Photo Credit: Lenovo
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 ഈ വർഷത്തെ കമ്പനിയുടെ ആദ്യത്തെ വലിയ ഷോപ്പിംഗ് ഇവൻ്റാണ്. ഇലക്ട്രോണിക്‌സ്, സ്‌മാർട്ട് ഹോം ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് ഈ വിൽപ്പന മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ജനുവരി 19 വരെ മാത്രമേ വിൽപ്പന ഉണ്ടാവുകയുള്ളൂ. നിങ്ങൾക്ക് ഗെയിമിംഗ് ലാപ്‌ടോപ്പുകൾ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ, സാധാരണയായി 1 ലക്ഷം രൂപയിലധികം വിലയുള്ള ഹൈ-എൻഡ് മോഡലുകൾ അതിനേക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണിത്. യോഗ്യതയുള്ള ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ഇതിനു പുറമെ കൂടുതൽ കിഴിവു നേടാനും കഴിയും. ലാപ്‌ടോപ്പുകൾക്ക് പുറമെ, മുൻനിര സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾ, സ്‌മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ എന്നിവയ്‌ക്കും വലിയ വിലക്കിഴിവുണ്ട്. കൂടുതൽ ഡിസ്കൗണ്ട് നേടുന്നതിനായി എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് EMI ഓപ്ഷനുകളും നിങ്ങൾക്ക് ഉപയോഗിക്കാം.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025-ൽ നിങ്ങൾക്ക് ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ കഴിയും. നിങ്ങൾ ഒരു SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തിയാൽ, 10% അധിക കിഴിവാണ് ലഭിക്കുക. ഇത് മൊത്തം വില ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നിങ്ങൾ അവർ നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ഒരു ലാപ്‌ടോപ്പ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ട്രേഡ് ചെയ്യുന്ന മോഡലിനെ ആശ്രയിച്ച് കൂടുതൽ വിലക്കുറവ് നേടാൻ കഴിയും.
ഈ സെയിൽ സമയത്ത്, Acer, HP, MSI, Lenovo, Dell, Asus തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഗെയിമിംഗ് ലാപ്‌ടോപ്പുകൾ 1 ലക്ഷം രൂപയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ ലാപ്‌ടോപ്പുകൾ ഏറ്റവും പുതിയ ഇൻ്റൽ, എഎംഡി പ്രോസസറുകളോട് കൂടിയതും വിൻഡോസ് 11-ൽ പ്രവർത്തിക്കുന്നതുമാണ്.
1. Acer ALG (Intel Core i7-13620H)
സാധാരണ വില: 1,05,999 രൂപ
സെയിൽ വില: 77,990 രൂപ
2. HP വിക്ടസ് (ഇൻ്റൽ കോർ i7-13620H)
സാധാരണ വില: 1,18,668 രൂപ
സെയിൽ വില: 89,990 രൂപ
3. Lenovo LOQ 2024 (AMD Ryzen 7 7435HS)
സാധാരണ വില: 1,27,990 രൂപ
സെയിൽ വില: 89,490 രൂപ
4. Dell G15-5530 (Intel Core i7-13650HX)
സാധാരണ വില: 1,46,107 രൂപ
സെയിൽ വില: 85,490 രൂപ
5. HP വിക്ടസ് (ഇൻ്റൽ കോർ i7-12650H)
സാധാരണ വില: 95,746 രൂപ
സെയിൽ വില: 80,990 രൂപ
6. Asus TUF ഗെയിമിംഗ് F15 (ഇൻ്റൽ കോർ i7-12700H)
സാധാരണ വില: 1,11,990 രൂപ
സെയിൽ വില: 80,990 രൂപ
7. HP Omen (AMD Ryzen 7 7840HS)
സാധാരണ വില: 1,23,652 രൂപ
സെയിൽ വില: 99,990 രൂപ
8. Acer Nitro V (Intel Core i7-13620H)
സാധാരണ വില: 1,15,999 രൂപ
സെയിൽ വില രൂപ: 88,990 രൂപ
9. MSI Katana A17 AI (AMD Ryzen 9 8945HS)
സാധാരണ വില: 1,29,900
സെയിൽ വില 89,990 രൂപ
10. MSI Cyborg 15 AI (ഇൻ്റൽ കോർ അൾട്രാ 7 155H)
സാധാരണവില: 1,29,900 രൂപ
സെയിൽ വില: 89,990 രൂപ
പരസ്യം
പരസ്യം