5,100mAh ബാറ്ററി, 48 മെഗാപിക്സൽ മെയിൻ ക്യാമറ; ഗൂഗിൾ പിക്സൽ 10a ഇന്ത്യൻ വിപണിയിലെത്തി

ഗൂഗിൾ പിക്സൽ 10a ഇന്ത്യൻ വിപണിയിലെത്തി; ഫോണിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം

5,100mAh ബാറ്ററി, 48 മെഗാപിക്സൽ മെയിൻ ക്യാമറ; ഗൂഗിൾ പിക്സൽ 10a ഇന്ത്യൻ വിപണിയിലെത്തി

Photo Credit: Google

ഗൂഗിൾ പിക്സൽ 10a-യിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്

ഹൈലൈറ്റ്സ്
  • ടെൻസർ G4 ചിപ്പ്സെറ്റാണ് ഗൂഗിൾ പിക്സൽ 10a-യിലുണ്ടാവുക
  • ആൻഡ്രോയ്ഡ് 16-ലാണ് ഗൂഗിൾ പിക്സൽ 10a പ്രവർത്തിക്കുന്നത്
  • ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഈ ഫോണിലുണ്ടാകും
പരസ്യം

ഗൂഗിൾ തങ്ങളുടെ പിക്സൽ സ്മാർട്ട്‌ഫോൺ ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി ഇന്ത്യയിലും ആഗോള വിപണികളിലും ഗൂഗിൾ പിക്സൽ 10a പുറത്തിറക്കി. ഇതിലൂടെ ഫ്ലാഗ്ഷിപ്പ് മോഡലുകളെ അപേക്ഷിച്ച് അൽപ്പം കുറഞ്ഞ വിലയ്ക്ക് പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച ഡിസൈൻ, ശക്തമായ ഹാർഡ്‌വെയർ, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ എന്നിവയോടെയാണ് പിക്സൽ 10a വരുന്നത്. ശക്തമായ പെർഫോമൻസും ക്യാമറ ക്വാളിറ്റിയും ഉള്ളതിനൊപ്പം ചികച്ച ആൻഡ്രോയിഡ് അനുഭവം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഫോൺ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു. അലുമിനിയം ഫ്രെയിം ഉള്ള ഈ സ്മാർട്ട്‌ഫോണിൽ പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68 റേറ്റിംഗും ഉണ്ട്. ഗൂഗിളിന്റെ ടെൻസർ G4 ചിപ്‌സെറ്റ് കരുത്തു നൽകുന്ന ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 5,100mAh ബാറ്ററിയുടെ പിന്തുണയുള്ള ഈ ഉപകരണം വയർഡ്, വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയിൽ ഫ്ലിപ്കാർട്ടിലൂടെയും കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും ഫോൺ വാങ്ങാം.

ഗൂഗിൾ പിക്സൽ 10a-യുടെ ഇന്ത്യയിലെ വിലയും ലഭ്യതയും:

ഗൂഗിൾ പിക്സൽ 10a-യുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിന് ഇന്ത്യയിലെ വില 49,999 രൂപയാണ്. ഈ ഫോണിൻ്റെ മറ്റ് സ്റ്റോറേജ് ഓപ്ഷനുകളൊന്നും നിലവിൽ ലഭ്യമല്ല. ആമുഖ ഓഫറിന്റെ ഭാഗമായി, തിരഞ്ഞെടുത്ത എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ ഗൂഗിൾ 3,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. കൂടാതെ, യോഗ്യമായ ഉപകരണങ്ങൾക്ക് 3,000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്.

