Photo Credit: BSNL
സ്വകാര്യ ടെലികോം കമ്പനികൾക്കു വെല്ലുവിളി ഉയർത്തുന്ന മാറ്റങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, ഇന്ത്യൻ ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) രാജ്യത്തെ ‘ പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കായി പ്രത്യേക പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിൻ്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് അവരുടെ പതിവ് പ്ലാൻ ആനുകൂല്യങ്ങൾക്ക് പുറമെ 3GB അധിക ഡാറ്റ ആസ്വദിക്കാം. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ഉപയോക്താക്കൾ റീചാർജ് ചെയ്യുമ്പോൾ മാത്രമേ ഈ അധിക ഡാറ്റ ലഭ്യമാകൂ. ഈ ഓഫറിലൂടെ കൂടുതൽ ഉപയോക്താക്കൾ അവരുടെ റീചാർജ് ആവശ്യങ്ങൾക്കായി സെൽഫ് കെയർ ആപ്പ് ഉപയോഗിക്കും എന്നതാണ് ലക്ഷ്യമിടുന്നത്. ഈ ഓഫർ കൂടാതെ, BSNL അടുത്തിടെ രണ്ട് പുതിയ സേവനങ്ങളും ഇന്ത്യയിൽ അവതരിപ്പിച്ചു. ഫൈബർ അധിഷ്‌ഠിത ഇൻട്രാനെറ്റ് ടിവി, ഡയറക്റ്റ്-ടു-ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിവയാണിത്. ഇതിൽ ഡയറക്റ്റ്-ടു-ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി ഇന്ത്യയിൽ ആദ്യത്തേതാണ്.
599 പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ കൂടുതൽ ഡാറ്റയും മറ്റ് നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമോഷണൽ ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ 84 ദിവസത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ എല്ലാ ദിവസവും 3 ജിബി ഡാറ്റയും നൽകും. നിലവിലെ പ്രമോഷണൽ ഓഫറിൻ്റെ ഭാഗമായി ഈ റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 3 ജിബി അധിക ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
പ്രതിദിനം ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾക്ക് പുറമെ, ചില മൂല്യവർധിത സേവനങ്ങളുമായാണ് പ്ലാൻ വരുന്നത്. ഉപഭോക്താക്കൾക്ക് സിങ്ങ് മ്യൂസിക്ക്, വീഡിയോ സ്ട്രീമിംഗ് ആപ്പ്, ഒരു പേഴ്സണൽ റിംഗ് ബാക്ക് ടോൺ സേവനം, ആസ്ട്രോടെൽ, ഗെയിംഓൺ എന്നിവ ഉപയോഗിക്കാൻ. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ലഭ്യമായ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്താൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ.
കുറഞ്ഞ സാധുതയുള്ള ഓപ്ഷനു വേണ്ടി തിരയുന്നവർക്കായി, ബിഎസ്എൻഎൽ ഇതേ ആനുകൂല്യങ്ങളോടെ 30 ദിവസത്തെ വാലിഡിറ്റിയുള്ള 299 രൂപയുടെ റീചാർജ് പ്ലാനും നൽകുന്നുണ്ട്.
ബിഎസ്എൻഎൽ താരിഫ് നിരക്കുകൾ ഉയർത്തില്ലെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് രവി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പകരം, ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർ താരിഫ് കുത്തനെ വർദ്ധിപ്പിച്ചതോടെ ബിഎസ്എൻഎല്ലിലേക്കു മാറിയ ഉപഭോക്താക്കളെ നിലനിർത്തുന്നതിനായി കമ്പനി അതിൻ്റെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റ് കമ്പനികളിലെ ഉയർന്ന താരിഫ് നിരക്കുകൾ കാരണം, ജൂലൈയിൽ ബിഎസ്എൻഎൽ ഇന്ത്യയിൽ 2.9 ദശലക്ഷം പുതിയ വരിക്കാരാണ് എത്തിയത്. ബിഎസ്എൻഎല്ലിൻ്റെ കുറഞ്ഞ താരിഫുകളാണ് ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
റോബർട്ട് രവിയുടെ അഭിപ്രായത്തിൽ, 2025-ഓടെ ഇന്ത്യയിലെ വിപണി വിഹിതം 25 ശതമാനമായി വിപുലീകരിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഈ വളർച്ചയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ഘടകങ്ങൾ പുതുതായി അവതരിപ്പിച്ച ഏഴ് സേവനങ്ങളാണ്. അതിൽ സ്പാം പ്രൊട്ടക്ഷൻ, വൈഫൈ റോമിംഗ് സർവീസ് ഫോർ ഫൈബർ ടു ദി ഹോം (FTTH) കസ്‌റ്റമേഴ്സ്, എനി ടൈം സിം (എടിഎം) കിയോസ്‌ക്കുകൾ, ഫൈബർ ബേസ്‌ഡ് ഇൻട്രാനെറ്റ് ടിവി സർവീസ് എന്നിവ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം