Iqoo Neo 10r Storage Variants

Iqoo Neo 10r Storage Variants - ख़बरें

  • ഇന്ത്യൻ വിപണി കീഴടക്കാൻ ഐക്യൂ നിയോ 10R എത്തുന്നു
    ടിപ്സ്റ്ററായ Paras Guglani (@passionategeekz) അടുത്തിടെ ഐക്യൂ നിയോ 10R 5G ഫോണിനെ കുറിച്ച് സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് Twitter) പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം പുറത്തു വിട്ട വിവരമനുസരിച്ച്, ഫെബ്രുവരിയിൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് ചെയ്തു കഴിഞ്ഞാൽ, ഇത് ബ്ലൂ വൈറ്റ് സ്ലൈസ്, ലൂണാർ ടൈറ്റാനിയം എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കാം. വിലയുമായി ബന്ധപ്പെട്ട്, ഐക്യൂ നിയോ 10R 5G ഫോണിൻ്റെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോള എഡ്ജ് 50 പ്രോ, വരാനിരിക്കുന്ന പോക്കോ X7 പ്രോ എന്നിവ പോലുള്ള മറ്റ് ഉപകരണങ്ങളുമായി ഇത് മത്സരിക്കും. എന്നിരുന്നാലും, ഐക്യൂ നിയോ 10R 5G ഫോണിൻ്റെ എല്ലാ വേരിയൻ്റുകളും ഈ വില പരിധിയിൽ തന്നെ വരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »