സാംസങ്ങ് ഗാലക്‌സി A07 5G-യിൽ കൂടുതൽ വലിയ ബാറ്ററി ഉണ്ടാകും; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: Samsung
4G-നെക്കാൾ വലിയ ബാറ്ററി 5G മോഡലിൽ; സാംസങ്ങ് ഗാലക്‌സി A07 5G വിശേഷങ്ങൾ അറിയാം ഇവിടെ
ബ്രസീലിലെ നാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് ഏജൻസി (അനറ്റെൽ) സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ സാംസങ്ങ് ഗാലക്‌സി A07 5G ഫോൺ പ്രത്യക്ഷപ്പെട്ടു. ഇതു ഫോൺ ഉടനെ ലോഞ്ച് ചെയ്യുമെന്ന സൂചനയാണു നൽകുന്നത്. മുൻ മോഡലിനെയും 4G വേരിയൻ്റിനെയും അപേക്ഷിച്ച് വലിയ ബാറ്ററി ഫീച്ചർ ചെയ്യുന്ന ഫോണായിരിക്കും ഇതെന്നാണു ലിസ്റ്റിംഗ് പറയുന്നത്. സർട്ടിഫിക്കേഷൻ രേഖകൾ സാധാരണയായി ഹാർഡ്‌വെയർ സംബന്ധിയായ വിശദാംശങ്ങൾ കാണിക്കും. ഇത് ഫോൺ വിപണിയിൽ റിലീസിനായി തയ്യാറാറെടുക്കുന്നുണ്ടെന്ന സൂചനകൾ നൽകുന്നു. ഈ വർഷം ഒക്ടോബറിൽ സാംസങ്ങ് ഗാലക്‌സി A07 4G വേരിയന്റ് ലോഞ്ച് ചെയ്തിരുന്നു. മീഡിയടെക് ഹീലിയോ G99 ചിപ്‌സെറ്റ് നൽകുന്ന വലിയ 6.7 ഇഞ്ച് HD+ സ്‌ക്രീനുമായി വന്ന ആ മോഡലിൽ 5,000mAh ബാറ്ററിയും ഉണ്ടായിരുന്നു. പുതിയ എം-സീരീസ് സ്മാർട്ട്‌ഫോണിനെക്കുറിച്ച് സാംസങ്ങ് ഔദ്യോഗികമായി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സമീപകാല സർട്ടിഫിക്കേഷനുകