Photo Credit: Sony LIV
സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മലയാളം ആക്ഷൻ ത്രില്ലർ സിനിമയായ മാർക്കോ ഇപ്പോൾ OTT റിലീസിന് ഒരുങ്ങുകയാണ്. നൂറു കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യത്തെ ‘എ' സർട്ടിഫൈഡ് മലയാളം സിനിമയെന്ന നേട്ടം സ്വന്തമാക്കിയ മാർക്കോ ഫെബ്രുവരി 14 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. വയലൻസിൻ്റെ അതിപ്രസരം ഉണ്ടായിരുന്നിട്ടും തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാർക്കോ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. തീവ്രമായ ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ലഭ്യമാകും. എന്നാൽ ഹിന്ദി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹനീഫ് അദേനിയാണു സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായതോടെ, മാർക്കോയെ തിയേറ്ററുകളിൽ കാണാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ അവരുടെ വീടുകളിൽ നിന്നും സിനിമ ആസ്വദിക്കാം.
ഫെബ്രുവരി 14 മുതൽ മാർക്കോ എന്ന സിനിമ സോണി ലിവിൽ സ്ട്രീമിംഗിനായി ലഭ്യമാകും. ഇത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഇത് കാണാനാകും. എന്നിരുന്നാലും, ഹിന്ദി പതിപ്പിൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
മാർക്കോയുടെ ട്രെയിലർ ഒരു ആക്ഷൻ പായ്ക്ക് ചെയ്തതും സസ്‌പെൻസ് നിറഞ്ഞതുമായ കഥയിലേക്ക് കാഴ്ച തുറക്കുന്ന ഒന്നാണ്. തൻ്റെ സഹോദരൻ വിക്ടറിൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്ന മാർക്കോ എന്ന വ്യക്തിയെക്കുറിച്ചാണ് ചിത്രം പറയുന്നത്. ടോണി ഐസക്കിൻ്റെ നേതൃത്വത്തിലുള്ള അപകടകാരികളായ സംഘമാണ് വിക്ടറിനെ കൊലപ്പെടുത്തിയത്. നീതി ഉറപ്പാക്കാൻ, മാർക്കോ വരികയും ടോണിയുടെ ക്രൂരരായ പുത്രന്മാർ ഉൾപ്പെടെ നിരവധി ശത്രുക്കളെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. വിശ്വാസവഞ്ചനയും കൊലപാതകവും പ്രതികാരവും നിറഞ്ഞ ഒരു ലോകത്തിൽ മാർക്കോ പോരാടുമ്പോൾ കഥ കൂടുതൽ തീവ്രമാകുന്നു. അവസാനം, അവൻ അന്തിമമായ യുദ്ധത്തെയും അഭിമുഖീകരിക്കുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിൽ മാർക്കോ ഡി പീറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ചിത്രത്തിൽ ജോർജ് ഡി പീറ്റർ ആയി സിദ്ദിഖ്, ടോണി ഐസക്ക് എന്ന കഥാപാത്രമായി ജഗദീഷ്, റസ്സൽ ഐസക്ക് ആയി അഭിമന്യു തിലകൻ എന്നിവരും അഭിനയിക്കുന്നു. സൈറസ് ഐസക്ക് ആയി കബീർ ദുഹാൻ സിംഗ്, ദേവ് എന്ന കഥാപാത്രമായ ആൻസൺ പോൾ, മാർക്കോയുടെ പ്രതിശ്രുതവധുവായ മരിയയായി യുക്തി താരേജ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിൻ്റെ സംഗീതം രവി ബസ്രൂറും ഛായാഗ്രഹണം ചന്ദ്രു സെൽവരാജും നിർവഹിച്ചിരിക്കുന്നു.
തിയേറ്ററുകളിൽ റിലീസ് ചെയ്ത ശേഷം മാർക്കോ വൻ ഹിറ്റായി മാറി. 100 കോടിയിലധികം വരുമാനം നേടിയ, ഒടുവിൽ 115 കോടി രൂപയിലധികം നേടിയ ആദ്യ എ-റേറ്റഡ് മലയാളം സിനിമയായിരുന്നു ഇത്. ചിത്രം ഡിസംബർ 20-ന് ആദ്യം മലയാളത്തിലും ഹിന്ദിയിലും റിലീസ് ചെയ്തു. തുടർന്ന് ജനുവരി 1-ന് തെലുങ്ക് റിലീസും ജനുവരി 31-ന് കന്നഡ റിലീസും നടന്നു. ശക്തമായ ബോക്സ് ഓഫീസ് പ്രകടനവും ഇതിൻ്റെ ആക്ഷൻ പായ്ക്ക് ചെയ്ത കഥയും വളരെയധികം ശ്രദ്ധ നേടി. മാത്രമല്ല ആരാധകർ ആകാംക്ഷയോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഈ സിനിമ റിലീസിനായി കാത്തിരിക്കുന്നു.
പരസ്യം
പരസ്യം