ചില നിബന്ധനകൾക്ക് വിധേയമായി ഉപയോക്താക്കൾക്ക് അവരുടെ ഉപകരണം അപ്‌ഗ്രേഡ് ചെയ്യാൻ അനുവദിക്കുന്ന ഗൂഗിൾ പിക്സൽ അപ്‌ഗ്രേഡ് പ്രോഗ്രാമിലും സ്മാർട്ട്‌ഫോൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് വഴിയും ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ പിക്സൽ 10a പ്രീ-ഓർഡറിന് ലഭ്യമാകും. മാർച്ച് 6-ന് ഇന്ത്യയിലെ ഔദ്യോഗിക വിൽപ്പന ആരംഭിക്കും. ബെറി, ഫോഗ്, ലാവെൻഡർ, ഒബ്‌സിഡിയൻ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

ഗൂഗിൾ പിക്സൽ 10a-യുടെ പ്രധാന സവിശേഷതകൾ:

ഗൂഗിൾ പിക്സൽ 10a ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്നു, ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിനു ലഭിക്കും. ഉപയോക്താക്കൾക്ക് ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ ഇതിലൂടെ ഉറപ്പാക്കുന്നു. 1,080x2,424 പിക്‌സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡി+ ആക്റ്റുവ പോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. സുഗമമായ സ്‌ക്രോളിംഗിനും ഗെയിമിംഗിനും സ്‌ക്രീൻ 120Hz വരെ റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. 3,000nits വരെ പീക്ക് ബ്രൈറ്റ്നസും ഇത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷിച്ചിരിക്കുന്നു.

ടൈറ്റൻ M2 സെക്യൂരിറ്റി കോപ്രൊസസറിനൊപ്പം ഗൂഗിളിന്റെ ടെൻസർ G4 ചിപ്‌സെറ്റും ഈ ഉപകരണത്തിന് കരുത്ത് പകരുന്നു. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ഫോട്ടോഗ്രാഫിക്ക്, പിക്സൽ 10a-യിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവുള്ള 13 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയുണ്ട്.

30W വയർഡ് ചാർജിംഗിനും 10W വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 6e, ബ്ലൂടൂത്ത് 6, NFC, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. GPS, GLONASS, ഗലീലിയോ, BeiDou, QZSS എന്നിവയും ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇതിന്റെ ഭാരം 183 ഗ്രാമും വലിപ്പം 153.9x73x9mm ആണ്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ലുക്കിലും ഫീച്ചറിലും വമ്പൻ മാറ്റം; ഐഫോൺ 18 പ്രോയുടെ രഹസ്യങ്ങൾ പുറത്ത്!
  2. കാണാൻ വെറും കണ്ണട ഉള്ളിൽ കളി വേറെ! ആപ്പിളിന്റെ ഐക്കണിക് ഡിസൈനുകൾ ഇനി സ്മാർട്ട് ഗ്ലാസ് രൂപത്തിൽ
  3. സ്റ്റൈലൻ ലുക്കിൽ ഇൻഫിനിക്സ് നോട്ട് 60 പ്രോ വിപണിയിൽ; ഏപ്രിൽ 20 മുതൽ ഫ്ലിപ്കാർട്ടിൽ!
  4. ലിമിറ്റഡ് എഡിഷൻ? ഐഫോൺ ഫോൾഡിന്റെ സ്റ്റോക്ക് കുറവായിരിക്കാൻ സാധ്യത; കാരണമിതാണ്.
  5. വിലക്കുറവിന് പകരം വിലക്കയറ്റം! സാംസങ്ങിന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെന്ത്?
  6. ഇനി കമന്റുകൾ ഡിലീറ്റ് ചെയ്യേണ്ട; തിരുത്താനുള്ള സൗകര്യം ഇൻസ്റ്റാഗ്രാമിൽ
  7. ആകർഷകമായ നിറങ്ങളിൽ ഹുവാവേ പ്യൂറ 90 പ്രോ മാക്സ് എത്തുന്നു; പ്രീ-ഓർഡറുകൾ ആരംഭിച്ചു.
  8. ഉപഗ്രഹങ്ങളുടെ എണ്ണത്തിലെ ഈ മാറ്റത്തിന് കാരണം ഇതാണ്; വ്യാഴത്തെയും ശനിയെയും കുറിച്ച് പുതിയ കണ്ടെത്തൽ
  9. ലുക്കിലും പെർഫോമൻസിലും രാജാവ്; വിവോ T5 പ്രോ 5G ഏപ്രിൽ 15-ന് ലോഞ്ച്
  10. ഓപ്പോ F33 പ്രോ 5G: ഡിസൈനും ക്യാമറ ഫീച്ചറുകളും അറിയാം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »