OnePlus അവതരിപ്പിക്കുന്ന Nord CE 6 ഫോണിൽ Android 16 അധിഷ്ഠിതമായ OxygenOS 16 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുക.
Photo Credit: OnePlus
ഫ്രെഷ് ബ്ലൂ,ലൂണാർ പെർൾ, പിച്ച് ബ്ലാക്ക് എന്നി നിറങ്ങളിൽ ലഭ്യമാകും.
വൺപ്ലസ് നോർഡ് സീരീസിലെ ഏറ്റവും പുതിയ ഫോണുകളായ നോർഡ് CE 6, നോർഡ് CE 6 ലൈറ്റ് എന്നിവ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ലോഞ്ചിന് മുന്നോടിയായി നോർഡ് CE 6-ന്റെ കരുത്തുറ്റ സവിശേഷതകൾ വൺപ്ലസ് പുറത്തുവിട്ടു. സ്മൂത്ത് ഗെയിമിംഗ് ഉറപ്പാക്കുന്ന 144Hz ഡിസ്‌പ്ലേ, മികച്ച ചിത്രങ്ങൾക്കായി OIS പിന്തുണയുള്ള 50MP ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. കൂടാതെ, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ ഐപി റേറ്റിംഗും സൈനിക നിലവാരത്തിലുള്ള (MIL-STD-810H) കരുത്തും ഈ ഫോണിനുണ്ട്. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് വലിയൊരു സർപ്രൈസ് തന്നെയാകും വൺപ്ലസ് ഇതിലൂടെ നൽകുന്നത്.
1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റിനൊപ്പം മികച്ച ടച്ച് റെസ്‌പോൺസിനായി 3200Hz ടച്ച് സാംപ്ലിംഗ് റേറ്റ് നൽകുന്ന 'ടച്ച് റിഫ്ലെക്സ്' ചിപ്പും ഫോണിലുണ്ട്. ഫോട്ടോഗ്രാഫിക്ക് മുൻഗണന നൽകുന്ന ഫോണിൽ ഡ്യുവൽ ആക്സിസ് OIS പിന്തുണയുള്ള 50MP പ്രൈമറി ക്യാമറയും ഓട്ടോഫോക്കസ് സൗകര്യമുള്ള 32MP സെൽഫി ക്യാമറയുമാണുള്ളത്. മുന്നിലെയും പിന്നിലെയും ക്യാമറകളിൽ 4K വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16-ൽ പ്രവർത്തിക്കുന്ന ഫോണിൽ എഐ ഇറേസർ, എഐ പെർഫെക്റ്റ് ഷോട്ട് തുടങ്ങിയ വിപുലമായ എഐ ഫീച്ചറുകൾക്ക് പുറമെ സർക്കിൾ ടു സെർച്ച്, ജെമിനി ലൈവ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
ബാറ്ററി പ്രകടനത്തിൽ വലിയ മുന്നേറ്റങ്ങളോടെ OnePlus ന്റെ നോർഡ് CE 6 എത്തുന്നു. 8,000mAh വലിയ ബാറ്ററി, വേഗത്തിലുള്ള വയർഡ് ചാർജിംഗ്, 27W റിവേഴ്സ് ചാർജിംഗ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ IP66, IP68, IP69, IP69K റേറ്റിംഗുകളും MIL-STD-810H സർട്ടിഫിക്കേഷനും ഫോണിന്റെ ഉറപ്പും ഈടും വർധിപ്പിക്കുന്നു. മികച്ച ശബ്ദത്തിനായി 300% അൾട്രാ വോളിയം നൽകുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
OnePlus ന്റെ നോർഡ് CE 6 ഇന്ത്യയിൽ മേയ് 7-ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യും. വിലയും ലഭ്യതയും ലോഞ്ച് ഇവന്റിൽ പ്രഖ്യാപിക്കും. Fresh Blue, Lunar Pearl, Pitch Black എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. കൂടാതെ, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നോർഡ് CE 6 ലൈറ്റ് മോഡലും ഈ ഇവന്റിൽ സ്റ്റാൻഡേർഡ് വേരിയന്റിനൊപ്പം അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,150
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Meta Muse AI Agent Arrives on Mac With Support for Complex Tasks: What to Know
WhatsApp Could Bring New Theme Categories and Wallpapers to Android
Mivi One 5G Camera Details Revealed, Mivi Care+ Support Teased Ahead of Launch