ആൻഡ്രോയ്ഡ് 16-ൻ്റെ കാലം വരുന്നു
2025-ൻ്റെ ആദ്യ പകുതിയിൽ തന്നെ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ അടുത്ത പ്രധാന പതിപ്പായ ആൻഡ്രോയിഡ് 16 പുറത്തിറങ്ങുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഒക്ടോബറിൽ പിക്സൽ ഉപകരണങ്ങളിൽ ഏറ്റവും അവസാനത്തെ പതിപ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായാണ് പുതിയ ടൈംലൈനിൽ ആൻഡ്രോയ്ഡ് 16 വരുന്നത്. കൂടാതെ, ഇതിനു പിന്നാലെ, 2025 അവസാനത്തോടെ ഇതിൻ്റെ ചെറിയ അപ്‌ഡേറ്റ് പുറത്തിറക്കാനും ഗൂഗിൾ പദ്ധതിയിടുന്നു