Xiaomi Hyperos

Xiaomi Hyperos - ख़बरें

  • സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഷവോമി 17 അൾട്രാ; ആഗോളതലത്തിൽ ഉടനെ ലോഞ്ച് ചെയ്തേക്കും
    ദി ടെക്ക് ഔട്ട്ലുക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ഷവോമി 17 അൾട്രാ ഇപ്പോൾ FCC, IMEI സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇത് ഫോണിൻ്റെ ഗ്ലോബൽ ലോഞ്ച് അടുത്തു എന്നതിലേക്കു വിരൽ ചൂണ്ടുന്നു. സ്മാർട്ട്‌ഫോണിന്റെ ആഗോള പതിപ്പ് FCC ഡാറ്റാബേസിൽ 2512BPNDAG എന്ന മോഡൽ നമ്പർ, FCC ഐഡി 2AFZZ2512BPN എന്നിവ ഉപയോഗിച്ച് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മോഡൽ നമ്പർ ഷവോമി 17 അൾട്രായുമായി ഔദ്യോഗികമായി ബന്ധിപ്പെട്ടിരിക്കുന്നു എന്ന് IMEI ഡാറ്റാബേസ് സ്ഥിരീകരിക്കുന്നു. മോഡൽ നമ്പറിന്റെ അവസാനത്തിൽ "G" എന്ന അക്ഷരത്തിന്റെ സാന്നിധ്യമുള്ളത് ഈ വേരിയന്റ് അന്താരാഷ്ട്ര വിപണികൾക്കു വേണ്ടിയുള്ളതാണെന്ന് സൂചിപ്പിക്കുന്നു. FCC ലിസ്റ്റിംഗിൽ നിന്നുള്ള വിശദാംശങ്ങൾ കാണിക്കുന്നത് ഷവോമി 17 അൾട്രാ, ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള HyperOS 3-യിൽ പ്രവർത്തിക്കും എന്നാണ്.
  • ലെയ്ക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറയുമായി ഷവോമി 15T, ഷവോമി 15T പ്രോ എന്നിവയെത്തി; വിശേഷങ്ങൾ അറിയാം
    ഷവോമി HyperOS 2-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഷവോമി 15T പ്രോ. 1.5K റെസല്യൂഷൻ (1,280×2,772 പിക്‌സൽ), 144Hz റിഫ്രഷ് റേറ്റ്, 447ppi പിക്‌സൽ ഡെൻസിറ്റി, 480Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുള്ള 6.83 ഇഞ്ച് AMOLED LIPO ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീനിന് 3200 നിറ്റ്‌സ് വരെ തെളിച്ചം കൈവരിക്കാൻ കഴിയും.
  • ഷവോമിയുടെ പുതിയ അവതാരം ആഗോള വിപണിയിലേക്കെത്തി
    : രണ്ട് നാനോ സിമ്മുകളെ പിന്തുണക്കുന്ന ഷവോമി 15 അൾട്രാ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ HyperOS 2-ൽ പ്രവർത്തിക്കുന്നു. നാല് പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഷവോമി ഇതിനു വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 16GB വരെ LPDDR5x റാമുമായും 512GB വരെ സ്റ്റോറേജുമായും വരുന്നു. 5G, 4G LTE, Wi-Fi 7, Bluetooth 6, GPS, NFC, USB 3.2 Gen 2 Type-C പോർട്ട് എന്നിവയെ ഫോൺ പിന്തുണയ്‌ക്കുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ്, ബാരോമീറ്റർ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്‌കാനർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു.
  • ഇരട്ടി കരുത്തുമായി റെഡ്മി ടർബോ 4 ലോഞ്ച് ചെയ്തു
    റെഡ്മി ടർബോ 4 ഫോൺ 120Hz റീഫ്രഷ് റേറ്റും 1.5K (1,220 x 2,712 പിക്സലുകൾ) റെസല്യൂഷനുമുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. സ്‌ക്രീനിൽ 1,920Hz PWM ഡിമ്മിംഗ്, 2,560Hz വരെയുള്ള ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റ്, 3,200 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയും ഉൾപ്പെടുന്നു. കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷണമുള്ള ഈ ഫോൺ HDR10+, ഡോൾബി വിഷൻ സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കുന്നു. 4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. ഇതിൽ Mali-G720 MC6 GPU ഉൾപ്പെടുന്നു, ഈ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഡിവൈസാണിത്.
  • വമ്പന്മാരുമായി മുട്ടി നിൽക്കാൻ ഷവോമി HyperOS 2
    ഷവോമി അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HyperOS 2-വിൻ്റെ പ്രഖ്യാപനം നടത്തി. ഷവോമി പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. 2023 ഒക്ടോബറിൽ ആദ്യമായി അവതരിപ്പിച്ച ഒറിജിനൽ ഹൈപ്പർ ഒഎസിലാണ് ഈ പുതിയ പതിപ്പ് നിർമ്മിക്കുന്നത്. പെർഫോമൻസ്, ഗ്രാഫിക്‌സ്, നെറ്റ്‌വർക്ക് വേഗത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഷവോമിയുടെ ഹൈപ്പർകോർ സാങ്കേതികവിദ്യ HyperOS 2-വിൽ ഉൾപ്പെടുന്നു
പരസ്യം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »