കൂടുതൽ സ്റ്റോറേജുമായി റിയൽമി 14 പ്രോ+ ഇന്ത്യയിലേക്ക്

കൂടുതൽ സ്റ്റോറേജുമായി റിയൽമി 14 പ്രോ+ ഇന്ത്യയിലേക്ക്

Photo Credit: Realme

റിയൽമി 14 പ്രോ+ 5G ബിക്കാനീർ പർപ്പിൾ, പേൾ വൈറ്റ്, സ്വീഡ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ഹൈലൈറ്റ്സ്
  • 80W ചാർജിങ്ങിനെ പിന്തുണക്കുന്ന 6000mAh ബാറ്റിറിയാണ് ഈ ഫോണിലുള്ളത്
  • 32 മെഗാപിക്സലാണ് ഈ ഫോണിൻ്റെ സെൽഫി ക്യാമറക്കുള്ളത്
  • സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പ് ഈ ഫോണിനു കരുത്തു നൽകുന്നു
പരസ്യം

ജനുവരിയിൽ റിയൽമി 14 പ്രോ 5G ഫോണിനൊപ്പം റിയൽമി 14 പ്രോ+ 5G ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ലോഞ്ച് സമയത്ത്, ഫോൺ മൂന്ന് വ്യത്യസ്ത റാം, സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭ്യമായിരുന്നത്. 8GB RAM + 128GB സ്റ്റോറേജ്, 8GB RAM + 256GB സ്റ്റോറേജ്, 12GB RAM + 256GB സ്റ്റോറേജ് എന്നീ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ, കമ്പനി 512 ജിബി സ്റ്റോറേജുള്ള പുതിയ വേരിയൻ്റ് കൂടി അവതരിപ്പിച്ചിട്ടുണ്ട്. റിയൽമി 14 പ്രോ+ 5G ഫോണിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പാണുള്ളത്. ഇതു ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും അനുയോജ്യമാണ്. മികച്ച ബാറ്ററി ലൈഫ് ഉറപ്പു നൽകി 6000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൻ്റെ മറ്റൊരു സവിശേഷത, അതിൽ മികച്ച സൂമിനും ഷോട്ടുകൾക്കുമായുള്ള പെരിസ്കോപ്പ് ലെൻസ് ഉൾപ്പെടുന്നു.

റിയൽമി 14 പ്രോ+ 5G ഫോണിൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:

റിയൽമി 14 പ്രോ+ 5G ഫോണിൻ്റെ പുതിയ സ്റ്റോറേജ് വേരിയൻ്റ് ഇന്ത്യയിൽ പുറത്തിറക്കുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചു. പുതിയ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് ഓപ്ഷൻ്റെ വില 37,999 രൂപയാണ്. ഇത് പേൾ വൈറ്റ്, സ്വീഡ് ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ (buy.realme.com) വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും മാർച്ച് 6 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. ആദ്യ വിൽപ്പന ദിവസം ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ കിഴിവ് ലഭിക്കും.

റിയൽമി 14 പ്രോ+ 5G ഫോണിൻ്റെ ഇന്ത്യയിലെ പ്രാരംഭ വില 8GB + 128GB വേരിയൻ്റിന് 29,999 രൂപ.ആണ്. 8GB + 256GB പതിപ്പിന് 31,999 രൂപ, 12GB + 256GB മോഡലിന് 34,999 രൂപ എന്നിങ്ങനെയാണ് വില. പേൾ വൈറ്റ്, സ്വീഡ് ഗ്രേ എന്നിവയ്ക്ക് പുറമെ ബിക്കാനീർ പർപ്പിൾ നിറത്തിലും ഫോൺ ലഭ്യമാണ്.

റിയൽമി 14 പ്രോ+ 5G ഫോണിൻ്റെ സവിശേഷതകൾ:

റിയൽമി 14 പ്രോ+ 5G ഫോണിന് 1.5K റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട് (1272×2800 പിക്സലുകൾ). 120Hz റീഫ്രഷ് റേറ്റ്, 3,840Hz PWM ഡിമ്മിംഗ്, 1,500 nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയെ പിന്തുണക്കുന്ന ഡിസ്പ്ലേയ്ക്ക് കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം നൽകുന്നു.

12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന് 4nm സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ഒക്ടാ കോർ പ്രോസസറാണ് കരുത്തു നൽകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

റിയർ ക്യാമറ സെറ്റപ്പിൽ OIS, f/1.88 അപ്പേർച്ചർ എന്നിവയുള്ള 50MP സോണി IMX896 മെയിൻ സെൻസർ (1/1.56-ഇഞ്ച്), 8MP അൾട്രാ വൈഡ് ക്യാമറ, 3x ഒപ്റ്റിക്കലും 6x ലോസ്‌ലെസ്സ് സൂമുമുള്ള 50MP സോണി IMX882 പെരിസ്കോപ്പ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 32MP സെൽഫി ക്യാമറയാണ്.

80W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. ഇതിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്, പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിനായി ഈ ഫോൺ IP66, IP68, IP69 എന്നിങ്ങനെ റേറ്റു ചെയ്തിരിക്കുന്നു.

ഈ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, Glonass, BeiDou, Galileo, QZSS, USB Type-C എന്നിവ ഉൾപ്പെടുന്നു.

Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »