റിയൽമി 16 പ്രോ+ 5G ഇന്ത്യൻ വിപണിയിലേക്ക്; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Realme
16 പ്രോയുടെ നിരവധി പ്രധാന സവിശേഷതകൾ റിയൽമി അടുത്തിടെ സ്ഥിരീകരിച്ചു.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി അടുത്ത മാസം ആദ്യം ഇന്ത്യയിൽ പുതിയ റിയൽമി 16 പ്രോ സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ സീരീസിൽ റിയൽമി 16 പ്രോ 5G, റിയൽമി 16 പ്രോ+ 5G എന്നിങ്ങനെ രണ്ട് മോഡലുകൾ ഉൾപ്പെടും. രണ്ട് സ്മാർട്ട്‌ഫോണുകളും ഫ്ലിപ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വാങ്ങാൻ ലഭ്യമാകും. ഇന്ത്യൻ വിപണിക്കു മാത്രമായി രണ്ട് കളർ ഓപ്ഷനുകളിൽ ഫോണുകൾ എത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, റിയൽമി 16 പ്രോ 5G-യുടെ പ്രധാന സവിശേഷതകൾ കമ്പനി പങ്കുവെച്ചിരുന്നു. ഇപ്പോൾ, ടോപ് വേരിയൻ്റായ റിയൽമി 16 പ്രോ+ 5G-യുടെ പ്രധാനപ്പെട്ട ഹാർഡ്‌വെയർ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രോസസർ, ഡിസ്‌പ്ലേ ഫീച്ചറുകൾ, ബാറ്ററി കപ്പാസിറ്റി, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള ഐപി റേറ്റിംഗ് എന്നിങ്ങനെയുള്ള വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചു. ലൂമ കളർ ഇമേജ്-ട്യൂൺ ചെയ്ത 200 മെഗാപിക്സൽ ക്യാമറ സിസ്റ്റം എടുത്തു കാണിച്ച് റിയൽമി ഫോണിന്റെ ക്യാമറ സെറ്റപ്പിനെ കുറിച്ചുള്ള സൂചനകളും നൽകിയിട്ടുണ്ട്.
റിയൽമി 16 പ്രോ+ 5G 2026 ജനുവരി 6-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ലൂമ കളർ ഇമേജ് നൽകുന്ന 200 മെഗാപിക്സൽ റിയർ ക്യാമറ ഇതിൽ ഉണ്ടായിരിക്കും, കൂടാതെ ഇത് ഒരു പോർട്രെയിറ്റ് മാസ്റ്റർ ക്യാമറയായും പ്രമോട്ടു ചെയ്യപ്പെടും. റിയൽമിയുടെ പുതിയ "അർബൻ വൈൽഡ്" ഡിസൈനിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. ഇന്ത്യയിൽ മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. അടുത്തിടെ, ഫോണിന്റെ റീട്ടെയിൽ ബോക്‌സ് വില ഓൺലൈനിൽ ചോർന്നിരുന്നു. റിയൽമി 16 പ്രോ+ 5G-ക്ക് ഇന്ത്യൻ വിപണിയിൽ 43,999 രൂപയിൽ താഴെയാകുമെന്ന് സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന റിയൽമി 16 പ്രോ+ 5G-യ്‌ക്കു വേണ്ടിയുള്ള മൈക്രോസൈറ്റിൽ ഫോണിന്റെ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഈ ചിപ്‌സെറ്റ് ഏകദേശം 1.44 ദശലക്ഷം പോയിന്റുകളുടെ AnTuTu ബെഞ്ച്മാർക്ക് സ്‌കോർ നേടിയിട്ടുണ്ട്.
1.48mm വലിപ്പമുള്ള വളരെ സ്ലിം ആയ ഡിസ്‌പ്ലേ ബെസലുകൾ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും, ഇത് 94 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോക്ക് കാരണമാകും. ഡിസ്‌പ്ലേ 6,500nits വരെ പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,500Hz വരെ ടച്ച് സാമ്പിൾ നിരക്ക്, 4,608Hz ഡിമ്മിംഗ്, നെറ്റ്ഫ്ലിക്സ് HDR കണ്ടന്റ് പ്ലേബാക്ക് എന്നിവയെയും ഇത് പിന്തുണയ്ക്കും. ഫ്രണ്ട് ക്യാമറയ്‌ക്കായി സ്‌ക്രീനിൽ ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ടായിരിക്കും.
ഫോണിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് 12GB LPDDR5x റാമുമായി ജോടിയാക്കും, ഇത് 8,400Mbps വരെ പീക്ക് റീഡ് ആൻഡ് റൈറ്റ് സ്പീഡ് നൽകുമെന്ന് പറയപ്പെടുന്നു. ഫോണിൽ 512GB ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടും.
റിയൽമി 16 പ്രോ+ 5G-യിൽ റിയൽമി 16 പ്രോ 5G-യുടെ അതേ കപ്പാസിറ്റിയുള്ള 7,000mAh ടൈറ്റൻ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. റിയൽമി 16 പ്രോ+ 5G-യിൽ 9.3 മണിക്കൂർ ഗെയിമിംഗ്, ഏകദേശം 20.8 മണിക്കൂർ ഇൻസ്റ്റാഗ്രാം യൂസേജ്, 21 മണിക്കൂർ വരെ യൂട്യൂബ് വീഡിയോ പ്ലേബാക്ക്, 125 മണിക്കൂർ വരെ സ്പോട്ടിഫൈ മ്യൂസിക് പ്ലേബാക്ക് എന്നിവ നൽകാൻ ബാറ്ററിക്ക് കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. IP66, IP68, IP69, IP69K എന്നിങ്ങനെ പൊടി, ജല പ്രതിരോധ റേറ്റിംഗുകളും ഈ ഹാൻഡ്‌സെറ്റിനുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
CES 2026: Samsung Reportedly Plans to Unveil Brain Health Service to Detect Early Signs of Dementia