വിവോ X300e, വിവോ X ഫോൾഡ് 6 എന്നിവ അണിയറയിൽ ഒരുങ്ങുന്നു; IMEI ഡാറ്റബേസിൽ കണ്ടെത്തി
വിവോ എക്സ് ഫോൾഡ് 5 ന് ശേഷം വിവോ എക്സ് ഫോൾഡ് 6 പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു (ചിത്രം)
വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ലൈനപ്പും ഫോൾഡബിൾ ഫോൺ പോർട്ട്‌ഫോളിയോയും വികസിപ്പിക്കാനുള്ള, തിരക്കേറിയ ഒരു കാലഘട്ടത്തിനായി തയ്യാറെടുക്കാൻ പോവുകയാണ്. X300 സീരീസിലേക്കുള്ള ഒരു പുതിയ കൂട്ടിച്ചേർക്കലും നെക്സ്റ്റ് ജനറേഷൻ ഫോൾഡബിൾ ഫോണും ഉൾപ്പെടെ നിരവധി മികച്ച ഉപകരണങ്ങൾ കമ്പനി തയ്യാറാക്കുന്നുണ്ടെന്ന് സമീപകാലത്തെ റെഗുലേറ്ററി ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നു. വ്യത്യസ്ത പ്രൈസ് പോയിന്റുകളിലൂടെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ സാന്നിധ്യം ശക്തിപ്പെടുത്തുകയെന്ന വിവോയുടെ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. GSMA ഡാറ്റാബേസിൽ കാണപ്പെടുന്ന IMEI രേഖകൾ നിലവിലുള്ള വിവോ X300, X300 പ്രോ മോഡലുകൾക്കൊപ്പം ചേരാനായി വിവോ X300e എന്ന ഫോൺ വരുമെന്ന സൂചന നൽകുന്നു. വിവോ X300 അൾട്രാ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും, അത് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നു. അതേസമയം, വിവോയുടെ വരാനിരിക്കുന്ന ഫോൾഡബിളായ വിവോ X ഫോൾഡ് 6, ഒന്നിലധികം മോഡൽ നമ്പറുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിപണി അടിസ്ഥാനമാക്കി വ്യത്യസ്തമായ പതിപ്പുകളായാവും ഫോൺ പുറത്തിറങ്ങുക. വിവോ നിലവിൽ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സ്മാർട്ട്പ്രിക്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, വിവോ X300e സ്മാർട്ട്ഫോൺ GSMA IMEI ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു ഫോൺ നിർമാണത്തിലാണെന്നു സ്ഥിരീകരിക്കുന്നു. വിവോ അതിന്റെ X സീരീസിൽ "e" ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. എന്നിരുന്നാലും, കമ്പനി മുമ്പ് വിവോ X200 FE, വിവോ X200T പോലുള്ള സമാനമായ വേരിയൻ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്, അവയും താങ്ങാനാവുന്ന വിലയുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകൾ ആയിരുന്നു.
വിവോ X300e സമാനമായ സമീപനം തന്നെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് X300, X300 പ്രോ എന്നിവയേക്കാൾ വില കുറയ്ക്കാൻ ഹാർഡ്‌വെയറിൽ ചില വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും ഇത് പ്രീമിയം ഡിസൈനും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്തേക്കാം. ചിപ്പ്സെറ്റ്, ക്യാമറ സെറ്റപ്പ്, ബാറ്ററി ചാർജിങ്ങ് സ്പീഡ് എന്നിവയിൽ ആയിരിക്കും കമ്പനി വിട്ടുവീഴ്ചകൾ ചെയ്യുക.
നിലവിൽ, IMEI ലിസ്റ്റിംഗുകളിലൂടെ ഹാർഡ്‌വെയർ സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഉയർന്ന റീഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേ, ഒരു മെയിൻ ക്യാമറ, FuntouchOS അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ അനുഭവം എന്നിങ്ങനെ X300 ലൈനപ്പിലെ ബാക്കി ഫോണുകളുമായി നിരവധി സവിശേഷതകൾ X300e പങ്കിടാൻ സാധ്യതയുണ്ട്. ലോഞ്ചിങ്ങ് അടുക്കുമ്പോൾ വിലയെക്കുറിച്ച് സൂചന ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
വിവോ X ഫോൾഡ് 6-മായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നിലധികം മോഡൽ നമ്പറുകളും GSMA ഡാറ്റാബേസ് വെളിപ്പെടുത്തിയിട്ടുണ്ട്. ചൈന, ആഗോള വിപണികൾ അല്ലെങ്കിൽ നിർദ്ദിഷ്ട നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കായി വ്യത്യസ്തമായ വേരിയൻ്റുകൾ എന്നിവ വിവോ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു. നെക്സ്റ്റ് ജനറേഷൻ ഫോൾഡബിളിൻ്റെ നിർമാണം നന്നായി പുരോഗമിക്കുന്നുണ്ടെന്നും ഇതിൽ നിന്നും സ്ഥിരീകരിക്കാം.
നേരത്തെയുള്ള ലീക്കുകൾ സൂചിപ്പിച്ചത് വിവോ X ഫോൾഡ് 6 ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ്. നിലവിലെ വിവോ X ഫോൾഡ് 5-ൽ കാണപ്പെടുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 3-നെ അപേക്ഷിച്ച് ഒരു അപ്‌ഗ്രേഡായിരിക്കും ഇത്. സ്ലിം ഡിസൈൻ, മികച്ച ഹിഞ്ച് ഡ്യൂറബിലിറ്റി, മെച്ചപ്പെട്ട ദീർഘകാല വിശ്വാസ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിവോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ X ഫോൾഡ് 5-ൽ 8.03-ഇഞ്ച് AMOLED ഇന്റേണൽ ഡിസ്‌പ്ലേയും 6.53-ഇഞ്ച് AMOLED കവർ സ്‌ക്രീനും ഉണ്ട്. രണ്ട് ഡിസ്‌പ്ലേകളും 120Hz റിഫ്രഷ് റേറ്റ്, ഉയർന്ന പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഡോൾബി വിഷൻ എന്നിവയെ പിന്തുണയ്ക്കുന്നു. വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററിയും ട്രിപ്പിൾ 50 മെഗാപിക്സൽ റിയർ ക്യാമറ സിസ്റ്റവും ഫോണിൽ ഉൾപ്പെടുന്നു.
വിവോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, റെഗുലേറ്ററി ലിസ്റ്റിംഗുകൾ ശക്തമായി സൂചിപ്പിക്കുന്നത് വിവോ X300e, വിവോ X ഫോൾഡ് 6 എന്നിവ വരും മാസങ്ങളിൽ ലോഞ്ച് ചെയ്യുമെന്നാണ്. https://www.gadgets360.com/tags/mobiles
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999