ഓപ്പോ ഫൈൻഡ് X9s-ൻ്റെ കൂടുതൽ സവിശേഷതകൾ പുറത്ത്; 2026 മാർച്ചിൽ ലോഞ്ച് ചെയ്യാൻ സാധ്യത
Photo Credit: Oppo
ഫൈൻഡ് X8s നെ അപേക്ഷിച്ച് ഓപ്പോ ഫൈൻഡ് X9s അപ്‌ഗ്രേഡുകളുമായി വരാൻ സാധ്യതയുണ്ട്.
ഒക്ടോബറിലാണ് ചൈനയിൽ ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നീ രണ്ടു ഫോണുകൾ കമ്പനി അവതരിപ്പിച്ചത്. രണ്ട് സ്മാർട്ട്‌ഫോണുകളും മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുമായി ലോഞ്ച് ചെയ്തു. ലോഞ്ചിനു ശേഷം, കമ്പനി ഇപ്പോൾ അതേ ലൈനപ്പിൽ മറ്റൊരു മോഡൽ പുറത്തിറക്കാൻ പ്രവർത്തിക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ. ഓപ്പോ ഫൈൻഡ് X9s എന്നാണ് ഈ മോഡലിൻ്റെ പേരു പ്രതീക്ഷിക്കുന്നത്. ഓപ്പോ ഫോണിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലീക്കുകളിലൂടെ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. പ്രമുഖനായ ടിപ്‌സ്റ്റർ പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, ഓപ്പോ ഫൈൻഡ് X9s-ൽ 6.3 ഇഞ്ച് വലിപ്പമുള്ള കോംപാക്റ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. 200 മെഗാപിക്സൽ റിയർ ക്യാമറ സെൻസർ ഉൾപ്പെടുന്ന ശക്തമായ ക്യാമറ സെറ്റപ്പിനെക്കുറിച്ചും ലീക്കുകൾ സൂചന നൽകുന്നു. ഓപ്പോയുടെ സമീപകാല ഫ്ലാഗ്ഷിപ്പ് ഫോണുകളെപ്പോലെ മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകൾ ഇതിലും പ്രതീക്ഷിക്കാം. കമ്പനിയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ ലൈനപ്പിൽ ഓപ്പോ ഫൈൻഡ് X8s-ന്റെ പിൻഗാമിയായാണ് ഓപ്പോ ഫൈൻഡ് X9s എത്തുന്നത്.
2026 മാർച്ചിൽ ചൈനയിൽ ഓപ്പോ ഫൈൻഡ് X9s ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഫോൺ പുറത്തിറങ്ങുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ട്, പക്ഷേ ഓപ്പോ ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, ഓപ്പോ ഫൈൻഡ് X9s-നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലീക്കുകളിൽ നിന്നും അൺഒഫീഷ്യൽ സോഴ്സുകളിൽ നിന്നുമാണ് വരുന്നത്, അതിനാൽ ഈ വിശദാംശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
പ്രശസ്ത ടിപ്‌സ്റ്റർ ആയ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ, വെയ്‌ബോയിൽ ഓപ്പോ ഫൈൻഡ് X9s-നെക്കുറിച്ചുള്ള ലീക്കായ വിവരങ്ങൾ പങ്കുവെച്ചു. വിവരങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ 6.3 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഒരു കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഡിസൈനിനെ സൂചിപ്പിക്കുന്നു. ഫോൺ ക്യാമറ പെർഫോമൻസിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചും ലീക്കുകൾ എടുത്തു കാണിക്കുന്നുണ്ട്. ഓപ്പോ ഫൈൻഡ് X9s-ൽ 200 മെഗാപിക്സൽ സാംസങ്ങ് HP5 പ്രൈമറി റിയർ ക്യാമറയും, അഡ്വാൻസ്ഡ് സൂം ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കാൻ കഴിയുന്ന 200 മെഗാപിക്സൽ HP5 പെരിസ്‌കോപ്പ് സെൻസറും ഉൾപ്പെടുമെന്ന് പറയപ്പെടുന്നു.
ലീക്കുകളിലൂടെ ബാറ്ററി വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 7,000mAh-ൽ കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക. ഇത് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. കൂടാതെ, സാധാരണയായി പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ വന്നേക്കാം. വെള്ളം, പൊടി എന്നിവയിൽ നിന്ന് ഫോൺ പൂർണ്ണമായ സംരക്ഷണം നൽകുമെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു, ഒരുപക്ഷേ IP68 അല്ലെങ്കിൽ IP69 റേറ്റിംഗായിരിക്കും ഉണ്ടാവുക.
അടുത്ത വർഷം മാർച്ചിൽ ഓപ്പോ ഫൈൻഡ് X9s അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. ഫൈൻഡ് X9 അൾട്രാ, ഫൈൻഡ് X9s+ തുടങ്ങിയ മറ്റ് മോഡലുകൾക്കൊപ്പം ലോഞ്ച് നടന്നേക്കാം. അതേസമയം, സ്റ്റാൻഡേർഡ് ഓപ്പോ ഫൈൻഡ് X9 സീരീസ് ഇതിനകം തന്നെ ഇന്ത്യയിൽ ലഭ്യമാണ്. ഇതിൻ്റെ വില 74,999 രൂപ മുതൽ ആരംഭിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്.
ഓപ്പോ ഫൈൻഡ് X9s, ഓപ്പോ ഫൈൻഡ് X8s-നേക്കാൾ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.32 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫൈൻഡ് X8s-ൽ ഉള്ളത്. ഇതു മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. മൂന്ന് 50 മെഗാപിക്സൽ സെൻസറുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 80W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,700mAh ബാറ്ററി എന്നിവയും ഈ ഫോണിൽ ഉൾപ്പെടുന്നു.
ces_story_below_text
പരസ്യം
പരസ്യം