ഇന്ത്യൻ വിപണിയിലേക്ക് നത്തിങ്ങ് ഫോൺ 3a ലൈറ്റിൻ്റെ എൻട്രി ഉടൻ; ഫോണിൻ്റെ പ്രധാന സവിശേഷതകൾ അറിയാം

നത്തിങ്ങ് ഫോൺ 3a ലൈറ്റ് ഇന്ത്യയിലേക്ക് ഉടൻ വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു

ഇന്ത്യൻ വിപണിയിലേക്ക് നത്തിങ്ങ് ഫോൺ 3a ലൈറ്റിൻ്റെ എൻട്രി ഉടൻ; ഫോണിൻ്റെ പ്രധാന സവിശേഷതകൾ അറിയാം

Photo Credit: Nothing

നത്തിങ്ങ് ഫോൺ 3a ലൈറ്റ് ഉടൻ ഇന്ത്യയിൽ; Dimensity 7300 Pro, 50MP ക്യാമറ, 120Hz AMOLED

ഹൈലൈറ്റ്സ്
  • 5,000mAh ബാറ്ററിയാണ് നത്തിങ്ങ് ഫോൺ 3a ലൈറ്റിലുണ്ടാവുക
  • ഡൈമൻസിറ്റി 7300 പ്രോ ചിപ്പ് ഈ ഫോണിനു കരുത്തു നൽകും
  • ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായാണ് നത്തിങ്ങ് ഫോൺ 3a ലൈറ്റ് എത്തുന്നത്
പരസ്യം

ത്യസ്തമായ ഡിസൈനിനും മികച്ച പെർഫോമൻസിനും പേരുകേട്ട ബ്രിട്ടീഷ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ നത്തിങ്ങ്, അവരുടെ പുതിയ ബജറ്റ്-ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മോഡൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഒക്ടോബറിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത നത്തിങ്ങ് ഫോൺ 3a ലൈറ്റ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കമ്പനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സ്ഥിരീകരിച്ചു. നത്തിങ്ങ് ഫോൺ 3a സീരീസിൽ ഉൾപ്പെടുന്നതാണ് ഈ പുതിയ ഫോൺ. ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ് കരുത്തു നൽകുന്ന ഈ ഫോൺ 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. മിഡ്‌റേഞ്ച് വിഭാഗത്തിൽ മികച്ച ഓപ്ഷനായ ഈ ഫോണിലുള്ള രസകരമായ ഒരു പുതിയ മാറ്റം അലേർട്ടുകൾക്കായുള്ള ഗ്ലിഫ് ലൈറ്റ് ആണ്. മുൻ മോഡലുകളിൽ കാണപ്പെടുന്ന, നത്തിങ്ങ് ബ്രാൻഡിനെ ശ്രദ്ധേയമാക്കിയ ഗ്ലിഫ് ഇന്റർഫേസിനു പകരം വരുന്നതാണ് ഈ ഫീച്ചർ. ഫോണിൻ്റെ കൃത്യം ലോഞ്ച് തീയ്യതി അടക്കമുള്ള വിവരങ്ങൾ ഉടനെ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.

നത്തിങ്ങ് ഫോൺ 3a ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു:

എക്സിലെ ഒരു പോസ്റ്റിലൂടെയാണ് നത്തിങ്ങ് ഫോൺ 3a ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയത്. കമ്പനി എഴുതി, “Lite-ning is always accompanied by something more” എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഫോണിന് ചില അധിക ഓഫറുകളോ ആക്‌സസറികളോ ഉണ്ടാകാമെന്നതിൻ്റെ സൂചന കൂടിയാകാം. എന്നിരുന്നാലും, ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നിലവിൽ ഫോണിന്റെ സ്റ്റാറ്റസ് "ഉടൻ വരുന്നു" എന്നാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ടീസർ ചിത്രം കാണിക്കുന്നത് നത്തിങ്ങ് ഫോൺ 3a ലൈറ്റ് ഇന്ത്യയിൽ ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകുമെന്നാണ്. സ്റ്റൈലിഷ് ഡിസൈൻ, സുഗമമായ പ്രകടനം, നത്തിങ്ങിന്റെ സിഗ്നേച്ചർ മിനിമലിസ്റ്റ് ലുക്ക് എന്നിവ ഉൾപ്പെടുന്ന ആഗോള പതിപ്പിലുള്ള അതേ സവിശേഷതകൾ ഇന്ത്യയിലെത്തുന്ന മോഡലിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നത്തിങ്ങ് ഫോൺ 3a ലൈറ്റിൻ്റെ പ്രധാന സവിശേഷതകൾ:

