‘കാതലിക്ക നേരമില്ലൈ’ ഒടിടി സ്ട്രീമിങ്ങിനായി ഉടനെയെത്തും
                Photo Credit: Netflix
തിയേറ്ററുകളിൽ ഒരു മാസത്തെ ഓട്ടത്തിന് ശേഷം, ഇപ്പോൾ സ്ട്രീമിംഗ് വഴി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു
നിത്യ മേനോനും രവി മോഹനും (ജയം രവി) അഭിനയിച്ച തമിഴ് റൊമാൻ്റിക് ഡ്രാമ'യായ ‘കാതലിക്ക നേരമില്ലൈ', തിയേറ്ററുകളിൽ ഓടിയതിന് ശേഷം ഒടിടി റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്ത ചിത്രം പൊങ്കൽ നാളിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. പ്രണയം, ആധുനിക കാലത്തെ ബന്ധങ്ങൾ, വിവാഹം, ക്വിയർനെസ് എന്നിവയെക്കുറിച്ചാണ് ഈ സിനിമ പ്രധാനമായും സംസാരിക്കുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കാത്തിരിക്കുന്ന ആളുകൾക്കായി ഓൺലൈനിൽ സിനിമ ഉടൻ ലഭ്യമാകും. പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോം ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം വാങ്ങിയിട്ടുണ്ട്, അവർ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ ഈ സിനിമ നഷ്‌ടമായവർക്കും, അല്ലെങ്കിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്കും ഇത് വീട്ടിൽ നിന്ന് കാണാൻ കഴിയും. ഔദ്യോഗിക സ്ട്രീമിംഗ് തീയതിക്കായി അധികം കാത്തിരിക്കേണ്ട ആവശ്യമില്ല.
കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിൻ്റെ തിയറ്റർ റിലീസിന് ശേഷം അതിൻ്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണു വാങ്ങിയത്. ജനുവരിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഫെബ്രുവരി 11 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ആരംഭിക്കും. ഒരു മാസത്തോളം തിയറ്ററുകളിൽ ഓടിയ ഈ റൊമാൻ്റിക് ഡ്രാമ ആളുകൾക്ക് വീട്ടിലിരുന്ന് കാണാൻ ഇതിലൂടെ കഴിയും. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് നേരത്തെ സൂചിപ്പിച്ച തീയതി മുതൽ സിനിമ പ്ലാറ്റ്ഫോമിൽ കണ്ടു തുടങ്ങാം.
ജീവിതത്തിലും ബന്ധങ്ങളിലും വ്യത്യസ്‌തമായ കാഴ്ചപ്പാടുകളുള്ള രണ്ട് ആർക്കിടെക്റ്റുകളെ കേന്ദ്രീകരിക്കുന്ന കാതലിക്ക നേരമില്ലൈയുടെ ട്രെയിലർ അതിൻ്റെ പ്രധാന പ്രമേയത്തിലേക്ക് ചെറിയ സൂചന നൽകുന്നുണ്ട്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പാതകളുള്ള അവർ, വ്യക്തിപരവും തൊഴിൽപരവുമായ വെല്ലുവിളികളെ നേരിട്ടു മുന്നേറുന്നു. സമകാലിക സമൂഹത്തിലെ പ്രണയം, വിവാഹം, രക്ഷാകർതൃത്വം, ക്വിയർ ഐഡൻ്റിറ്റി എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് സിനിമ കടന്നു പോകുന്നു.
നിത്യാ മേനോനും രവി മോഹനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. ആദ്യമായാണ് രണ്ടു പേരും ഒരു സിനിമയിൽ ഒരുമിക്കുന്നത്. വിനയ് റായ്, യോഗി ബാബു, ലാൽ, ജോൺ കൊക്കൻ, ടിജെ ഭാനു, ലക്ഷ്മി രാമകൃഷ്ണൻ, വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഗാവെമിക് ആരി, എഡിറ്റിംഗ് ലോറൻസ് കിഷോർ. റെഡ് ജയൻ്റ് മൂവീസിൻ്റെ പിന്തുണയുള്ള ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്.
നിരൂപകരും പ്രേക്ഷകരും ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പങ്കു വെച്ചിരുന്നത്. എ ആർ റഹ്മാൻ്റെ സൗണ്ട് ട്രാക്ക് പ്രശംസ നേടിയപ്പോൾ, കഥപറച്ചിലും തിരക്കഥയും പ്രതീക്ഷകൾക്ക് അനുസരിച്ച് മികച്ച അനുഭവമായി മാറിയില്ലെന്നാണ് വിലയിരുത്തൽ. ആധുനിക പ്രണയത്തെയും ബന്ധങ്ങളെയും അഭിസംബോധന ചെയ്യാൻ സിനിമ ശ്രമിച്ചെങ്കിലും അതിൻ്റെ ആഴങ്ങളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവലോകനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് 6.8/10 എന്ന IMDb റേറ്റിംഗ് ഉണ്ട്.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report