വിവോ X300 അൾട്രയുടെ പുതിയ സവിശേഷതകൾ പുറത്ത്; ഡിസൈൻ, ഡിസ്പ്ലേ എന്നിവയെക്കുറിച്ച് അറിയാം
Photo Credit: Vivo
വൃത്താകൃതിയിലുള്ള, വൃത്താകൃതിയിലുള്ള പിൻ ക്യാമറ ഡെക്കോയുമായി വിവോ X200 അൾട്ര വരുന്നു.
അടുത്ത വർഷം ആദ്യത്തോടെ X300 ഫ്ലാഗ്ഷിപ്പ് ലൈനപ്പിലെ ഏറ്റവും പ്രീമിയം മോഡലായി X300 അൾട്രയെ പുറത്തിറക്കാൻ പ്രമുഖ നിർമാതാക്കളായ വിവോ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പു തന്നെ, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ഓൺലൈനിലൂടെ ലീക്കായി പുറത്തു വന്നിട്ടുണ്ട്. 6.82 ഇഞ്ച് BOE ഡിസ്‌പ്ലേയായിരിക്കും വിവോ X300 അൾട്രയിൽ ഉണ്ടാവുകയെന്ന് ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. നിലവിലെ അൾട്രാ-സീരീസ് സ്മാർട്ട്‌ഫോണുകളിൽ കാണുന്നത് പോലെ, ഹൈ ക്വാളിറ്റി കാഴ്ചാനുഭവം ഈ സ്‌ക്രീൻ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഡിസൈനിൻ്റെ കാര്യത്തിൽ, മുൻഗാമിയുമായി സാമ്യമുള്ള ഒരു ക്യാമറ ലേഔട്ട് പുതിയ ഫോൺ നിലനിർത്തുമെന്ന് പറയപ്പെടുന്നു. റിയർ ക്യാമറ മൊഡ്യൂളിൻ്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗും സ്ഥാനവും മാറ്റമില്ലാതെ തുടർന്നേക്കാം. എന്നാൽ, ശ്രദ്ധേയമായ ഒരു മാറ്റം അതിന്റെ മുൻഗാമിയായ ഫോണിൽ ഉണ്ടായിരുന്ന ഡെഡിക്കേറ്റഡ് ക്യാമറ ബട്ടൺ നീക്കം ചെയ്യുമെന്നതാണ്. മറ്റ് ഡിസൈൻ ഘടകങ്ങൾ വിവോയുടെ അൾട്രാ മോഡലുകളുടെ പ്രീമിയം മാനദണ്ഡങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രശസ്ത ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പങ്കിട്ട, ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത വെയ്‌ബോ പോസ്റ്റ് അനുസരിച്ച്, വിവോ X300 അൾട്രയിൽ BOE നൽകുന്ന 6.82 ഇഞ്ച് ഫ്ലാറ്റ് LTPO ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌ക്രീൻ 2K റെസല്യൂഷൻ വാഗ്ദാനം ചെയ്തേക്കും. ഇതു ഡിസ്‌പ്ലേ വലുപ്പം, ക്വാളിറ്റി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടു സൂചന നൽകിയ മുൻ ലീക്കുകളുമായി പൊരുത്തപ്പെടുന്നു. വളരെ സ്ലിം ബെസലുകളുമായാണ് ഫോൺ വരുന്നത്, അതൊരു നാരോ എഡ്ജ് ലുക്ക് നൽകുന്നു, കൂടാതെ വലത് ആംഗിളിൽ മെറ്റൽ മിഡ്-ഫ്രെയിമും നൽകിയിട്ടുണ്ട്.
ബാക്ക് ഡിസൈനിൻ്റെ കാര്യത്തിൽ, വിവോ X200 അൾട്രയിൽ കണ്ടതിന് സമാനമായ രീതിയിൽ വലിയ, വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ വിവോ X300 അൾട്രയിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, 2024-ൽ X200 അൾട്രയിൽ അരങ്ങേറ്റം കുറിച്ച ഡെഡിക്കേറ്റഡ് ക്യാമറ ബട്ടൺ ഈ പുതിയ മോഡലിൽ ഉൾപ്പെടുത്തിയേക്കില്ല. ആ ബട്ടണിൽ ഒരു നീല ആക്സന്റ് സ്ട്രിപ്പും സ്ലൈഡിംഗ് ഗെസ്ചറുകളും ഉണ്ടായിരുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറിനോട് സാമ്യമുള്ള രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, തള്ളവിരൽ കൊണ്ടു സുഖകരമായി ഉപയോഗിക്കാനും കഴിയും. ഫോട്ടോ എടുക്കുമ്പോഴും ലാൻഡ്‌സ്‌കേപ്പ് മോഡിൽ ക്യാമറ സെറ്റിങ്ങ്സ് മാറ്റുമ്പോഴുമെല്ലാം ഈ ബട്ടൺ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് മെച്ചപ്പെടുത്തുമെന്ന് വിവോ പ്രസ്താവിച്ചിരുന്നു.
വിവോ X300 അൾട്രയുടെ ആഗോള പതിപ്പ് യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി (ഇഇസി) സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ ലിസ്റ്റിംഗ് ഫോൺ യൂറോപ്യൻ വിപണികളിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു, എന്നിരുന്നാലും ഇതിൻ്റെ സവിശേഷതകളെക്കുറിച്ച് വിവോ ഒരു വിവരവും വെളിപ്പെടുത്തുന്നില്ല.
നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം, വിവോ X300 അൾട്രയിൽ 2K റെസല്യൂഷൻ പിന്തുണയ്ക്കുന്ന 6.8 ഇഞ്ച് BOE ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സുഗമമായ ദൃശ്യങ്ങൾക്കും കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുമായി സ്‌ക്രീൻ 120Hz റിഫ്രഷ് റേറ്റും ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗും വാഗ്ദാനം ചെയ്തേക്കാം. ഫോണിന്റെ പിൻഭാഗത്ത് രണ്ട് 200 മെഗാപിക്സൽ സെൻസറുകളും 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
ഈ ഹാൻഡ്‌സെറ്റിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കരുത്തു നൽകാം. 7,000mAh ബാറ്ററിയും വേഗതയേറിയതും സുരക്ഷിതവുമായ അൺലോക്കിംഗിനായി തേർഡ് ജെൻ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം