ഐക്യൂവിൻ്റെ പുതിയ കില്ലാഡി കളത്തിലിറങ്ങാൻ സമയമായി
ഐക്യൂ നിയോ 10R "ഉടൻ" ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഐക്യൂ സിഇഒ നിപുൻ മരിയ അടുത്തിടെ എക്‌സിൽ (മുമ്പ് ട്വിറ്റർ) പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ച സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഫോണിനു കരുത്തു നൽകുകയെന്ന് കമ്പനിയുടെ കമ്മ്യൂണിറ്റി ഫോറത്തിൽ പങ്കിട്ട കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഐക്യൂ നിയോ 10R അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോണായാണ് കമ്പനി പ്രമോട്ട് ചെയ്യുന്നത്. ടീസർ ചിത്രങ്ങളിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ടു-ടോൺ ഡിസൈനും കാണിക്കുന്നു. ലോഞ്ച് തീയതി അടുക്കുമ്പോൾ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.