ഇൻഫിനിക്സ് XPad ടാബ്‌ലറ്റ് ഇന്ത്യയിലെത്തി
Photo Credit: Infinix
Infinix Xpad is offered in Frost Blue, Stellar Grey, and Titan Gold shades
ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ ഇറക്കി ഇന്ത്യൻ വിപണിയിൽ ശ്രദ്ധിക്കപ്പെട്ട ബ്രാൻഡാണ് ഇൻഫിനിക്സ്. മിതമായ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഇൻഫിനിക്സിൻ്റെ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ നിരവധി ആവശ്യക്കാരുമുണ്ട്. ഇന്ത്യയിലെ സാധാരണക്കാർക്കു പ്രാപ്യമായ മികച്ച സ്മാർട്ട്ഫോണുകൾ നൽകുന്ന ഇൻഫിനിക്സ് ആദ്യമായി പുറത്തിറക്കുന്ന ടാബ്‌ലറ്റിനു വേണ്ടി നിരവധി പേർ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇൻഫിനിക്സ് XPad ടാബ്‌ലറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. 11 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ, 8 മെഗാപിക്സൽ മെയിൻ ക്യാമറ, ക്വാഡ് സ്പീക്കറുകൾ എന്നിവയുമായാണ് ഇൻഫിനിക്സ് തങ്ങളുടെ ആദ്യ ടാബ്‌ലറ്റ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14 ൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റ് 8GB വരെയുള്ള RAM + 256GB വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാകും. ഈ മാസം അവസാനത്തോടെ ഇതിൻ്റെ വിൽപ്പന ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
4GB RAM + 128GB ഓൺബോർഡ് സ്റ്റോറേജ് നൽകുന്നതാണ് ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൻ്റെ അടിസ്ഥാന മോഡൽ. ഇതിന് ഇന്ത്യയിൽ വില ആരംഭിക്കുന്നത് 10999 രൂപയിലാണ്. സെപ്തംബർ 26, ഇന്ത്യൻ സമയം ഉച്ചക്ക് 12 മണി മുതൽ ഈ ടാബ്‌ലറ്റിൻ്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ടിലൂടെയാണ് വിൽപ്പന നടക്കുക. ഫ്രോസ്റ്റ് ബ്ലൂ, സ്റ്റെല്ലാർ ഗ്രേ, ടൈറ്റാൻ ഗോൾഡ് എന്നീ മൂന്നു നിറങ്ങളിലാണ് ഇൻഫിനിക്സ് XPad ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക.
90Hz വരെയുള്ള റീഫ്രഷ് റേറ്റും 180Hz വരെയുള്ള ടച്ച് സാംപ്ലിങ്ങ് റേറ്റുമുള്ള 11 ഇഞ്ച് ഫുൾ HD+ (1200 x 1920 pixels) IPS LCD സ്ക്രീനാണ് ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൽ നൽകിയിരിക്കുന്നത്. ARM മാലി G57 MC2 GPU വിനൊപ്പം 6nm ഒക്ട കോർ മീഡിയാടെക് ഹീലിയോ G99 ചിപ്സെറ്റ് ഈ ടാബ്‌ലറ്റിനു കരുത്തു നൽകുന്നു. 4GB, 8GB LPDD4X RAM ഉം 128GB, 256GB EMMC ഓൺ ബോർഡ് സ്റ്റോറേജുമുള്ള വേരിയൻ്റുകളിലാണ് ഈ ടാബ്‌ലറ്റ് വിപണിയിൽ എത്തുന്നത്. ഓൺ ബോർഡ് സ്റ്റോറേജ് മൈക്രോSD കാർഡ് ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കാൻ കഴിയും. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ XOS 14 ഔട്ട് ഓഫ് ദി ബോക്സിലാണ് ഇൻഫിനിക്സ് XPad പ്രവർത്തിക്കുന്നത്.
8 മെഗാപിക്സൽ സെൻസറുള്ള റിയർ ക്യാമറയാണ് ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൽ നൽകിയിരിക്കുന്നത്. ഇതിനൊപ്പം LED ഫ്ലാഷ്ലൈറ്റും സജ്ജീകരിച്ചിരിക്കുന്നു. ഇതിനു പുറമെ 8 മെഗാപിക്സൽ സെൻസറും ഫ്ലാഷ് ലൈറ്റുമുള്ള ഫ്രണ്ട് ക്യാമറ യൂണിറ്റും ഈ ടാബ്‌ലറ്റിലുണ്ട്. ക്വാഡ് സ്പീക്കർ യൂണിറ്റാണ് ഈ ടാബ്‌ലറ്റിൽ നൽകിയിരിക്കുന്നത്. ചാറ്റ്GPT പിന്തുണയോടെ പ്രവർത്തിക്കുന്ന വോയ്‌സ് അസിസ്റ്റൻ്റായ ഫോളക്സും ഇതിലുണ്ട്.
7000mAh ബാറ്ററിയാണ് ഇൻഫിനിക്സ് XPad ടാബ്‌ലറ്റിലുള്ളത്. USB ടൈപ്പ് സി പോർട്ട് ഉപയോഗിച്ചുള്ള 18W വയേർഡ് ചാർജിംഗിനെ ഈ ടാബ്‌ലറ്റ് പിന്തുണക്കുന്നു. 4G LTE, വൈഫൈ, ബ്ലൂടൂത്ത്, OTG, 3.5mm ഓഡിയോ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഈ ടാബ്‌ലറ്റ് പിന്തുണക്കുന്നു. 257.04 x 168.62 x 7.58mm ആണ് ഈ ടാബ്‌ലറ്റിൻ്റെ വലിപ്പം. 496 ഗ്രാം ഭാരമാണ് ഈ ടാബ്‌ലറ്റിനുള്ളത്.
പരസ്യം
പരസ്യം
Operation Undead Is Now Streaming: Where to Watch the Thai Horror Zombie Drama
Aaromaley OTT Release: When, Where to Watch the Tamil Romantic Comedy Online
Mamta Child Factory Now Streaming on Ultra Play: Know Everything About Plot, Cast, and More