ഓപ്പോയും വൺപ്ലസും ആഗോളതലത്തിൽ ആൻഡ്രോയ്ഡ് 16 റോൾഔട്ട് ആരംഭിച്ചു
Photo Credit: Samsung
ഓപ്പോ, വൺപ്ലസ് ഫോണുകൾക്ക് ആൻഡ്രോയ്ഡ് 16 അപ്‌ഡേറ്റ് റോൾഔട്ട് ആരംഭിച്ചു
ഒരേ ഗ്രൂപ്പിന്റെ ഭാഗമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഓപ്പോ, വൺപ്ലസ് എന്നിവ ലോകമെമ്പാടുമുള്ള തങ്ങളുടെ കൂടുതൽ ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ ആരംഭിച്ചു. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും അപ്‌ഡേറ്റിന്റെ സ്ഥിരതയുള്ള വേർഷൻ ഇപ്പോൾ ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കമ്പനികൾ പറയുന്നു. പുതിയ ഡിസൈൻ, മികച്ച പെർഫോമൻസ്, കസ്റ്റമറുടെ എക്സ്പീരിയൻസ് എന്നിവ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള AI അടിസ്ഥാനമാക്കിയുള്ള സവിശേഷതകൾ എന്നിവയുമായാണ് ഈ സോഫ്റ്റ്‌വെയർ എത്തുന്നത്. ഈ റോൾഔട്ട് ഘട്ടം ഘട്ടമായാണ് നടക്കുന്നത് എന്നതിനാൽ എല്ലാ ഉപയോക്താക്കളുടെ ഡിവൈസുകളിലും ഇത് ലഭിക്കുന്നതിന് കുറച്ച് സമയമെടുക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെയും മറ്റ് ചില ആഗോള വിപണികളിലെയും ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ പുതിയ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ റോൾഔട്ടിലൂടെ, തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുഗമവും മികച്ചതും കൂടുതൽ ആധുനികവുമായ അനുഭവം നൽകാൻ വൺപ്ലസ് ലക്ഷ്യമിടുന്നു.
ഫൈൻഡ് X8, ഫൈൻഡ് X8 പ്രോ, ഫൈൻഡ് N5 എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്കായി ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 അപ്‌ഡേറ്റ് പുറത്തിറക്കാൻ ഓപ്പോ ആരംഭിച്ചു. നവംബർ 6-ന് ആഗോളതലത്തിൽ പുറത്തിറങ്ങിയ ഈ അപ്ഡേറ്റ് ഘട്ടം ഘട്ടമായി നടക്കുന്നതിനാൽ എല്ലാ പ്രദേശങ്ങളിലും എത്താൻ കുറച്ച് സമയമെടുത്തേക്കാം. നവംബർ 11 മുതൽ, ഫൈൻഡ് N3, ഫൈൻഡ് N3 ഫ്ലിപ്പ്, ഓപ്പോ പാഡ് 3 പ്രോ പോലുള്ള ഉപകരണങ്ങൾക്കും അപ്‌ഡേറ്റ് ലഭിക്കാൻ തുടങ്ങും. ഈ അപ്ഡേറ്റുകൾ സ്ഥിരതയുള്ള വേർഷനാണെന്നും അന്താരാഷ്ട്ര മോഡലുകൾക്ക് ആദ്യം ലഭ്യമാകുമെന്നും ഓപ്പോ സ്ഥിരീകരിച്ചു.
വേഗതയുള്ള സുഗമമായ സിസ്റ്റം നൽകുന്നതിന് കളർഒഎസ് 16 നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. ഇതിൽ പുതിയ ആനിമേഷനുകൾ, വേഗത്തിലുള്ള നാവിഗേഷൻ, മികച്ച സ്ക്രോളിംഗ്, വേഗതയേറിയ ആപ്പ് ലോഞ്ചുകൾ എന്നിവ ഉൾപ്പെടുന്നു. അപ്‌ഗ്രേഡ് ചെയ്ത ട്രിനിറ്റി എഞ്ചിൻ ടച്ച് ആക്യുറസിയും സിസ്റ്റം പെർഫോമൻസും മെച്ചപ്പെടുത്തുന്നു. ഓൾവേയ്‌സ്-ഓൺ ഡിസ്‌പ്ലേയിൽ ഇപ്പോൾ കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളുണ്ട്, കൂടാതെ മോഷൻ വാൾപേപ്പറുകളിൽ Al ഉപയോഗിച്ച് റിയലിസ്റ്റിക് ഡെപ്ത് ഇഫക്റ്റുകൾ ചേർക്കാനുമാകും.
AI ഫീച്ചറുകൾ ഈ അപ്‌ഡേറ്റിന്റെ ഒരു പ്രധാന ഭാഗമാണ്. AI പോർട്രെയിറ്റ് ഗ്ലോ, AI ഇറേസർ, മാസ്റ്റർ കട്ട്, AI മൈൻഡ് സ്‌പേസ് തുടങ്ങിയ ടൂളുകൾ ഈ അപ്ഡേറ്റ് കൂട്ടിച്ചേർക്കുന്നു. കളർഒഎസ് 16 ഗൂഗിളിന്റെ ജെമിനി ലൈവിനെയും പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ഡാറ്റയിൽ മികച്ച പരിരക്ഷയും നിയന്ത്രണവും നൽകുന്നതിനായി പ്രൈവസി കൺട്രോളും ഓപ്പോ മെച്ചപ്പെടുത്തിയിട്ടുണ്ട്.
വൺപ്ലസും തങ്ങളുടെ നിരവധി ഡിവൈസുകൾക്കായി ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 16 അപ്‌ഡേറ്റ് പുറത്തിറക്കാൻ തുടങ്ങി. വൺപ്ലസ് 13, വൺപ്ലസ് 13R, വൺപ്ലസ് 13s, വൺപ്ലസ് 12, വൺപ്ലസ് ഓപ്പൺ, വൺപ്ലസ് പാഡ് 3, വൺപ്ലസ് പാഡ് 2 തുടങ്ങിയ ഫോണുകളിൽ ഇപ്പോൾ അപ്‌ഡേറ്റ് ലഭ്യമാകും. ഈ പുതിയ പതിപ്പ് മികച്ച വിഷ്വൽ റീഡിസൈനും സ്മാർട്ട് AI അടിസ്ഥാനമാക്കിയ നിരവധി സവിശേഷതകളും നൽകുന്നു.
ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അർദ്ധസുതാര്യമായ ഒരു ഇന്റർഫേസ് ഓക്സിജൻഒഎസ് 16 അവതരിപ്പിക്കുന്നു, മികച്ച ബ്ലർ ഇഫക്റ്റുകളും മൃദുവായ കോർണറുകളും ഇതിൽ ഉൾപ്പെടും. ഈ ഡിസൈൻ മാറ്റങ്ങൾ ക്വിക്ക് സെറ്റിംഗ്സ് പാനലിലാണ് ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. അതിലിപ്പോൾ കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, വലിയ ഐക്കണുകൾ, ഫ്ലെക്സിബിൾ ലേഔട്ടുകൾ എന്നിവ ഉൾപ്പെടുന്നു.
അപ്‌ഡേറ്റ് സിസ്റ്റത്തിലെ ഐക്കൺ തീമിംഗ് മെച്ചപ്പെടുത്തുന്നുണ്ട്. താഴെയായി വരുന്ന സെർച്ചിങ്ങ് ബാറും ഓർഗനൈസു ചെയ്‌ത ടാബുകളും ആപ്പ് ഡ്രോയറിന് ഒരു പുതിയ രൂപം നൽകുന്നു. കൂടാതെ റെക്കോർഡർ, മൈൻഡ് സ്‌പേസ് എന്നീ ആപ്പുകളിലേക്ക് AI ടൂളുകളും ചേർക്കപ്പെടും. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ആൻഡ്രോയ്ഡ് റോൾഔട്ട് വ്യാപിപ്പിക്കാനാണ് ഓപ്പോയും വൺപ്ലസും പദ്ധതിയിടുന്നത്.
പരസ്യം
പരസ്യം