ഷവോമി 17 അൾട്രാ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Xiaomi
ഒന്നിലധികം സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഷവോമി 17 അൾട്രാ പ്രത്യക്ഷം; ലോഞ്ച് ഉടൻ സാധ്യത ഉണ്ട് റിപ്പോർട്ട്
ലോഞ്ച് ചെയ്യാനിരിക്കുന്ന ഷവോമി 17 അൾട്രാ എന്ന സ്മാർട്ട്‌ഫോണിലൂടെ തങ്ങളുടെ 17 സിരീസിലേക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ കൂടി ചേർക്കാൻ പ്രമുഖ ബ്രാൻഡായ ഷവോമി ഒരുങ്ങുകയാണ്. ഈ ഫോൺ ഷവോമി 17 സീരീസിലെ നാലാമത്തെ മോഡലായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തീയതി ഷവോമി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഫോണിന്റെ റിലീസ് അടുത്തെത്തി എന്നാണ്. യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) വെബ്‌സൈറ്റിലും IMEI ഡാറ്റാബേസിലും ഷവോമി 17 അൾട്രാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇത് സാധാരണയായി ഒരു സ്മാർട്ട്‌ഫോൺ ലോഞ്ചിനോട് അടുക്കുന്നതിൻ്റെ സൂചനയാണ്. ഷവോമി 17 അൾട്രായിൽ 2K റെസല്യൂഷനോടു കൂടിയ വലിയ 6.8 ഇഞ്ച് LTPO ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. ഹൈ റെസല്യൂഷൻ ഫോട്ടോഗ്രാഫിക്കായി ഫോണിൽ 200 മെഗാപിക്സൽ റിയർ ക്യാമറ സെൻസർ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട്‌ഫോണിൽ മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.
ദി ടെക്ക് ഔട്ട്ലുക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ഷവോമി 17 അൾട്രാ ഇപ്പോൾ FCC, IMEI സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇത് ഫോണിൻ്റെ ഗ്ലോബൽ ലോഞ്ച് അടുത്തു എന്നതിലേക്കു വിരൽ ചൂണ്ടുന്നു. സ്മാർട്ട്‌ഫോണിന്റെ ആഗോള പതിപ്പ് FCC ഡാറ്റാബേസിൽ 2512BPNDAG എന്ന മോഡൽ നമ്പർ, FCC ഐഡി 2AFZZ2512BPN എന്നിവ ഉപയോഗിച്ച് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മോഡൽ നമ്പർ ഷവോമി 17 അൾട്രായുമായി ഔദ്യോഗികമായി ബന്ധിപ്പെട്ടിരിക്കുന്നു എന്ന് IMEI ഡാറ്റാബേസ് സ്ഥിരീകരിക്കുന്നു. മോഡൽ നമ്പറിന്റെ അവസാനത്തിൽ "G" എന്ന അക്ഷരത്തിന്റെ സാന്നിധ്യമുള്ളത് ഈ വേരിയന്റ് അന്താരാഷ്ട്ര വിപണികൾക്കു വേണ്ടിയുള്ളതാണെന്ന് സൂചിപ്പിക്കുന്നു.
FCC ലിസ്റ്റിംഗിൽ നിന്നുള്ള വിശദാംശങ്ങൾ കാണിക്കുന്നത് ഷവോമി 17 അൾട്രാ, ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള HyperOS 3-യിൽ പ്രവർത്തിക്കും എന്നാണ്. യൂറോപ്യൻ പ്രദേശങ്ങളിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നും ലിസ്റ്റിംഗിൽ പരാമർശിക്കുന്നുണ്ട്. നെറ്റ്‌വർക്ക് പിന്തുണയുടെ കാര്യത്തിൽ, ഫോൺ GSM, GPRS, WCDMA, 4G LTE, 5G നെറ്റ്‌വർക്കുകളുമായി പൊരുത്തപ്പെടുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ, BR, EDR, LE പിന്തുണയുള്ള Wi-Fi 7, NFC, ബ്ലൂടൂത്ത് തുടങ്ങിയ ആധുനിക കണക്റ്റിവിറ്റി സവിശേഷതകൾ ഈ ഉപകരണം വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. വയർലെസ് പവർ ട്രാൻസ്ഫർ പിന്തുണയെക്കുറിച്ചും സർട്ടിഫിക്കേഷൻ സൂചന നൽകുന്നു, അതിനാൽ വയർലെസ് ചാർജിംഗ് ഇതിൽ ഉൾപ്പെടുത്തിയേക്കാം.
സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ ഷവോമി 17 അൾട്രയുമായി ബന്ധപ്പെട്ടു സമീപകാലത്തു പ്രത്യക്ഷപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത് ഫോണിൻ്റെ ഔദ്യോഗിക ലോഞ്ച് വളരെ വേഗം നടക്കുമെന്നാണ്. നിലവിലുള്ള കിംവദന്തികൾ പ്രകാരം, ഡിസംബർ 26-ന് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തേക്കാം. ഫോണിൻ്റെ വില CNY 6,499 ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്, ഇത് ഏകദേശം 78,000 രൂപയ്ക്ക് തുല്യമാണ്. മുൻഗാമിയായ ഷവോമി 15 അൾട്രാ മോഡലിനും ഇതേ പ്രാരംഭ വിലയായിരുന്നു ഉണ്ടായിരുന്നത്.
പെർഫോമൻസിൻ്റെ കാര്യത്തിൽ, ഷവോമി 17 അൾട്രയിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 എലൈറ്റ് ചിപ്‌സെറ്റ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഫോണിൽ ലെയ്‌ക ബ്രാൻഡഡ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ മൂന്ന് 50 മെഗാപിക്സൽ സെൻസറുകളും അഡ്വാൻസ്ഡ് സൂം ഫോട്ടോഗ്രാഫിക്കായി ഉയർന്ന റെസല്യൂഷനുള്ള 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ക്യാമറയും ഉൾപ്പെട്ടേക്കാം. ഹാൻഡ്‌സെറ്റ് 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്. 2K റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് വലിയ LTPO ഡിസ്‌പ്ലേ, ശക്തമായ 3D പ്രിന്റഡ് ടൈറ്റാനിയം അലോയ് മിഡിൽ ഫ്രെയിം, 7,000mAh-ൽ കൂടുതൽ ശേഷിയുള്ള വലിയ ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ.
പരസ്യം
പരസ്യം