ഇയർഫോൺ വിപണി കീഴടക്കാൻ പവർബീറ്റ്സ് പ്രോ 2 ഇന്ത്യയിലെത്തി

45 മണിക്കൂർ ബാറ്ററി ലൈഫുമായി പവർബീറ്റ്‌സ് പ്രോ 2 ഇന്ത്യയിലെത്തി

ഇയർഫോൺ വിപണി കീഴടക്കാൻ പവർബീറ്റ്സ് പ്രോ 2 ഇന്ത്യയിലെത്തി

Photo Credit: Apple

പവർബീറ്റ്സ് പ്രോ 2 ഇലക്ട്രിക് ഓറഞ്ച്, ഹൈപ്പർ പർപ്പിൾ, ജെറ്റ് ബ്ലാക്ക്, ക്വിക്ക് സാൻഡ് ഷേഡുകൾ എന്നിവയിൽ വരുന്നു

ഹൈലൈറ്റ്സ്
  • ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയുമായാണ് പവർബീറ്റ്സ് പ്രോ 2 വരുന്നത്
  • IPX4 റേറ്റിങ്ങാണ് ഈ ഇയർഫോണിനു ലഭിച്ചിരിക്കുന്നത്
  • പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഇതിനു ലഭിക്ക
പരസ്യം

തങ്ങളുടെ പുതിയ വയർലെസ് ഇയർഫോണുകളായ പവർബീറ്റ്‌സ് പ്രോ 2 ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച് ബീറ്റ്സ്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനും (ANC), ട്രാൻസ്പരൻസി മോഡും ഈ ഇയർഫോണുകൾ നൽകുന്നു. പവർബീറ്റ്‌സ് പ്രോ 2 ഫോണിൻ്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ഡൈനാമിക് ഹെഡ് ട്രാക്കിംഗോടു കൂടിയ പേഴ്സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോയാണ്. നിങ്ങളുടെ തല ചലിപ്പിക്കുന്ന രീതിയെ അടിസ്ഥാനമാക്കി ശബ്‌ദം ക്രമീകരിക്കുകയും മികച്ച ശ്രവണ അനുഭവം സൃഷ്ടിക്കുകയും ചെയ്യാൻ ഇതിനു കഴിയും. ഇയർഫോണുകൾക്ക് വോയ്‌സ് ഐസൊലേഷൻ പിന്തുണയും ഉണ്ട്. ചാർജിംഗ് കേസ് Qi വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു കൂടാതെ ഒരു USB ടൈപ്പ്-C പോർട്ട് ഉണ്ട്, പൂർണ്ണമായി ചാർജ് ചെയ്താൽ, കെയ്സിനൊപ്പം, 45 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഈ ഇയർഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ആപ്പിളിൻ്റെ H2 ചിപ്‌സെറ്റാണ് പവർബീറ്റ്‌സ് പ്രോ 2 നൽകുന്നത്. ഇതിൽ ഹേർട്ട് റേറ്റ് മോണിറ്ററും ഉൾപ്പെടുന്നു. കൂടാതെ, ഇയർഫോണുകൾക്ക് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IPX4 റേറ്റിംഗുമുണ്ട്.

പവർബീറ്റ്സ് പ്രോ 2 ഇയർഫോണിൻ്റെ ഇന്ത്യയിലെ വിലയും ലഭ്യതയും:

പവർബീറ്റ്‌സ് പ്രോ 2 ഇയർഫോണിന് ഇന്ത്യയിൽ 29,900 രൂപയാണ് വില. നിങ്ങൾക്ക് അവ ബീറ്റ്സിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇപ്പോൾ വാങ്ങാനാകും. ഫെബ്രുവരി 13 മുതൽ മറ്റ് സ്റ്റോറുകളിൽ ഇയർഫോണുകൾ ലഭ്യമാകും. ഇലക്ട്രിക് ഓറഞ്ച്, ഹൈപ്പർ പർപ്പിൾ, ജെറ്റ് ബ്ലാക്ക്, ക്വിക്ക് സാൻഡ് എന്നീ നാല് നിറങ്ങളിൽ ഇവ ലഭിക്കും.

പവർബീറ്റ്സ് പ്രോ 2 ഇയർഫോണിൻ്റെ സവിശേഷതകൾ:

പവർബീറ്റ്‌സ് പ്രോ 2 ഇയർഫോണുകളിൽ ഉയർന്ന നിലവാരമുള്ള ശബ്‌ദം നൽകുന്ന പ്രത്യേക ഡ്യുവൽ-എലമെൻ്റ് ഡൈനാമിക് ഡയഫ്രം ട്രാൻസ്‌ഡ്യൂസറുകളുണ്ട്. അവയിൽ അഡാപ്റ്റീവ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനും (ANC) ട്രാൻസ്പരൻസി മോഡും ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ശബ്‌ദം ക്രമീകരിക്കുന്ന ഒരു അഡാപ്റ്റീവ് ഇക്യുവും ഉൾപ്പെടുന്നു. ഈ ഇയർഫോണുകൾ ഡൈനാമിക് ഹെഡ് ട്രാക്കിംഗ് ഉള്ള സ്പേഷ്യൽ ഓഡിയോയെയും പിന്തുണയ്ക്കുന്നു, ഇത് ശബ്‌ദത്തെ കൂടുതൽ മികച്ചതാക്കുന്നു.

വ്യക്തമായ കോളുകൾക്കായി ഒരു പ്രത്യേക വോയ്‌സ് മൈക്രോഫോൺ ഉൾപ്പെടെ ഓരോ ഇയർഫോണിലും മൂന്ന് മൈക്രോഫോണുകളുണ്ട്. ഇൻ-ഇയർ ഡിറ്റക്ഷനും ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുമുള്ള ഒപ്റ്റിക്കൽ സെൻസറുകളും ഇവയിലുണ്ട്. കൂടാതെ, മെച്ചപ്പെട്ട ട്രാക്കിംഗിനും ചലനം കണ്ടെത്തുന്നതിനുമായി ആക്സിലറോമീറ്ററും ഗൈറോസ്കോപ്പും ഉണ്ട്.

ഹേർട്ട് റേറ്റ് മോണിറ്റർ അത്‌ലറ്റുകളെ അവരുടെ പ്രകടനം തത്സമയം ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. രക്തയോട്ടം അളക്കുന്നതിനായി സെക്കൻഡിൽ 100 തവണ സ്പന്ദിക്കുന്ന LED ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ശേഖരിച്ച ഡാറ്റ അനുയോജ്യമായ ഫിറ്റ്നസ് ആപ്പുകളുമായി തൽക്ഷണം പങ്കിടാം. ലോഞ്ച് ചെയ്യുമ്പോൾ, ഇന്ത്യയിലെ Runna, Nike Run Club, Open, Ladder, Slopes, YaoYao തുടങ്ങിയ ആപ്പുകൾക്കൊപ്പം ഇത് പ്രവർത്തിക്കും.

ബ്ലൂടൂത്ത് 5.3-യെ പവർബീറ്റ്സ് പ്രോ 2 പിന്തുണക്കുന്നു, അതിനാൽ ആപ്പിൾ, ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് പെയറിങ്ങ് എളുപ്പമാണ്. വൺ-ടച്ച് പെയറിങ്ങ്, ഓട്ടോമാറ്റിക് സ്വിച്ചിംഗ്, ഓഡിയോ ഷെയറിങ്ങ്, ഹാൻഡ്‌സ് ഫ്രീ സിരി, ഫൈൻഡ് മൈ തുടങ്ങിയ ഫീച്ചറുകൾ ആപ്പിൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബീറ്റ്സ് ആപ്പ് വഴി സമാന ഫീച്ചറുകൾ ആക്സസ് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് ഓൺ-ഇയർ ബട്ടണുകളും ഇയർബഡുകളിലെ ടാക്റ്റൈൽ വോളിയം റോക്കറും ഉപയോഗിച്ച് സംഗീതം നിയന്ത്രിക്കാനാകും. "ഹേയ് സിരി" അല്ലെങ്കിൽ "സിരി" എന്ന കമാൻഡിലൂടെ ഹാൻഡ്സ്-ഫ്രീ സിരി ആക്സസും ലഭ്യമാണ്.

ആപ്പിളിൽ നിന്നുള്ള H2 ചിപ്പ് ഇയർഫോണുകൾക്ക് ശക്തി നൽകുന്നു, ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ പ്ലേബാക്കും ചാർജിംഗ് കെയ്സിനൊപ്പം മൊത്തം 45 മണിക്കൂറും ബാറ്ററി ലൈഫ് ഇതു നൽകുന്നു. 5 മിനിറ്റ് ചാർജിങ്ങിലൂടെ 90 മിനിറ്റ് പ്ലേബാക്ക് ഇതിനു ലഭിക്കും. ചാർജിംഗ് കേസ് Qi വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഒരു USB ടൈപ്പ്-C പോർട്ടുമുണ്ട്. കൂടാതെ ഈ ഇയർഫോൺ മുൻ പതിപ്പിനേക്കാൾ 33% ചെറുതാണ്.

മികച്ച ഫിറ്റിനായി ഇയർഫോണുകൾ അഞ്ച് ഇയർ ടിപ്പുകൾ (XS മുതൽ XL വരെ) നൽകുന്നു. ഓരോ ഇയർഫോണിനും 8.7 ഗ്രാം ഭാരമുണ്ട്, അതേസമയം കെയ്സിന് 69 ഗ്രാം ഭാരമാണുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX4 റേറ്റിംഗാണുള്ളത്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റിയൽമി 16 പ്രോ+ 5G പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുമായി എത്തും; ഫോണിൻ്റെ ബാറ്ററി, ചിപ്പ് വിവരങ്ങളും പുറത്ത്
  2. സ്മാർട്ട് റിംഗുകളിലെ പുതിയ പുലിക്കുട്ടി; ഡീസൽ അൾട്രാഹ്യുമൻ റിംഗ് ഇന്ത്യൻ വിപണിയിലെത്തി
  3. റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും; ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ പുറത്ത്
  4. ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല
  5. ലോഞ്ചിങ്ങിനൊരുങ്ങി ഓപ്പോ റെനോ 15C; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും പുറത്ത്
  6. വിവോയുടെ രണ്ടു ഫോണുകൾ ഇന്ത്യയിലേക്ക്; വിവോ V70, വിവോ T5x 5G എന്നിവയുടെ ലോഞ്ചിങ്ങ് ഉടനെയുണ്ടായേക്കും
  7. ടാറ്റ പ്ലേ ബിഞ്ചിൽ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി; ഇനി മുതൽ അൾട്രാ പ്ലേയും അൾട്രാ ജക്കാസും ലഭ്യമാകും
  8. പോക്കോയുടെ പുതിയ അവതാരപ്പിറവി; പോക്കോ X8 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തതായി സൂചനകൾ
  9. 7,000mAh ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക് മാസ് എൻട്രി നടത്താനൊരുങ്ങുന്നു
  10. ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഓപ്പൺ എഐ; വിശദമായ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »