എച്ച്പിയുടെ മറ്റൊരു അടിപൊളി ലാപ്ടോപ് കൂടി ഇന്ത്യയിലെത്തി
എച്ച്പി വിക്റ്റസ് സ്പെഷ്യൽ എഡിഷൻ ലാപ്ടോപ് എന്ന പുതിയ മോഡൽ ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ എച്ച്പി വിക്റ്റസ് ലാപ്ടോപ് സ്പെഷ്യൽ എഡിഷൻ്റെ വില ആരംഭിക്കുന്നത് 65999 രൂപയിലാണ്. അറ്റ്മോസ്ഫെറിക് ബ്ലൂ എന്ന ഒരൊറ്റ നിറത്തിൽ മാത്രമാണ് ഈ ലാപ്ടോപ് ഇന്ത്യയിൽ ലഭ്യമാവുക. ഈ ലാപ്ടോപ് വാങ്ങുന്നതിനൊപ്പം 6097 രൂപ വിലയുള്ള ഹൈപ്പർഎക്സ് ക്ലൗഡ് സ്റ്റിങ്ങർ 2 ഹെഡ്സെറ്റ് വെറും 499 രൂപക്കു രൂപക്കു സ്വന്തമാക്കാൻ കഴിയും. 70Whr ബാറ്ററിയാണ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന ഈ ലാപ്ടോപിലുള്ളത്