ഓപ്പോ റെനോ 14F 5G സ്റ്റാർ വാർസ് എഡിഷൻ്റെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
Photo Credit: Oppo
ഓപ്പോ റെനോ 14F 5G സ്റ്റാർ വാർസ് എഡിഷൻ നവംബർ 15ന് ലോഞ്ച് ചെയ്യും
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ സ്റ്റാർ വാർസ് ആരാധകർക്കുള്ള പ്രത്യേക സമ്മാനമായി ഓപ്പോ റെനോ 14F 5G സ്റ്റാർ വാർസ് എഡിഷൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. നവംബർ പകുതിയോടെ മെക്സിക്കോയിൽ ഈ ലിമിറ്റഡ് എഡിഷൻ ഫോൺ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡ് പ്രഖ്യാപിച്ചു. 2025 ജൂണിൽ ആദ്യമായി പുറത്തിറക്കിയ ഓപ്പോ റെനോ 14F 5G-യുടെ ഈ പുതിയ പതിപ് മികച്ച ഡിസൈനും എക്സ്ക്ലൂസീവ് ആക്‌സസറികളുമായി സ്റ്റാർ വാർസ് യൂണിവേഴ്സിൻ്റെ ആരാധകർക്ക് ആവേശം നിറഞ്ഞ അനുഭവം നൽകുന്നു. പാക്കേജിൽ ഒരു കളക്ടേഴ്സ് ബോക്സ്, സ്റ്റാർ വാർസ്-തീമിലുള്ള സിം എജക്ടർ ടൂൾ, ഡെത്ത് സ്റ്റാർ ആകൃതിയിലുള്ള ഫോൺ സ്റ്റാൻഡ് എന്നിവ ഉൾപ്പെടും. സ്റ്റാൻഡേർഡ് പതിപ്പിലെ അതേ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ പുതിയ വേരിയൻ്റിലും ഉണ്ടാകും. സാധാരണ റെനോ 14F 5G-യിൽ 6.57 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്, സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസർ ഇതിനു കരുത്തു നൽകും.
ഓപ്പോ റെനോ 14F 5G സ്റ്റാർ വാർസ് എഡിഷൻ നവംബർ 15-ന് മെക്സിക്കോയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണിന്റെ സമ്പൂർണ്ണ ഡിസൈൻ കാണിക്കുന്ന ഒരു പ്രത്യേക മൈക്രോസൈറ്റും കമ്പനിയുടെ മെക്സിക്കോ വെബ്‌സൈറ്റിൽ ഓപ്പോ ആരംഭിച്ചിട്ടുണ്ട്.
കറുത്ത നിറത്തിലുള്ള റിയർ പാനലിൽ ഡാർത്ത് വാർഡറിന്റെ ചിത്രവുമായാണ് ഈ ഫോൺ വരുന്നത്. ബോക്സിനുള്ളിൽ, ഒരു ഡാർത്ത് വാർഡർ-തീം സിം എജക്ടർ ടൂളും ഉണ്ടാകും. ഈ ഹാൻഡ്‌സെറ്റ് ഒരു എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ കളക്ടർ ബോക്സിൽ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എത്തും. കൂടാതെ ഓരോ യൂണിറ്റിനൊപ്പവും ഒരു യുണീക് കളക്ഷൻ കോഡും ഡെത്ത് സ്റ്റാർ II ആകൃതിയിലുള്ള ഫോൺ സ്റ്റാൻഡും ഉൾപ്പെടുത്തും.
ഈ പ്രത്യേക എഡിഷൻ ഫോൺ 2025 ജൂണിൽ തിരഞ്ഞെടുത്ത വിപണികളിൽ ആദ്യമായി പുറത്തിറക്കിയ ഓപ്പോ റെനോ 14F 5G-യെ അടിസ്ഥാനമാക്കിയുള്ളതാണ്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഇതിൻ്റെ അടിസ്ഥാന വേരിയന്റിന്റെ വില NTD 14,300 (ഏകദേശം 41,800 രൂപ) ആയിരുന്നു. സ്റ്റാർ വാർസ് എഡിഷന് മെക്സിക്കോയിൽ അൽപ്പം കൂടുതൽ വില വന്നേക്കാം. യഥാർത്ഥ റെനോ 14F 5G-യുടെ അതേ സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റാൻഡേർഡ് ഓപ്പോ റെനോ 14F 5G ഫോൺ 6.57 ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഇത് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും വാഗ്ദാനം ചെയ്യുന്നു. അഡ്രിനോ A710 GPU ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 12GB വരെ LPDDR4X റാമും 512GB UFS 3.1 ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP66, IP68, IP69 റേറ്റിംഗുകളാണ് ഈ ഫോണിനു ലഭിച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, റെനോ 14F 5G യിൽ 50 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോൾ ചെയ്യുന്നതിനുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ടാകും.
പരസ്യം
പരസ്യം