സ്വകാര്യ കമ്പനികളോട് ഏറ്റുമുട്ടാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നു
ഇപ്പോൾ പുതിയ ഡയറക്ട്-ടു-ഡിവൈസ് സേവനത്തിലൂടെ, ബിഎസ്എൻഎൽ അവരുടെ എല്ലാ ഉപയോക്താക്കൾക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം ഉപയോക്താക്കൾക്ക് വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി ലഭിക്കുമെന്നു തന്നെയാണ്. ഉദാഹരണത്തിന്, സ്പിതി താഴ്‌വരയിലെ ചന്ദ്രതാൾ തടാകത്തിലേക്ക് ട്രെക്കിംഗ് നടത്തുന്ന ആളുകൾക്കോ രാജസ്ഥാനിലെ വിദൂരമായ പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കോ പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താൻ ഈ സേവനം ഉപയോഗപ്രദമാകും