Photo Credit: HP
Consumers will also get free access to HP Gaming Garage with the laptop
ഇന്ത്യയിലെ ലാപ്‌ടോപ് വിപണിയിൽ വളരെ ശ്രദ്ധേയമായ ബ്രാൻഡാണ് എച്ച്പി. ഇന്ത്യയിലെ ഏറ്റവും മികച്ച ലാപ്ടോപ് മോഡലുകൾ എടുത്താൽ അതിൽ മുൻനിരയിൽ തന്നെ എച്ച്പി പുറത്തിറക്കിയ ലാപ്ടോപുകൾ വരുമെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ നിരവധി കാലമായി ഇന്ത്യയിൽ മുൻനിര സ്ഥാനം കയ്യാളുന്ന എച്ച്പി അവരുടെ ഏറ്റവും പുതിയ മോഡൽ ലാപ്ടോപ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. എച്ച്പി വിക്റ്റസ് സ്പെഷ്യൽ എഡിഷൻ ലാപ്ടോപ് എന്ന അവരുടെ പുതിയ മോഡൽ ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന, ഗെയിമിങ്ങിന് അനുയോജ്യമായ ഈ ലാപ്ടോപ് മോഡൽ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയതെന്ന് കമ്പനി പറഞ്ഞു. 4GB വീഡിയോ RAM, എൻവിഡിയ ജിഫോഴ്സ് RTX 3050A GPU എന്നിവ ഈ ലാപ്ടോപിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എച്ച്പി ഗെയിമിംഗ് ഗരേജിലേക്കുള്ള സൗജന്യ ആക്സസ്, ഇസ്പോർട്ട് മാനേജ്മെൻ്റിലും ഗെയിം ഡെവലപ്മെൻ്റിലും ഓൺലൈൻ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നിവയും അവർ വാഗ്ദാനം ചെയ്യുന്നു.
പലതരം സവിശേഷതകളോടു കൂടിയ നിരവധി ലാപ്ടോപുകൾ ലഭ്യമാണെങ്കിലും കമ്പനി ഏതൊക്കെ മോഡലുകളാണ് എന്നതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്ത്യയിൽ എച്ച്പി വിക്റ്റസ് ലാപ്ടോപ് സ്പെഷ്യൽ എഡിഷൻ്റെ വില ആരംഭിക്കുന്നത് 65999 രൂപയിലാണ്. അറ്റ്മോസ്ഫെറിക് ബ്ലൂ എന്ന ഒരൊറ്റ നിറത്തിൽ മാത്രമാണ് ഈ ലാപ്ടോപ് ഇന്ത്യയിൽ ലഭ്യമാവുക. കമ്പനി വെബ്സൈറ്റിൽ നിന്നും ഓഫ്‌ലൈൻ സ്‌റ്റോറുകളിൽ നിന്നും മറ്റുള്ള പ്രധാനപ്പെട്ട ഔട്ട്ലെറ്റുകളിൽ നിന്നുമെല്ലാം ഈ ലാപ്ടോപ് വാങ്ങാൻ കഴിയും.
ഈ ലാപ്ടോപ് വാങ്ങുന്നതിനൊപ്പം മറ്റൊരു ഓഫർ കൂടി ലഭ്യമാണ്. 6097 രൂപ വിലയുള്ള ഹൈപ്പർഎക്സ് ക്ലൗഡ് സ്റ്റിങ്ങർ 2 ഹെഡ്സെറ്റ് ഇതിനൊപ്പം വാങ്ങിയാൽ വെറും 499 രൂപക്കു രൂപക്കു സ്വന്തമാക്കാൻ കഴിയും. നേരത്തെ പരാമർശിച്ച എല്ലാ സെയിൽസ് പോയിൻ്റുകളിൽ നിന്നും ഈ സ്പെഷ്യൽ ഡീൽ നിങ്ങൾക്കു ലഭിക്കും.
മുൻപു പുറത്തിറങ്ങിയ എച്ച്പി വിക്റ്റസ് 16 ലാപ്ടോപിനെ കൂടുതൽ മെച്ചപ്പെടുത്തിയ വേർഷനായാണ് എച്ച്പി വിക്റ്റസ് സ്പെഷ്യൽ എഡിഷൻ ലാപ്ടോപ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 144Hz റീഫ്രഷ് റേറ്റുള്ള 15.6 ഇഞ്ചിൻ്റെ ഫുൾ എച്ച്ഡി ഡിസ്പ്ലേ ഈ ലാപ്ടോപിനു നൽകിയിരിക്കുന്നു. 12th Gen ഇൻ്റൽ കോർ പ്രോസസറുകൾ, എൻവിഡിയ ജിഫോഴ്സ് RTX 3050A GPU, 4GB വീഡിയോ RAM എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 16GB വരെ RAM വരുന്ന പല മോഡലുകളിൽ, നിരവധി സ്റ്റോറേജ് വേരിയൻ്റുകളിൽ ഈ ലാപ്ടോപ് വിപണിയിൽ ലഭ്യമാകും.
എൻവിഡിയയുമായുള്ള സഹകരണം ഗെയിമിങ്ങിൽ കൂടുതൽ സഹായം ചെയ്യുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. ഇതിൻ്റെ GPU നിരവധി Al മോഡൽസിൻ്റെ സഹായവും ഉപയോക്താക്കൾക്കു നൽകുന്നു. 70Whr ബാറ്ററിയാണ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന ഈ ലാപ്ടോപിലുള്ളത്. ഫുൾ സൈസ് ബാക്ക്ലിറ്റ് കീബോർഡ്, ന്യൂമറിക് കീപാഡ്, ഒമൻ ബ്രാൻഡഡ് ടെംപസ്റ്റ് കൂളിംഗ് സൊലൂഷൻ, lR തെർമോഫൈൽ സെൻസർ എന്നിവയുള്ള ഈ ലാപ്ടോപിൻ്റെ ഭാരം 2.29 കിലോഗ്രാം ആണ്.
പരസ്യം
പരസ്യം