കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, TUV റീൻലാൻഡ് ഐകെയർ മോഡ് സർട്ടിഫിക്കേഷൻ എന്നിവ ഡിസ്പ്ലേയുടെ സവിശേഷതകളാണ്
Photo Credit: Infinix
ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ ഈ ബ്രാൻഡിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇൻഫിനിക്സിനെ പല ആളുകളുടെയും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റുന്നത്. അടുത്തിടെ ഇൻഫിനിക്സ് നോട്ട് 40 5G, ഇൻഫിനിക്സ് നോട്ട് 40X 5G എന്നീ ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കിയ കമ്പനി ഇപ്പോൾ ആഗോളതലത്തിൽ മറ്റൊരു മോഡൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇൻഫിനിക്സ് സീറോ 40 സീരീസിൻ്റെ ഭാഗമായി വരുന്ന സ്മാർട്ട്ഫോണുകൾ 4G, 5G വേരിയൻ്റുകളിൽ ആണ് പുറത്തിറങ്ങുന്നത്. 108 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിങ്ങനെ നിരവധി കിടിലൻ ഫീച്ചറുകളുമായി എത്തുന്ന ഇൻഫിനിക്സ് സീറോ 40 സീരീസ് സ്മാർട്ട്ഫോണുകൾ ചില ഗ്ലോബൽ മാർക്കറ്റുകൾക്കു പുറമേ മലേഷ്യയിലും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിപണികളിലേക്ക് ഇവ ഉടനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻഫിനിക്സ് സീറോ 40 5G സ്മാർട്ട്ഫോണിന് 399 ഡോളറിലാണ് (33500 ഇന്ത്യൻ രൂപയോളം) വില ആരംഭിക്കുന്നത്. അതേസമയം ഇൻഫിനിക്സ് സീറോ 40 5G ക്ക് 289 ഡോളർ (24200 ഇന്ത്യൻ രൂപയോളം) ആണു വില വരുന്നത്. ഓരോ മേഖല അനുസരിച്ചു ഫോണുകളുടെ വിലയിൽ വ്യത്യാസം വരുമെന്നു കമ്പനി പ്രസ് നോട്ടിൽ അറിയിച്ചിട്ടുണ്ട്.
മലേഷ്യയിലും ഇൻഫിനിക്സ് സീറോ 40 സീരീസ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തുവെന്നു പറഞ്ഞിരുന്നല്ലോ. അവിടെ ഇതിൻ്റെ 5G വേരിയൻ്റിൻ്റെ വില തുടങ്ങുന്നത് 1699 MYR (33000 ഇന്ത്യൻ രൂപയോളം) ആണ്. അതേസമയം 4G വേരിയൻ്റിൻ്റെ വില ആരംഭിക്കുന്നത് MYR 1200 (23300 ഇന്ത്യൻ രൂപയോളം) ആണ്. മേഖല അനുസരിച്ചു വിലയിൽ മാറ്റം വരുമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
മൂവിംഗ് ടൈറ്റാനിയം, റോക്ക് ബ്ലാക്ക്, വയലറ്റ് ഗാർഡൻ എന്നീ നിറങ്ങളിലാണ് ഇൻഫിനിക്സ് സീറോ 40 5G സ്മാർട്ട്ഫോൺ ലഭ്യമാവുക. അതേസമയം 4G വേരിയൻ്റ് ബ്ലോസം ഗ്ലോ, മിസ്റ്റി അക്വാ, റോക്ക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭിക്കും. ഇന്ത്യയിൽ ഈ മോഡലുകൾ എന്നാണ് ലഭ്യമാവുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
144Hz റീഫ്രഷ് റേറ്റും 1300nits വരെ പീക്ക് ബ്രൈറ്റ്നെസ് ലെവലുമുള്ള 6.78 ഇഞ്ചിൻ്റെ 3D കേർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ ഇൻഫിനിക്സ് സീറോ 40 സീരീസ് ഫോണുകൾക്കുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, TUV റീൻലാൻഡ് ഐകെയർ മോഡ് സർട്ടിഫിക്കേഷൻ എന്നിവ ഡിസ്പ്ലേയുടെ സവിശേഷതകളാണ്. ഇതിൻ്റെ 5G വേരിയൻ്റിൽ മീഡിയാടെക് ഡൈമൻസിറ്റി 8200 SoC ആണുള്ളതെങ്കിൽ 4G വേരിയൻ്റിൽ മീഡിയാടെക് ഹീലിയോ G100 ആണ് നൽകിയിരിക്കുന്നത്. കമ്പനി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും 24GB വരെയുള്ള ഡൈനാമിക് RAM, 512GB വരെയുള്ള സ്റ്റോറേജ് എന്നിവ ഈ ഫോണുകളിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. രണ്ടു വേരിയൻ്റുകളും ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ ഇൻഫിനിക്സ് Ul യിലാണു പ്രവർത്തിക്കുന്നത്.
108 മെഗാപിക്സൽ മെയിൻ ക്യാമറക്കൊപ്പം 50 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും അടങ്ങിയിട്ടുള്ള റിയർ ക്യാമറ യൂണിറ്റാണ് ഈ സ്മാർട്ട്ഫോണുകളിലുള്ളത്. സെൽഫികൾക്കായി 50 മെഗാപിക്സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. വ്ലോഗർമാരെ സഹായിക്കാൻ ഇതിൽ വ്ലോഗ് മോഡ് എന്നൊരു ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സീരീസിലുള്ള രണ്ടു വേരിയൻ്റുകളിലും ഗോപ്രോ മോഡുണ്ട്. ഏതു ഗോപ്രോ ഡിവൈസും ഹാൻഡ്സെറ്റുമായി കണക്റ്റ് ചെയ്യാനും കഴിയും. ഗോപ്രോയുമായി കണക്റ്റ് ചെയ്തതിനു ശേഷം ഫോൺ ഉപയോഗിച്ചു ഗോപ്രോയെ നിയന്ത്രിക്കാനും ഫോണിൻ്റെ സ്ക്രീനിൽ ദൃശ്യങ്ങൾ കാണാനും കഴിയും.
ഇൻഫിനിക്സ് സീറോ 40 സീരീസ് ഫോണുകളിൽ 5000mAh ബാറ്ററിയാണു നൽകിയിരിക്കുന്നത്. രണ്ടു വേരിയൻ്റുകളും 45W വയേഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കും, 5G വേരിയൻ്റ് 20W വയർലെസ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യും. NFC കണക്റ്റിവിറ്റി, ഗൂഗിളിൻ്റെ ജെമിനി Al അസിസ്റ്റൻ്റ് എന്നിവയെയും ഈ ഫോൺ പിന്തുണക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.
പരസ്യം
പരസ്യം
Operation Undead Is Now Streaming: Where to Watch the Thai Horror Zombie Drama
Aaromaley OTT Release: When, Where to Watch the Tamil Romantic Comedy Online
Mamta Child Factory Now Streaming on Ultra Play: Know Everything About Plot, Cast, and More