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിംങ്ങ്ഒഎസ് 3.5-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് (നാനോ + നാനോ) നത്തിംഗ് ഫോൺ 3a ലൈറ്റ്. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും (SMR പിന്തുണ) ഈ ഫോണിനു ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 1,080 × 2,392 പിക്‌സൽ റെസല്യൂഷനുള്ള വലിയ 6.77 ഇഞ്ച് ഫുൾ HD+ ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേയുമായാണ് ഫോൺ വരുന്നത്. 120Hz റിഫ്രഷ് റേറ്റ്, 3,000nits വരെ പീക്ക് HDR ബ്രൈറ്റ്നസ് എന്നിവ ഇതു വാഗ്ദാനം ചെയ്യുന്നു.

നത്തിംഗ് ഫോൺ 3a ലൈറ്റിന് മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്. 8GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ടാകും. കൂടാതെ ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും, ഇത് മിഡ്‌റേഞ്ച് ഫോണുകളിൽ അപൂർവമാണ്.

ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, വിശദാംശങ്ങൾ വ്യക്തമല്ലാത്ത മൂന്നാമത്തെ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, നത്തിങ്ങ് ഫോൺ 3a ലൈറ്റ് വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, ഗ്ലോനാസ്, ബിഡിഎസ്, ഗലീലിയോ, ക്യുഇസെഡ്എസ്എസ് എന്നിവയുൾപ്പെടെ ഒന്നിലധികം സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിംഗുള്ള ഈ ഹാൻഡ്‌സെറ്റ് മുന്നിലും പിന്നിലും പാണ്ട ഗ്ലാസ് കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിനു കരുത്ത് പകരുന്നത്. മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 5W വയർഡ് റിവേഴ്‌സ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്റ്റാർ വാർസ് ആരാധകർക്ക് ഓപ്പോയുടെ സമ്മാനം; ഓപ്പോ റെനോ 14F 5G സ്റ്റാർ വാർസ് എഡിഷൻ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു
  2. കൂടുതൽ വേഗതയേറിയ വയർലെസ് ചാർജിങ്ങുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; ഡിസ്പ്ലേ വിവരങ്ങളും പുറത്ത്
  3. ഓപ്പോ, വൺപ്ലസ് ഉടമകൾക്ക് സന്തോഷവാർത്ത; കമ്പനികളുടെ ഫോണുകളിൽ ആൻഡ്രോയ്ഡ് 16 റോൾഔട്ട് ആരംഭിച്ചു
  4. നിരവധി വമ്പൻ സവിശേഷതകൾ നൽകി ഗൂഗിളിൻ്റെ പിക്സൽ ഡ്രോപ്പ്; വിശദമായ വിവരങ്ങൾ അറിയാം
  5. ഇന്ത്യൻ വിപണിയിലേക്ക് നത്തിങ്ങ് ഫോൺ 3a ലൈറ്റിൻ്റെ എൻട്രി ഉടൻ; ഫോണിൻ്റെ പ്രധാന സവിശേഷതകൾ അറിയാം
  6. വിവോയുടെ Y സീരീസിലെ പുതിയ ഫോണെത്തി; ലോഞ്ച് ചെയ്ത വിവോ Y500 പ്രോയുടെ വിലയും സവിശേഷതകളും
  7. സാംസങ്ങ് ഗാലക്സി ഫോൺ ഉപയോക്താക്കൾ സൈബറക്രമണത്തിന് വിധേയരായേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  8. സാംസങ്ങ് ഗാലക്സി ഫോൺ ഉപയോക്താക്കൾ സൈബറക്രമണത്തിന് വിധേയരായേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  9. ആരെയും അറിയിക്കാതെ 189 രൂപയുടെ വോയ്സ്-ഓൺലി പ്ലാൻ എയർടെൽ അവസാനിപ്പിച്ചു; ഇനി മിനിമം റീചാർജിന് 199 രൂപ
  10. ഇതൊരു തീപ്പൊരി ഐറ്റം തന്നെ; ലാവ അഗ്നി 4 ഫോണിൻ്റെ സവിശേഷതകൾ ലീക്കായി പുറത്തുവന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »