മനോഹരമായ ബാർബി ഫ്ലിപ് ഫോണുകൾ ഇന്ത്യയിലേക്ക്
HMD ബാർബി ഫ്ലിപ്പ് ഫോണിന്റെ ആഗോള പതിപ്പിന് രണ്ട് സ്‌ക്രീനുകളുണ്ട്. 2.8 ഇഞ്ച് മെയിൻ സ്‌ക്രീൻ (QVGA), 1.77 ഇഞ്ച് കവർ സ്‌ക്രീൻ (QQVGA) എന്നിവയാണത്. ഇതിലെ രണ്ടാമത്തെ സ്ക്രീൻ ഒരു മിറർ പോലെയും പ്രവർത്തിക്കുന്നു. ഇതിന് യൂണിസോക് T107 പ്രോസസർ കരുത്തു നൽകുന്നു, 64MB റാമും 128MB സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. LED ഫ്ലാഷുള്ള 0.3 മെഗാപിക്സൽ റിയർ ക്യാമറയാണ് ഫോണിനുള്ളത്. തിളക്കമുള്ള പവർ പിങ്ക് നിറത്തിലാണ് ഫോൺ വരുന്നത്. പിങ്ക് കീപാഡിൽ ഇരുട്ടിൽ തിളങ്ങുന്ന ഈന്തപ്പനകൾ, ഹാർട്ടുകൾ, ഫ്ലമിംഗോകൾ തുടങ്ങി മറഞ്ഞിരിക്കുന്ന ഡിസൈനുകൾ ഉണ്ട്.