ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്ക് ഗൃഹോപകരണങ്ങൾ ഏറ്റവും മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരങ്ങളിലൊന്നാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ. കഴിഞ്ഞ ദിവസം ആരംഭിച്ച് ഓഗസ്റ്റ് 11 വരെ നീണ്ടു നിൽക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോൺ, ലാപ്ടോപ് തുടങ്ങിയവക്കു പുറമെ നിരവധി ഗൃഹോപകരണങ്ങളും ഓഫർ വിലയിൽ ലഭ്യമാകുന്നുണ്ട്. എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ആവശ്യക്കാർക്ക് ഇത്തരം പ്രൊഡക്റ്റുകൾ വിലക്കുറവിലും അതിനു പുറമെ മറ്റുള്ള ഓഫറുകളും കൂപ്പണുകളും ഉപയോഗിച്ചും വാങ്ങാൻ കഴിയും.
കഴിഞ്ഞ വേനൽക്കാലം എല്ലാവരെയും ചുട്ടു പൊള്ളിച്ചു കടന്നു പോയപ്പോൾ ഒരു എയർ കണ്ടീഷണർ റൂമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്തായാലും എയർ കണ്ടീഷണർ വാങ്ങാൻ വേനൽക്കാലം വരുന്നതു വരെ ആരും കാത്തിരിക്കുമെന്നു തോന്നുന്നില്ല. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ അത്രയും മികച്ച ഓഫറുകളാണ് പ്രമുഖ ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾക്കു ലഭിക്കുന്നത്. വോൾട്ടാസ്, ഡൈകെൻ, കാരിയർ എന്നീ ബ്രാൻഡുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ മികച്ച ഓഫറിൽ ലഭ്യമായ എയർ കണ്ടീഷണറുകൾ:
നിങ്ങൾ കുറച്ചു നാളുകളായി മികച്ചൊരു എയർ കണ്ടീഷണർ വമ്പൻ ഓഫർ പ്രൈസിൽ സ്വന്തമാക്കാൻ കഴിയുമോ എന്ന ആലോചനയിലാണോ? അങ്ങിനെയെങ്കിൽ ഏറ്റവും മികച്ച ചോയ്‌സാണ് കാരിയറിൻ്റെ 1.5 ടൺ 3 സ്റ്റാർ Al ഫ്ലക്സികൂൾ ഇൻവേർട്ടർ സ്പ്ലിറ്റ് എസി. 67790 രൂപക്കു റീട്ടെയിലിൽ വിൽക്കുന്ന ഈ എയർ കണ്ടീഷണർ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ 34990 രൂപക്കു സ്വന്തമാക്കാൻ കഴിയും. 48 ശതമാനം വിലക്കിഴിവിൽ മികച്ചൊരു ബ്രാൻഡിൻ്റെ എയർ കണ്ടീഷണർ ലഭിക്കുന്നത് ആരെയാണ് ആകർഷിക്കാതിരിക്കുക.
മറ്റുള്ള പല പ്രമുഖ ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകളും ഇതുപോലെ ഓഫറിൽ ലഭ്യമായിട്ടുണ്ട്. ഡൈകെന്നിൻ്റെ 1.5 ടൺ 5 സ്റ്റാർ ഇൻവേർട്ടർ സ്പ്ലിറ്റ് എസി അതിലൊന്നാണ്. എയർ കണ്ടീഷണറുകളിലെ വിശ്വസ്തമായ ബ്രാൻഡിൻ്റെ ഈ മോഡലിന് 67200 രൂപയായിരുന്നു വില. എന്നാൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഇതിൻ്റെ വില 45490 രൂപയാണ്. ഇതിനേക്കാൾ മികച്ച ഓഫറാണ് ഹിറ്റാച്ചിയുടെ 1.5 ടൺ ക്ലാസ് 3 സ്റ്റാർ ഐസ് ക്ലീൻ ഇൻവേർട്ടർ സ്പ്ലിറ്റ് എസിക്കുള്ളത്. 63100 രൂപ വിലയുണ്ടായിരുന്ന അതിൻ്റെ ഇപ്പോഴത്തെ വില വെറും 37490 രൂപയാണ്.
75990 രൂപ വിലയുണ്ടായിരുന്ന വോൾട്ടാസ് 1.5 ടൺ 5 സ്റ്റാർ ഇൻവേർട്ടർ സ്പ്ലിറ്റ് എസിയുടെ നിലവിലെ വില കേട്ടു നിങ്ങൾ ഞെട്ടരുത്. 40990 രൂപ മാത്രം. ഗോദ്റേജ് 2 ടൺ 3 സ്റ്റാർ 5 ഇൻ 1 കൺവേർട്ടിബിൾ ഇൻവേർട്ടർ സ്പ്ലിറ്റ് എസിയും നല്ലൊരു ഓഫർ വിലയിൽ ലഭ്യമാണ്. 60990 രൂപ വിലയുണ്ടായിരുന്ന എയർ കണ്ടീഷണർ 40990 രൂപക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. ഇതിനു പുറമെ പാനസോണിക് 1 ടൺ 3 സ്റ്റാർ വൈഫൈ ഇൻവേർട്ടർ സ്മാർട്ട് സ്പ്ലിറ്റ് എസിയുടെ വില 48100 ൽ നിന്നും 32990 ആയി കുറഞ്ഞിട്ടുണ്ട്.
ആമസോൺ സെയിലിലെ വിലക്കുറവിനൊപ്പം ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും കൂടിയുണ്ടെങ്കിലോ? EMI വഴി വാങ്ങുന്നവർക്കും SBIയുടെ ക്രഡിറ്റ് കാർഡ് ഉപയോഗിച്ചു പേയ്മെൻ്റ് നടത്തുന്നവർക്കും 3000 രൂപ വരെയുള്ള 10 ശതമാനം ഡിസ്കൗണ്ട് നേടാനാകും. ഇതിനു പുറമെ 4500 രൂപ വരെ എക്സ്ചേഞ്ച് ബോണസായും ആമസോൺ ഓഫർ ചെയ്യുന്നു. എക്സ്ചേഞ്ച് ഡീൽ ഉപയോഗിക്കുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനു പുറമെ വീട്ടിൽ സ്ഥലം മുടക്കിയായ പഴയൊരു ഉപകരണത്തെ ഒഴിവാക്കി ഇ വേസ്റ്റ് കുറക്കുകയും ചെയ്യാം.
Product | MRP | Deal Price |
---|---|---|
Carrier 1.5 Ton 3 Star AI Flexicool Inverter Split AC | Rs. 67,790 | Rs. 34,990 |
Daikin 1.5 Ton 5 Star Inverter Split AC | Rs. 67,200 | Rs. 45,490 |
Hitachi 1.5 Ton Class 3 Star ice Clean Inverter Split AC | Rs. 63,100 | Rs. 37,490 |
Godrej 2 Ton 3 Star 5-In-1 Convertible Inverter Split AC | Rs. 60,990 | Rs. 40,990 |
Panasonic 1 Ton 3 Star Wi-Fi Inverter Smart Split AC | Rs. 48,100 | Rs. 32,990 |
Voltas 1.5 ton 5 Star Inverter Split AC | Rs. 75,990 | Rs. 40,990 |
പരസ്യം
പരസ്യം