വൺപ്ലസ് ടർബോയുടെ ചിത്രങ്ങൾ ലീക്കായി; ഡിസൈൻ വിവരങ്ങൾ അറിയാം
Photo Credit: OnePlus
ചൈനയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന വൺപ്ലസ് ടർബോയുടെ ഡിസൈൻ, ചില സവിശേഷതകൾ വെളിപ്പെടുത്തി റിപ്പോർട്ട് പ്രകാരം അറിയാം
വൺപ്ലസിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വൺപ്ലസ് ടർബോ ഉടൻ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ഫോൺ ഗെയിമിംഗിലും കരുത്തുറ്റ പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണു സൂചനകൾ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ്, ഫോണിന്റെ ലൈവ് ഇമേജുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഫോണിന്റെ ഡിസൈനും ചില പ്രധാന വിശദാംശങ്ങളും വ്യക്തമാക്കുന്നുണ്ട്. മുകളിൽ ഇടത് മൂലയിലാണു ഫോണിന്റെ റിയർ ക്യാമറ മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നതെന്നു ചിത്രങ്ങൾ കാണിക്കുന്നു. ക്യാമറ ഡിസൈൻ സമീപകാലത്തെ മറ്റു വൺപ്ലസ് മോഡലുകളോട് സാമ്യമുള്ളതാണ്. റിയർ പാനലിൽ നിന്ന് അൽപ്പം വേറിട്ടു നിൽക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ ഏരിയയുണ്ട്.
വൺപ്ലസ് ടർബോക്ക് പിൻവശത്ത് ഒരു ഗ്ലോസി ഫിനിഷ് ഉള്ളതായും ചിത്രങ്ങളിൽ നിന്നും തോന്നുന്നുണ്ട്. ഫോണിൻ്റെ വില, മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ച് ഇപ്പോൾ സൂചനകളൊന്നുമില്ല. ലോഞ്ച് തീയ്യതി അടുക്കുമ്പോൾ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും. എന്തായാലും ഗെയിമിങ്ങ് പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണായിരിക്കും വൺപ്ലസ് ടർബോ.
ആൻഡ്രോയ്ഡ് ഹെഡ്‌ലൈൻസ് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ വരാനിരിക്കുന്ന വൺപ്ലസ് ടർബോയുടെ ലൈവ് ഇമേജുകൾ പങ്കിട്ടു. ഫോൺ ഉടൻ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ചിത്രങ്ങളിൽ കാണുന്ന മോഡൽ ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചുള്ളതാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ പതിപ്പിന് "പ്രാഡോ" എന്ന ഇൻ്റേണൽ കോഡ്നെയിം ഉണ്ടെന്നും പറയപ്പെടുന്നു.
ഡിസൈൻ നോക്കുമ്പോൾ, ഫോണിന് അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് 15, വൺപ്ലസ് 15R എന്നിവയോട് സാമ്യമുണ്ട്. പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്, അതിൽ രണ്ട് ക്യാമറ സെൻസറുകളും ഒരു എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. ക്യാമറ യൂണിറ്റ് റിയർ പാനലിൽ നിന്ന് അല്പം ഉയർത്തി വൃത്തിയായി സ്ഥാപിച്ചിരിക്കുന്നു. പവർ ബട്ടണും വോളിയം കൺട്രോളുകളും ഫോണിന്റെ ഫ്രെയിമിന്റെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ബാക്ക് പാനലിന് തിളങ്ങുന്ന ഫിനിഷുണ്ട്, കുറഞ്ഞ നിർമ്മാണ ചെലവിനായി പ്ലാസ്റ്റിക് കൊണ്ടാണ് ഇതു നിർമ്മിച്ചിരിക്കുന്നതെന്ന് കരുതുന്നു. വൺപ്ലസ് ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ പുറത്തിറക്കിയേക്കാം എന്നു റിപ്പോർട്ടുണ്ട്. ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന യൂണിറ്റ് ബ്ലൂ വേരിയൻ്റാണ്, ഇതിനു വെളിച്ചത്തിൽ പച്ചകലർന്ന ടോൺ ഉള്ളതായി തോന്നുന്നു.
റിപ്പോർട്ട് അനുസരിച്ച്, വൺപ്ലസ് ടർബോ 1.5K റെസല്യൂഷനുള്ള വലിയ 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌ക്രീൻ 144Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. ഈ ഫോണിന് 165Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്ന നേരത്തെയുള്ള റിപ്പോർട്ടുകൾക്കു വിരുദ്ധമാണിത്. പെർഫോമൻസിൻ്റെ കാര്യത്തിൽ, ഫോണിൽ സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ആയിരിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം, കൂടുതൽ ശക്തമായ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാവുന്ന വൺപ്ലസ് ടർബോയുടെ മറ്റൊരു വേരിയൻ്റും കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു, ഇത് കൂടുതൽ ഉയർന്ന പെർഫോമൻസ് നൽകുന്ന ഫോൺ ആയിരിക്കാം.
ഹാൻഡ്‌സെറ്റ് വലിയ 9,000mAh ബാറ്ററിയുമായി വരുമെന്നു പ്രതീക്ഷിക്കുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ് ഇതിൻ്റെ ബാറ്ററി. റിപ്പോർട്ട് അനുസരിച്ച്, 2026 മാർച്ചിൽ വൺപ്ലസ് ടർബോ പുറത്തിറങ്ങും. മാർച്ച് 2-നും മാർച്ച് 5-നും ഇടയിൽ നടക്കാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് പരിപാടിയിൽ വൺപ്ലസ് ഈ ഫോൺ പ്രഖ്യാപിച്ചേക്കാം. “ടർബോ” ബ്രാൻഡിംഗ് ചൈനീസ് വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തും എന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ, ഇതേ ഉപകരണം വൺപ്ലസ് നോർദ് സീരീസിൻ്റെ ഭാഗമായാകും ലോഞ്ച് ചെയ്യുന്നത്.
പരസ്യം
പരസ്യം
OpenAI, Anthropic Offer Double the Usage Limit to Select Users Till the New Year
BMSG FES’25 – GRAND CHAMP Concert Film Now Streaming on Amazon Prime Video