സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായ ഇൻഫിനിക്സിൻ്റെ പുതിയ ലാപ്ടോപ് ഇന്ത്യയിൽ

ഒരൊറ്റ ചാർജിൽ 14.6 മണിക്കൂർ സ്റ്റാൻഡ്ബൈ ടൈമും 8.6 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈമും നൽകുമെന്നു കമ്പനി അവകാശപ്പെടുന്നു

സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായ ഇൻഫിനിക്സിൻ്റെ പുതിയ ലാപ്ടോപ് ഇന്ത്യയിൽ
ഹൈലൈറ്റ്സ്
  • വിൻഡോസ് 11 ലാണ് ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സ് പ്രവർത്തിക്കുന്നത്
  • മൂന്നു നിറങ്ങളിലാണ് ഈ ലാപ്ടോപ് ലഭ്യമാവുക
  • ബാക്ക്ലിറ്റ് കീബോർഡാണ് ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സിലുള്ളത്
പരസ്യം
ന്യായമായ വിലക്ക് മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ വാങ്ങണമെങ്കിൽ ഇന്ത്യൻ വിപണിയിൽ പലരും വിശ്വസിക്കുന്ന ബ്രാൻഡാണ് ഇൻഫിനിക്സ്. ഇന്ത്യൻ ജനതയിലെ ബഹുഭൂരിഭാഗവും സാധാരണക്കാർ ആയതിനാൽ തന്നെ അവർക്കു വേണ്ട മികച്ച സ്മാർട്ട്ഫോണുകൾ മിതമായ വിലക്കു നൽകിയാണ് ഇൻഫിനിക്സ് കളം പിടിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കു പുറമെ ലാപ്ടോപ്, ടാബ്‌ലറ്റ് എന്നിവ പുറത്തിറക്കാൻ തുടങ്ങിയപ്പോഴും കമ്പനിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല.

സാധാരണക്കാർക്കു താങ്ങാവുന്ന വിലയിൽ മികച്ച ഫീച്ചേഴ്സുമായി ഇൻഫിനിക്സിൻ്റെ പുതിയൊരു ലാപ്ടോപ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയിട്ടുണ്ട്. ഓഗസ്റ്റ് 14 ബുധനാഴ്ചയാണ് ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സ് എന്ന ലാപ്ടോപ് ഇന്ത്യയിൽ പുറത്തിറക്കിയത്. 16 ഇഞ്ച് ഡിസ്പ്ലേയുള്ള ലാപ്ടോപ് ഇൻ്റൽ കോർ i7 വരെയുള്ള പ്രൊസസ്സറിൽ ലഭ്യമാണ്. വിൻഡോസ് 11 ഔട്ട് ഓഫ് ദി ബോക്സിൽ പ്രവർത്തിക്കുന്ന ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സിൽ 16GB RAM ഉം 512GB വരെയുള്ള ഇൻ്റേണൽ സ്റ്റോറേജുമാണുള്ളത്. അലുമിനിയം അലോയിൽ ഉണ്ടാക്കിയിട്ടുള്ള ഈ ലാപ്ടോപിൽ 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 70Wh ബാറ്ററിയാണുള്ളത്.

ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സിൻ്റെ ഇന്ത്യയിലെ വില വിവരങ്ങൾ:

ഇൻ്റൽ കോർ i3 പ്രോസസറുള്ള ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സ് ലാപ്ടോപിൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 29999 രൂപയാണു വില. ബ്ലൂ, ഗ്രേ, സിൽവർ എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭ്യമായ ഈ ലാപ്ടോപ് ഓഗസ്റ്റ് 21 മുതൽ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ കഴിയും.

ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സിൻ്റെ പ്രധാന സവിശേഷതകൾ:

വിൻഡോസ് 11 ലാണ് ഇൻഫിനിക്സ് Y3 മാക്സ് പ്രവർത്തിക്കുന്നതെന്നു നേരത്തെ പറഞ്ഞുവല്ലോ. 16:10 ആസ്പെക്റ്റ് റേഷ്യോ, 87% സ്ക്രീൻ ടു ബോഡി റേഷ്യോ, 300nits ബ്രൈറ്റ്നസ്, 60% NTSC വൈഡ് കളർ ഗാമറ്റ് എന്നിവയുള്ള 16 ഇഞ്ച് ഫുൾ HD IPS ഡിസ്പ്ലേയാണ് ഈ ലാപ്ടോപിലുള്ളത്. 15.6 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുള്ള പൊതുവായ ലാപ്ടോപുകളേക്കാൾ 11 മുതൽ 12 ശതമാനം കൂടുതൽ വ്യൂ സ്പേസ് നൽകാൻ ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സിനു കഴിയും. റഗ്ഗ്ഡ് മെറ്റൽ ഫിനിഷുള്ള അലുമിനിയം അലോയ് ബോഡിയാണ് ഇൻഫിനിക്സിൻ്റെ പുതിയ ലാപ്ടോപിലുള്ളത്.

