വോ Y500 പ്രോ ചൈനയിൽ ലോഞ്ച് ചെയ്തു; വിശേഷങ്ങൾ അറിയാം
Photo Credit: Vivo
വിവോ Y500 പ്രോ ചൈനയിൽ ₹22,000 മുതൽ, 200MP ക്യാമറ, 7000mAh ബാറ്ററി
വിവോ തങ്ങളുടെ Y സീരീസിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. വിവോ Y500 പ്രോ എന്ന പേരിലുള്ള ഫോൺ നവംബർ 10 തിങ്കളാഴ്ച ചൈനയിലാണു ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 1.5K റെസല്യൂഷനുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയും ഇതിലുണ്ട്. മികച്ച ഫോട്ടോഗ്രാഫി ഉറപ്പു നൽകുന്ന 200 മെഗാപിക്സൽ സാംസങ്ങ് HP5 മെയിൻ ക്യാമറ സെൻസറുമായാണ് ഈ ഫോൺ വരുന്നത്. വിവോ Y500 പ്രോയിൽ 7,000mAh ബാറ്ററിയാണുള്ളത്, ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിംഗാണ് ഈ ഫോണിനുള്ളത്. വിവോയുടെ Y സീരീസ് ഫോണുകൾ ഇന്ത്യയിലേക്ക് എത്താറുണ്ട് എന്നതിനാൽ, ഈ ഫോണും അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്യാമറ യൂണിറ്റ് തന്നെയാണ് ഈ ഫോണിൻ്റെ പ്രധാന ആകർഷണം.
ചൈനയിൽ നിരവധി സ്റ്റോറേജ്, കളർ ഓപ്ഷനുകളിലാണ് വിവോ Y500 പ്രോ പുറത്തിറക്കിയിരിക്കുന്നത്. 8GB റാം + 128GB സ്റ്റോറേജ് പതിപ്പിന് 1,799 യുവാൻ (ഏകദേശം 22,000 രൂപ) ആണ് വില. 8GB റാം + 256GB മോഡലിന് 1,999 യുവാനും (ഏകദേശം 25,000 രൂപ), 12GB റാം + 256GB പതിപ്പിന് 2,299 യുവാനും (ഏകദേശം 28,000 രൂപ), 12GB റാം + 512GB സ്റ്റോറേജ് എന്നിവയുള്ള ടോപ്പ് മോഡൽ 2,599 യുവാനും (ഏകദേശം 32,000 രൂപ) വില വരുന്നു.
ഓസ്പിഷ്യസ് ക്ലൗഡ്, ലൈറ്റ് ഗ്രീൻ, സോഫ്റ്റ് പൗഡർ, ടൈറ്റാനിയം ബ്ലാക്ക് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് വിവോ Y500 പ്രോ. 1.5K റെസല്യൂഷൻ (1,260×2,800 പിക്‌സൽസ്), 120Hz റിഫ്രഷ് റേറ്റ്, 1,600nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 94.10% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുള്ള സ്ക്രീൻ ഫുൾ ഡിസ്‌പ്ലേ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ് കരുത്തു നൽകുന്ന ഫോണിൽ 12GB വരെ LPDDR4X റാമും 512GB UFS 2.2 സ്റ്റോറേജുമുണ്ട്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 200 മെഗാപിക്സൽ പ്രധാന ക്യാമറ (f/1.88 അപ്പർച്ചർ), 2മെഗാപിക്സൽ ഡെപ്ത് സെൻസർ (f/2.4 അപ്പർച്ചർ) എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ (f/2.45 അപ്പർച്ചർ) ഉണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68, IP69 റേറ്റിംഗുകളാണ് ഇതിനുള്ളത്.
കണക്റ്റിവിറ്റി സവിശേഷതകളിൽ 5G, ബ്ലൂടൂത്ത് 5.4, GPS, A-GPS, Beidou, GLONASS, Galileo, QZSS, OTG, Wi-Fi, NavIC, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് റിമോട്ട്, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിങ്ങനെ നിരവധി സെൻസറുകളും ഫോണിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനിംഗ്, ഫേസ് അൺലോക്ക് എന്നിവയെയും ഇത് പിന്തുണയ്ക്കുന്നു. ഇതിലെ 7,000mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. ഫോണിന് 160.23×74.51×7.81mm വലിപ്പവും 198 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം