പോർട്രോണിക്സ് ബീം 540 സ്മാർട്ട് LED പ്രൊജക്റ്റർ ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Portronics
പ്രമുഖ ഇലക്ട്രോണിക്സ് നിർമാതാക്കളായ പോർട്രോണിക്‌സ് അവരുടെ ഏറ്റവും പുതിയ കോംപാക്റ്റ് എൽഇഡി പ്രൊജക്ടറായ ബീം 540 തിങ്കളാഴ്ച ഇന്ത്യയിൽ പുറത്തിറക്കി. ബിൽറ്റ്-ഇൻ ഒടിടി ആപ്പുകളോടെ എത്തുന്ന ഈ സ്മാർട്ട് പ്രൊജക്ടർ ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഓട്ടോ-ഫോക്കസ് ആണ്. കമ്പനി പറയുന്നതനുസരിച്ച്, വളരെ ഷാർപ്പനെസ്സുള്ള ദൃശങ്ങൾ നൽകാൻ ഇതിലൂടെ കഴിയും. വ്യൂവിങ്ങ് ആംഗിളുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള സ്മാർട്ട് വെർട്ടിക്കൽ ഓട്ടോ കീസ്റ്റോൺ കറക്ഷനെയും ഈ പ്രൊജക്റ്റർ പിന്തുണയ്ക്കുന്നു. പ്രൊജക്റ്റർ ഏത് ആംഗിളിൽ ഇരുന്നാലും അതു ഇമേജുകളെ ബാധിക്കാതെ മികച്ച കാഴ്ചാനുഭവം നൽകാൻ ഇതു സഹായിക്കുന്നു. ബീം 540-ൽ ഒരു ഇൻബിൽറ്റ് സ്പീക്കറും എളുപ്പത്തിൽ ഉയരം ക്രമീകരിക്കുന്നതിനുള്ള ടെലിസ്കോപ്പിക് സ്റ്റാൻഡും ഉൾപ്പെടുന്നു. എക്സ്റ്റേണൽ ഡിവൈസുകൾ ബന്ധിപ്പിക്കുന്നതിന് യുഎസ്ബി, ഓക്സ് പോലുള്ള നിരവധി പോർട്ടുകളും ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ദീർഘനേരം ഉപയോഗിക്കുമ്പോഴുള്ള ഓവർഹീറ്റിങ്ങിനെ തടയാൻ ഇത് ഒരു ഇന്റലിജന്റ് കൂളിംഗ് സിസ്റ്റവും ഉപയോഗിക്കുന്നു.
പുതിയ സ്മാർട്ട് പ്രൊജക്ടറായ ബീം 540-ന്റെ ലോഞ്ചിങ്ങിനൊപ്പം അതിൻ്റെ വിലയും പോർട്രോണിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ 9,499 രൂപയാണ് ഇതിനു വില വരികയെന്ന് കമ്പനി വ്യക്തമാക്കി. ഈ പ്രൊജക്ടർ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ വാങ്ങാൻ ലഭ്യമാണ്. ഒഫീഷ്യൽ പോർട്രോണിക്‌സ് വെബ്‌സൈറ്റിൽ നിന്നും, ആമസോൺ, ഫ്ലിപ്കാർട്ട്, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്നും ഇതു വാങ്ങാം.
പോർട്രോണിക്‌സ് ബീം 540 പ്രൊജക്ടറിന് 12 മാസത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ഫീച്ചറുകളുള്ള, മിതമായ വിലയിലുള്ള ഒരു സ്മാർട്ട് എൽഇഡി പ്രൊജക്ടർ തിരയുന്ന ആളുകൾക്ക് ബീം 540 ഒരു മികച്ച ഓപ്ഷനാണ്.
സാധാരണ ലൈറ്റിംഗ് ഉള്ള മുറികളിൽ പോലും, വളരെ വ്യക്തവുമായ ദൃശ്യങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച ഒരു കോംപാക്റ്റ് സ്മാർട്ട് എൽഇഡി പ്രൊജക്ടറാണ് പോർട്രോണിക്സ് ബീം 540. ഇത് 4,000 ല്യൂമൻ വരെ തെളിച്ചം വാഗ്ദാനം ചെയ്യുന്നതിനാൽ തന്നെ പൂർണമായി ഇരുട്ടില്ലെങ്കിൽ പോലും ദൃശ്യങ്ങൾ കാണാനാകും.
