സാംസങ്ങ് ഗാലക്സി S26 സീരീസിൽ മെച്ചപ്പെടുത്തിയ സാറ്റലൈറ്റ് കോളിങ്ങ് ഫീച്ചറുകൾ; വിശദമായി അറിയാം
Photo Credit: Samsung
ഗാലക്സി എസ് 26 നിരയിലേക്ക് പൂർണ്ണ സാറ്റലൈറ്റ് വോയ്‌സ് കോളിംഗ് കൊണ്ടുവരാൻ സാംസങ് തയ്യാറെടുക്കുന്നു.
സാംസങ്ങ് ഗാലക്സി S26 സീരീസ് ലോഞ്ച് ചെയ്യാൻ ഏതാനും മാസങ്ങൾ കൂടി എടുക്കുമെന്നാണു സമീപകാലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടയിൽ സാംസങ്ങ് ഫോണിനായി ഒരു പുതിയ ഭാഗം നിശബ്ദമായി അവതരിപ്പിച്ചിട്ടുണ്ട്, എക്‌സിനോസ് മോഡം 5410. വരാനിരിക്കുന്ന എക്‌സിനോസ് 2600 ചിപ്‌സെറ്റുമായി ജോടിയാക്കി ചില ഗാലക്‌സി S26 വേരിയന്റുകളിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഡെഡിക്കേറ്റഡ് 5G മോഡമാണിത്. ഈ മോഡത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് എൽടിഇ ഡയറക്ട്-ടു-സെൽ (ഡിടിസി) സാറ്റലൈറ്റ് ടെക്നോളജിക്കുള്ള പിന്തുണയാണ്. ഇതുപയോഗിച്ച്, വിദൂരമായ സ്ഥലങ്ങളിലും, മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിലും ഫോൺ ഉപയോഗിച്ച് വോയ്‌സ് കോളുകളും വീഡിയോ കോളുകളും ചെയ്യാൻ കഴിയും. സെൽഫോൺ ടവറുകളെ ആശ്രയിക്കാതെ സാറ്റലൈറ്റുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ മോഡം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗാലക്‌സി S26 ലൈനപ്പ് മെച്ചപ്പെട്ട സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചറുകൾ കൊണ്ടുവന്നേക്കാം എന്നാണു ഇതിൽ നിന്നും വ്യക്തമാകുന്നത്. മുൻഗാമിയായ ഗാലക്‌സി S25 സീരീസ് അടിസ്ഥാനപരമായ സാറ്റലൈറ്റ് ഫീച്ചറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സാംസങ്ങിന്റെ വെബ്‌സൈറ്റിൽ പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, വിപുലമായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും സെല്ലുലാർ കണക്റ്റിവിറ്റിയും ഒരൊറ്റ ചിപ്പിലേക്ക് സംയോജിപ്പിക്കുന്നതിനാണ് എക്‌സിനോസ് മോഡം 5410 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 3GPP റിലീസ് 17 സ്റ്റാൻഡേർഡിനെ അടിസ്ഥാനമാക്കിയുള്ള LTE ഡയറക്ട്-ടു-സെൽ (DTC), NB-IoT നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN), NR NTN എന്നിവയുൾപ്പെടെ ഒന്നിലധികം സാറ്റലൈറ്റ് ടെക്നോളജിയെ മോഡം പിന്തുണയ്ക്കുന്നു.
വോയ്‌സ് കോളുകൾ അനുവദിക്കുന്നതിലൂടെ LTE DTC സാറ്റലൈറ്റ് ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നുവെന്ന് സാംസങ്ങ് വിശദീകരിക്കുന്നു. ഭൂമിയിൽ നിന്ന് വളരെ മുകളിലായി പ്രവർത്തിക്കുന്ന സാറ്റലൈറ്റുകൾ വഴി ലൊക്കേഷൻ ഷെയറിങ്ങ്, ടെക്സ്റ്റ് മെസേജുകൾ അയയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ NB-IoT NTN പ്രാപ്തമാക്കുന്നു. ഇതിനർത്ഥം മരുഭൂമികൾ പോലുള്ള വിദൂര സ്ഥലങ്ങളിലോ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിലോ ആയിരിക്കുമ്പോൾ പോലും ഉപയോക്താക്കൾക്ക് ആശയവിനിമയം നടത്താൻ കഴിയുമെന്നാണ്. കൂടാതെ, വീഡിയോ കോളുകൾ ഉൾപ്പെടെ ഹൈ ക്വാളിറ്റി കമ്മ്യൂണിക്കേഷനെ പിന്തുണയ്ക്കുന്നതിനും NR NTN രൂപകൽപ്പന ചെയ്തിരിക്കുന്നു.
സാംസങ്ങിന്റെ മുമ്പത്തെ എക്‌സിനോസ് മോഡം 5400 അടിസ്ഥാനപരമായ സാറ്റലൈറ്റ് ഫീച്ചറുകൾ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ. പുതിയ എക്സിനോസ് മോഡം 5410 കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമായ കമ്മ്യൂണിക്കേഷൻ നൽകുമെന്ന് പറയപ്പെടുന്നു, റൂട്ട് ഓഫ് ട്രസ്റ്റ് ബേസ്ഡ് ഹൈബ്രിഡ് പോസ്റ്റ്-ക്വാണ്ടം ക്രിപ്‌റ്റോഗ്രഫിക്കുള്ള സപ്പോർട്ടും മെച്ചപ്പെട്ട ലോ പവർ എഫിഷ്യൻസിയും ഇതിനുണ്ട്.
പുതിയ മോഡം ഉപയോഗിച്ച്, സാംസങ്ങ് ഗാലക്‌സി S26 ലൈനപ്പ് മികച്ച സാറ്റലൈറ്റ് കോളിംഗ് ഫീച്ചറുകൾ നൽകുമെന്നും മെച്ചപ്പെട്ട ബാറ്ററി എഫിഷ്യൻസി വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. എമർജൻസ് ടെക്സ്റ്റ് മെസേജിംഗ് പോലെ അടിസ്ഥാന സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങളെ മാത്രം പിന്തുണച്ചിരുന്ന ഗാലക്‌സി S25 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ശ്രദ്ധേയമായ അപ്‌ഗ്രേഡായിരിക്കും. ഐഫോൺ, പിക്‌സൽ ഡിവൈസുകൾ ഉൾപ്പെടെ ആപ്പിളിന്റെയും ഗൂഗിളിന്റെയും സ്മാർട്ട്‌ഫോണുകളിൽ സമാനമായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചറുകൾ ഇതിനകം ലഭ്യമാണ്.
സാംസങ്ങ് ഗാലക്സി S26 സീരീസ് അടുത്ത വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്നു. അതിൽ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെട്ടേക്കാം. ചില പ്രദേശങ്ങളിൽ, ഈ ഫോണുകൾ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറിന്റെ ഗാലക്‌സി-ബ്രാൻഡഡ് പതിപ്പും ഉപയോഗിച്ചേക്കാം. അതേസമയം, ദക്ഷിണ കൊറിയ, യൂറോപ്പ് തുടങ്ങിയ വിപണികളിൽ സാംസങ്ങിന്റെ എക്‌സിനോസ് 2600 ചിപ്‌സെറ്റ് ഘടിപ്പിച്ച മോഡലുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം
Samsung Galaxy S26, Galaxy S26 Ultra Design Spotted in Leaked Hands-On Images