മൈക്രോസോഫ്റ്റിൻ്റെ രണ്ടു പുതിയ ലാപ്ടോപുകൾ വിപണിയിൽ
13 ഇഞ്ച് പിക്‌സൽസെൻസ് ഫ്ലോ ഡിസ്‌പ്ലേയുള്ള 2-ഇൻ-1 ലാപ്‌ടോപ്പായ സർഫേസ് പ്രോ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2880 × 1920 പിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്ന ഇത് LCD, OLED പതിപ്പുകളിൽ ലഭ്യമാണ്. സ്‌ക്രീൻ 120Hz റീഫ്രഷ് റേറ്റിനെയും 900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കുന്നു. ഇതു മികച്ച വിഷ്വലുകൾക്കായി ഡോൾബി വിഷൻ IQ സർട്ടിഫൈ ചെയ്തതും കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷണമുള്ളതുമാണ്. 32GB വരെ LPDDR5x റാമും 1TB ജെൻ 4 SSD സ്റ്റോറേജുമുള്ള ഇൻ്റൽ കോർ അൾട്രാ 7 268V പ്രോസസറാണ് സർഫേസ് പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഇത് വിൻഡോസ് 11 പ്രോയിലാണ് പ്രവർത്തിക്കുന്നത്.