ചുമരിൽ നിന്ന് എത്ര ദൂരെ സ്ഥാപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പ്രൊജക്ടറിന് വ്യത്യസ്തമായ സ്‌ക്രീൻ വലുപ്പങ്ങളിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ കഴിയും. ഉദാഹരണത്തിന്, ഇതിന് 2 മീറ്റർ ദൂരത്തു നിന്ന് 62 ഇഞ്ച് സ്ക്രീനും, 2.5 മീറ്ററിൽ നിന്ന് 80 ഇഞ്ച് സ്ക്രീനും, 2.8 മീറ്ററിൽ നിന്ന് 100 ഇഞ്ച് സ്‌ക്രീനും പ്രൊജക്റ്റ് ചെയ്യാൻ കഴിയും. ഇതിന്റെ നേറ്റീവ് റെസല്യൂഷൻ 720p ആണ്, അതിനൊപ്പം 4K കണ്ടന്റ് പ്ലേബാക്കിനെയും ഇതു പിന്തുണയ്ക്കുന്നു. അതുകൊണ്ടു തന്നെ യഥാർത്ഥത്തിൽ റെസല്യൂഷൻ കുറവുള്ള വീഡിയോ പോലും നിങ്ങൾക്ക് മികച്ച നിലവാരത്തിൽ ആസ്വദിക്കാൻ കഴിയും.
ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന ബീം 540, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ് പോലുള്ള പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളുമായാണ് വരുന്നത്. ഇതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ഷോകളും സിനിമകളും പ്രൊജക്ടറിൽ നിന്ന് നേരിട്ട് സ്ട്രീം ചെയ്യാൻ കഴിയും. ഇത് വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ വയർഡ് കണക്ഷനുകൾക്കായി HDMI, USB, AUX പോർട്ടുകളും ഇതിലുൾപ്പെടുന്നു.
ബീം 540 പ്രൊജക്ടറിൽ ഓട്ടോ-ഫോക്കസും സ്മാർട്ട് വെർട്ടിക്കൽ ഓട്ടോ കീസ്റ്റോൺ കറക്ഷനും ഉണ്ട്, ഇത് ഡിസ്പ്ലേ വേഗത്തിൽ സജ്ജീകരിക്കാനും പ്രൊജക്ടർ ഒരു ആംഗിളിൽ സ്ഥാപിച്ചാൽ ഇമേജ് ഡിസ്റ്റോർഷൻ കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ ഒരു ടെലിസ്കോപ്പിക് സ്റ്റാൻഡും ഉൾപ്പെടുന്നു, ഇത് വ്യൂവിംഗ് ആംഗിൾ മെച്ചപ്പെടുത്താൻ ഉയരവും ടിൽറ്റും ക്രമീകരിക്കുന്നത് എളുപ്പമാക്കും. ഇൻബിൽറ്റ് മൗണ്ടിംഗ് സ്ലോട്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഒരു മേശയിൽ സ്ഥാപിക്കാം. ചുമരിലും സീലിംഗിലുമെല്ലാം ഇതു ഘടിപ്പിക്കാൻ കഴിയും.
ബീം 540-ൽ 30,000 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന ഒരു എൽഇഡി ലാമ്പ് ഉണ്ട്. അമിതമായി ചൂടാകുന്നത് തടയാൻ, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോളുള്ള ഡ്യുവൽ-ടർബോ കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു, ഇത് നിറം മങ്ങുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. 3W ബിൽറ്റ്-ഇൻ സ്പീക്കറുമായി വരുന്ന ഈ പ്രൊജക്റ്ററിൽ നിങ്ങൾക്ക് എക്സ്റ്റേണൽ സ്പീക്കറുകൾ കണക്റ്റ് ചെയ്യാനും കഴിയും.
ces_story_below_text
പരസ്യം
പരസ്യം
Is Space Sticky? New Study Challenges Standard Dark Energy Theory
Sirai OTT Release: When, Where to Watch the Tamil Courtroom Drama Online
Wheel of Fortune India OTT Release: When, Where to Watch Akshay Kumar-Hosted Global Game Show