ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ മത്സരത്തിന് മോട്ടറോള
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ലീക്കായ ചിത്രങ്ങൾ ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് (@evleaks) എക്സിലെ ഒരു പോസ്റ്റിൽ പങ്കിട്ടിരുന്നു. ഫോണിന്റെ ഡിസൈൻ ഇതിനു മുൻപു പുറത്തു വന്ന എഡ്ജ് 50 ഫ്യൂഷനുമായി സാമ്യമുള്ളതായി തോന്നുന്നുണ്ട്. എന്നാൽ എഡ്ജ് 50 ഫ്യൂഷനിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിനു പകരം, പുതിയ എഡ്ജ് 60 ഫ്യൂഷനിൽ മൂന്ന് റിയർ ക്യാമറകളുള്ളതായി തോന്നുന്നു. വൃത്താകൃതിയിലുള്ള LED ഫ്ലാഷുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഇതിനുള്ളത്. ക്യാമറകളിലൊന്നിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ സോണി LYTIA സെൻസർ ആയിരിക്കുമെന്നു സൂചനകളുണ്ട്. വളരെ നേർത്ത ബെസലുകൾ, അൽപ്പം കട്ടിയുള്ള ചിൻ, മുകളിൽ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ടൗട്ട് എന്നിവയുള്ള ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയും ഫോണിലുണ്ടെന്ന് തോന്നുന്നു.