Oppo Enco X3

Oppo Enco X3 - ख़बरें

  • മികച്ച നോയ്സ് ക്യാൻസലേഷനുള്ള ഭാരം കുറഞ്ഞ ഇയർബഡ്സ്; ഓപ്പോ എൻകോ X3s വിപണിയിലെത്തി
    ഓപ്പോ എൻകോ X3s വയർലെസ് ഇയർഫോണുകൾ 11mm, 6mm ഡ്യുവൽ ഡൈനാമിക് ഡ്രൈവറുമായാണ് വരുന്നത്. വ്യക്തമായ ശബ്‌ദം നൽകുന്നതിനും മികച്ച ഫ്രീക്വൻസികൾക്കായും അവർ പ്രത്യേക DAC-കൾ ഉപയോഗിക്കുന്നു. ഡാനിഷ് ഓഡിയോ ബ്രാൻഡായ ഡൈനോഡിയോ ആണ് ഇയർഫോണുകൾ ട്യൂൺ ചെയ്യുന്നത്. കൂടാതെ ഡൈനോഡിയോയുടെ ഓതൻ്റിക് ലൈവ്, പ്യൂർ വോക്കൽസ്, അൾട്ടിമേറ്റ് സൗണ്ട്, തണ്ടറിങ്ങ് ബാസ് തുടങ്ങിയ നാല് സൗണ്ട് മോഡുകളിൽ നിന്ന് ഉപയോക്താക്കൾക്ക് വേണ്ടതു തിരഞ്ഞെടുക്കാം. ഓരോ ഇയർബഡിലും 55dB വരെ നോയ്‌സ് ക്യാൻസലേഷൻ ഉറപ്പു നൽകുന്ന ത്രീ-മൈക്ക് ഡ്യുവൽ-ഫീഡ് സിസ്റ്റം ഉണ്ട്.
  • EWS ഇയർഫോൺ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ എൻട്രി
    ഓപ്പോ അവരുടെ ഏറ്റവും പുതിയ ഇയർഫോണായ എൻകോ X3 ഇയർഫോണുകൾ കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് ബഡ്‌സ് പ്രോ 3 യുടെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഇയർഫോണെന്നാണു കരുതപ്പെടുന്നത്. വൺപ്ലസ് പോലെത്തന്നെ, ഓപ്പോ എൻകോ X3 ട്യൂൺ ചെയ്തിരിക്കുന്നത് പ്രശസ്ത ഓഡിയോ കമ്പനിയായ ഡൈനോഡിയോ ആണ്. 11mm ബാസ് ഡ്രൈവറുകളും 6mm ട്വീറ്ററുകളും ഉൾപ്പെടുന്ന ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്. കൂടാതെ, ഓഡിയോയുടെ വ്യക്തതയും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഡ്യുവൽ DAC (ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ) യൂണിറ്റുകളും സജ്ജീകരിച്ചിരിക്കുന്നു

പരസ്യം

പരസ്യം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »