ബ്ലൂടൂത്ത് 5.3, ഓറാകാസ്റ്റ് സപ്പോർട്ട് എന്നിവയുമായെത്തുന്ന മാർഷൽ ബ്രോംലി 450 സ്പീക്കറിന് 70 മീറ്ററിലധികം ദൂരപരിധിയിൽ വയർലെസ് കണക്റ്റിവിറ്റി നൽകാൻ കഴിയും.
Photo Credit: Marshall
മാർഷൽ ബ്രോംലി 450 സ്പീക്കറിന് ഐപി55 റേറ്റിംഗുള്ള ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് ബോഡിയാണുള്ളത്.
മാർഷൽ അവരുടെ പാർട്ടി സ്പീക്കർ ശ്രേണിയുടെ ഭാഗമായി പുതിയ ബ്രോംലി 450 ഇന്ത്യയിൽ അവതരിപ്പിച്ചു. വീടിനുള്ളിലും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്ത ഈ പുതിയ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഉടൻ തന്നെ രാജ്യത്ത് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. മാർഷൽ കമ്പനിയുടെ തന്നെ ബ്രോംലി 750 മോഡലിന് തൊട്ടുതാഴെയാണ് ഈ സ്പീക്കറിന്റെ സ്ഥാനം. എല്ലാ ദിശകളിലേക്കും ഒരുപോലെ ശബ്ദം എത്തിക്കുന്ന 360 ഡിഗ്രി സൗണ്ട് ഔട്ട്പുട്ട്, ആകർഷകമായ ലൈറ്റിംഗ് ഫീച്ചറുകൾ, മൈക്രോഫോണും സംഗീത ഉപകരണങ്ങളും നേരിട്ട് ബന്ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ചെറിയ ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും വേണ്ടി കൊണ്ടുനടക്കാവുന്ന മികച്ചൊരു ഓഡിയോ ഉപകരണം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ സ്പീക്കർ പ്രധാനമായും വിപണിയിലെത്തുന്നത്.
മാർഷൽ ബ്രോംലി 450 ഇന്ത്യയിലെ വിലയും ലഭ്യതയും
മാർഷൽ ഇന്ത്യ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 74,999 രൂപയാണ് ഈ സ്പീക്കറിന്റെ വില. ബ്ലാക്ക് ആൻഡ് ബ്രാസ് ഫിനിഷിൽ ലഭ്യമാകുന്ന ഈ ഉപകരണം കമ്പനിയുടെ വിപുലീകരിച്ച പാർട്ടി സ്പീക്കർ ശ്രേണിയുടെ ഭാഗമായാണ് എത്തുന്നത്. ഉടൻ തന്നെ ഇന്ത്യയിൽ ഈ സ്പീക്കർ വിൽപനയ്‌ക്കെത്തും.
മാർഷൽ ബ്രോംലി 450 സ്പീക്കറിന്റെ കൂടുതൽ വിവരങ്ങൾ
360 ഡിഗ്രി സ്റ്റീരിയോ സൗണ്ട് നൽകുന്ന ഈ സ്പീക്കറിൽ രണ്ട് 6.5 ഇഞ്ച് വൂഫറുകളും നാല് 2 ഇഞ്ച് ഫുൾ റേഞ്ച് ഡ്രൈവറുകളും രണ്ട് പാസീവ് റേഡിയേറ്ററുകളുമുണ്ട്. വൂഫറുകൾക്കായി രണ്ട് 90W ക്ലാസ് ഡി ആംപ്ലിഫയറുകളും മറ്റുള്ളവയ്ക്കായി നാല് 55W ക്ലാസ് ഡി ആംപ്ലിഫറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 40Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്വൻസി റെസ്‌പോൺസ് നൽകുന്ന ഈ സ്പീക്കറിൽ ശബ്ദം ഇഷ്ടാനുസരണം ക്രമീകരിക്കാൻ ഈക്വലൈസർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
![]()
കണക്റ്റിവിറ്റി സൗകര്യങ്ങൾക്കായി മാർഷൽ ബ്രോംലി 450 സ്പീക്കറിൽ ഔറാകാസ്റ്റ് ഫീച്ചറോട് കൂടിയ ബ്ലൂടൂത്ത് 5.3 ഉൾപ്പെടുത്തിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ 70 മീറ്ററിലധികം വയർലെസ് റേഞ്ച് ഈ സ്പീക്കർ നൽകും. എസ്‌ബിസി, എഎസി, എൽസി3 എന്നീ കോഡെക്കുകൾ ഇതിൽ സപ്പോർട്ട് ചെയ്യും. വയേർഡ് കണക്റ്റിവിറ്റിക്കായി എയുഎക്സ് ഇൻപുട്ട് ആൻഡ് ഔട്ട്പുട്ട്, യുഎസ്ബി ടൈപ്പ്-സി, ആർസിഎ പോർട്ടുകൾ എന്നിവയ്ക്ക് പുറമെ മൈക്രോഫോൺ, ഇൻസ്ട്രുമെന്റ് ഇൻപുട്ടുകൾക്കായി രണ്ട് എക്സ്എൽആർ/6.35എംഎം കോംബോ ജാക്കുകളും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് മൾട്ടിപോയിന്റ് കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഈ സ്പീക്കർ മാർഷൽ ബ്ലൂടൂത്ത് ആപ്പ് വഴി നിയന്ത്രിക്കാനും സാധിക്കും.
മാർഷൽ ബ്രോംലി 450 സ്പീക്കറിൽ റീചാർജ് ചെയ്യാവുന്നതും മാറ്റിവെക്കാവുന്നതുമായ എൽഎഫ്പി ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 40 മണിക്കൂറിലധികം പ്ലേബാക്ക് സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വിക്ക് ചാർജിംഗ് സൗകര്യമുള്ള ഈ സ്പീക്കർ 20 മിനിറ്റ് ചാർജ് ചെയ്താൽ ആറ് മണിക്കൂർ വരെ ഉപയോഗിക്കാം. ഏകദേശം 3.5 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാനാകും. കൂടാതെ 120W പവർ ഇൻപുട്ടും ബാറ്ററി എക്സ്ചേഞ്ച് ഓപ്ഷനും ഈ സ്പീക്കറിലുണ്ട്.
മാർഷലിന്റെ തനതായ ഡിസൈനിൽ മെറ്റൽ ഗ്രില്ലും ടാക്റ്റൈൽ കൺട്രോളുകളുമായാണ് ബ്രോംലി 450 സ്പീക്കർ എത്തുന്നത്. ഇതിൽ മൂന്ന് പ്രീസെറ്റ് മോഡുകളുള്ള സ്റ്റേജ് ലൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ ഐപി55 റേറ്റിംഗ് ഉള്ള ഈ സ്പീക്കർ കൈകാര്യം ചെയ്യാൻ എളുപ്പത്തിനായി ഹാൻഡിലും സ്ട്രാപ്പ് ആങ്കറുകളും സഹിതമാണ് നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ റീസൈക്കിൾഡ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. 12.32 കിലോഗ്രാം ഭാരമുള്ള ഈ സ്പീക്കറിന്റെ വലിപ്പം 366x261x492mm ആണ്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999