സ്മാർട്ട് ടിവികൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025
ആമസോൺ സെയിൽ 2025: തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് അധിക കിഴിവുകളും ലഭിക്കും
വിലക്കുറവിൻ്റെ ഓൺലൈൻ ഉത്സവമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സെപ്തംബർ 23 മുതൽ എല്ലാ അംഗങ്ങൾക്കുമായി ആരംഭിച്ചു. ആമസോണിന്റെ ഏറ്റവും വലിയ വാർഷിക വിൽപ്പനയായ ഇത് ദസറ, ദീപാവലി എന്നിവയടങ്ങുന്ന ഫെസ്റ്റിവൽ സീസണിന് തൊട്ടു മുൻപായാണ് ആരംഭിക്കാറുള്ളത്. നിരവധി ഉൽപ്പന്നങ്ങൾ വലിയ ഡിസ്കൗണ്ടിൽ ലഭ്യമാക്കുന്ന ഈ സെയിലിനിടെ, സാംസങ്ങ്, എൽജി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയും. തങ്ങളുടെ ഹോം എന്റർടൈൻമെന്റ് സിസ്റ്റങ്ങൾ അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുന്ന ആളുകൾക്ക് ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ഈ സെയിലിൽ പതിവ് വിലക്കുറവുകൾക്ക് പുറമേ, പ്രത്യേക ബാങ്ക് ഓഫറുകൾ, കൂപ്പൺ അടിസ്ഥാനമാക്കിയുള്ള കിഴിവുകൾ, നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ആമസോൺ നൽകുന്നു. തങ്ങളുടെ പഴയ ടിവി സെറ്റുകൾ നൽകി പുതിയവ വാങ്ങുമ്പോൾ പണം ലാഭിക്കാൻ കഴിയുന്ന എക്സ്ചേഞ്ച് ഓഫറും ഉപയോക്താക്കൾക്ക് ഉപയോഗിക്കാം.
ഫെസ്റ്റിവൽ സീസണിന് മുൻപായി നിങ്ങളുടെ ഹോം എന്റർടൈൻമെന്റ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 അതിനുള്ള ഒരു മികച്ച അവസരമാണ്. സെയിലിൽ പല മുൻനിര ബ്രാൻഡുകളും കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ടിവികൾ വാഗ്ദാനം ചെയ്യുന്നു.
ഉദാഹരണത്തിന്, ഷവോമി 55 ഇഞ്ച് എക്സ് സീരീസ് 4K എൽഇഡി സ്മാർട്ട് ഗൂഗിൾ ടിവി അതിന്റെ യഥാർത്ഥ വിലയായ 48,999 രൂപയ്ക്ക് പകരം 34,399 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, ഹൈസെൻസ് 65 ഇഞ്ച് E7Q PRO സീരീസ് 4K അൾട്രാ HD സ്മാർട്ട് QLED ടിവി വെറും 49,999 രൂപയ്ക്ക് വിൽക്കുന്നു.
ഈ കിഴിവുകൾക്ക് പുറമേ, വാങ്ങുന്നവർക്ക് അധിക ഓഫറുകളും ആസ്വദിക്കാം. എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആമസോൺ പേ യുപിഐ വഴി നടത്തുന്ന പേയ്‌മെന്റുകൾക്കും ഡിസ്കൗണ്ടുകളുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും തിരഞ്ഞെടുക്കാം. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5 ശതമാനം വരെ അധിക ഡിസ്കൗണ്ടും ലഭിക്കും.
ഷവോമി 55 ഇഞ്ച് എക്സ് സീരീസ് 4K എൽഇഡി ഗൂഗിൾ ടിവി 48,999 രൂപയിൽ നിന്ന് 34,399 രൂപയായി കുറഞ്ഞപ്പോൾ ഹൈസെൻസ് 65 ഇഞ്ച് E7Q പ്രോ സീരീസ് 4K അൾട്രാ എച്ച്ഡി ക്യുഎൽഇഡി ടിവി 98,999 രൂപയിൽ നിന്ന് കുറഞ്ഞ് 49,999 രൂപയ്ക്ക് ലഭ്യമാണ്.
ടിസിഎൽ 55 ഇഞ്ച് 4K യുഎച്ച്ഡി സ്മാർട്ട് ക്യുഡി-മിനി എൽഇഡി ഗൂഗിൾ ടിവിയുടെ വില 1,19,990 രൂപയ്ക്ക് പകരം 43,990 രൂപയായി. സാംസങ് 55 ഇഞ്ച് വിഷൻ എഐ 4K അൾട്രാ എച്ച്ഡി ക്യുഎൽഇഡി ടിവിയുടെ വില 75,500 രൂപയിൽ നിന്ന് 43,990 രൂപയായി കുറഞ്ഞു.
ഏസർപ്യുർ 55 ഇഞ്ച് സ്വിഫ്റ്റ് സീരീസ് യുഎച്ച്ഡി എൽഇഡി സ്മാർട്ട് ഗൂഗിൾ ടിവി 64,490 രൂപയിൽ നിന്ന് 27,999 രൂപയായപ്പോൾ എൽജി 43 ഇഞ്ച് യുഎ 82 സീരീസ് 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 48,690 രൂപയിൽ നിന്ന് കുറഞ്ഞ് 26,490 രൂപയായിട്ടുണ്ട്. ഇതിനുപുറമെ, സോണി 43 ഇഞ്ച് ബ്രാവിയ 2M2 സീരീസ് 4K അൾട്രാ HD സ്മാർട്ട് LED ഗൂഗിൾ ടിവി 59,900 രൂപയിൽ നിന്ന് 36,990 രൂപയ്ക്ക് വിൽക്കുന്നു.
പരസ്യം
പരസ്യം