ഇൻ്റഗ്രേറ്റഡ് ഇൻ്റൽ ഗ്രാഫിക്സുകളുമായി 12th ജനറേഷൻ ഇൻ്റൽ കോർ പ്രോസസറുകളായ കോർ i3, കോർ i5, കോർ i7 എന്നിവയിലാണ് ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സ് പ്രവർത്തിക്കുന്നത്. 16GB LPDDR4X RAM ഉം 1TB വരെയുള്ള PCle 3.0 SSD സ്റ്റോറേജുമാണ് ഇതിലുള്ളത്. സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ വേണ്ടി സീരിയൽ ATA (SATA) സ്ലോട്ടും ഇതിൽ നൽകിയിരിക്കുന്നു.

ബാക്ക്ലിറ്റ് കീബോർഡും 7.06 ഇഞ്ച് ട്രാക്ക്പാഡുമാണ് ഇൻഫിനിക്സ് ഇൻബുക്ക് Y3 മാക്സിലുള്ളത്. രണ്ടു USB 3.0 പോർട്ട്, ഒരു HDMI 1.4 പോർട്ട്, രണ്ടു USB ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവക്കൊപ്പം ഒരു മൈക്രോ SD കാർഡ് സ്ലോട്ടും ഇതിൽ നൽകിയിരിക്കുന്നു. വൈഫൈ 6 നെ പിന്തുണക്കുന്നതിനാൽ ഹൈ സ്പീഡ് വയർലെസ് കണക്റ്റിവിറ്റി ഈ ലാപ്ടോപിൽ ലഭ്യമാകും. ഡ്യുവൽ മൈക്രോഫോണുകൾക്കൊപ്പം ഫുൾ HD (1080p) വെബ്ക്യാമാണ് ഇതിലുള്ളത്. തെർമൽ മാനേജ്മെൻ്റിനായി ഇൻഫിനിക്സിൻ്റെ ഐസ് സ്റ്റോം കൂളിംഗ് ടെക്നോളജിയും സഹായിക്കുന്നു.

USB ടൈപ്പ്-സി പോർട്ട് വഴി 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 70Wh ബാറ്ററിയാണ് ഈ ലാപ്ടോപിലുള്ളത്. ഒരൊറ്റ ചാർജിൽ 14.6 മണിക്കൂർ സ്റ്റാൻഡ്ബൈ ടൈമും 8.6 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈമും നൽകുമെന്നു കമ്പനി അവകാശപ്പെടുന്നു. 357.3x248.8x17.9mm വലിപ്പമുള്ള ഈ ലാപ്ടോപിൻ്റെ ഭാരം 1.78 കിലോഗ്രാമാണ്.

 
Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ആദ്യമായി സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുമായി എത്തുന്ന ഫോൺ; വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സിൻ്റെ സവിശേഷതകൾ ലീക്കായി
  2. എഡ്ജ് സീരീസിലെ മെലിഞ്ഞ സുന്ദരി എത്തിപ്പോയി; മോട്ടറോള എഡ്ജ് 70 ആഗോളവിപണിയിൽ ലോഞ്ച് ചെയ്തു
  3. കരുത്തുറ്റ ബാറ്ററി, 50 മെഗാപിക്സൽ സോണി ക്യാമറ; മോട്ടോ G67 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  4. സൈബർ ആക്രമണങ്ങളിൽ നിന്നും ഇനി കൂടുതൽ സുരക്ഷ; വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ
  5. വമ്പൻ സവിശേഷകളുമായി എത്തുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ; ലാവ അഗ്നി 4-ൻ്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത്
  6. സാംസങ്ങിൻ്റെ പുതിയ ഫോൺ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഗാലക്സി A57 മോഡൽ സാംസങ്ങ് സെർവറുകളിൽ കണ്ടെത്തി
  7. ഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലേക്ക് മാസ് എൻട്രി; റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നിവ ലോഞ്ച് ചെയ്തു
  8. സ്മാർട്ട്ഫോൺ വിപണിയിൽ പോക്കോയുടെ ഡബിൾ പഞ്ച്; പോക്കോ F8 അൾട്രാ, പോക്കോ F8 പ്രോ എന്നിവ ഉടനെ ലോഞ്ച് ചെയ്യും
  9. ഓപ്പോ റെനോ 15 മിനിയുടെ അരങ്ങേറ്റം റെനോ 15 സീരീസിൽ ഉണ്ടായേക്കും; ഇന്ത്യയിലെ ലോഞ്ച് ടൈംലൈൻ പുറത്ത്
  10. വിവോയുടെ പുതിയ ബജറ്റ് ഫോൺ വിപണി കീഴടക്കാനെത്തി; വിവോ Y19s ഇന്ത്യയിൽ ലോഞ്ച് ചെയ്തു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »