുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണുകളിൽ സ്ലിം ബെസലുകളുള്ള 1.5K ഫ്ലാറ്റ് ഡിസ്‌പ്ലേയാകും ഉണ്ടാവുക.
മറ്റുള്ള അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത് ഐക്യൂ നിയോ 10 സീരീസ് മധ്യഭാഗത്തിൽ ഒരു മെറ്റൽ ഫ്രെയിമുമായി വരുമെന്നാണ്. ഇത് ഐക്യൂ നിയോ 9 സീരീസിൽ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഫ്രെയിമിനെ അപേക്ഷിച്ച് വലിയ അപ്ഗ്രേഡ് തന്നെയായിരിക്കും.
താരതമ്യം ചെയ്യുകയാണെങ്കിൽ ബേയ്സ് ഐക്യൂ നിയോ 9 മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും ഐക്യൂ നിയോ 9 പ്രോയിൽ മീഡിയടെക് ഡൈമൻസിറ്റി 9300 ചിപ്പ്സെറ്റും ആയിരുന്നു. രണ്ട് ഫോണുകളിലും 20W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററികളാണ്. 6.78 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനുകളും 50 മെഗാപിക്‌സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറകളുമായാണ് ഈ ഫോണുകൾ വരുന്നത്.
ces_story_below_text
പരസ്യം
പരസ്യം
NASA Says the Year 2025 Almost Became Earth's Hottest Recorded Year Ever
Civilization VII Coming to iPhone, iPad as Part of Apple Arcade in February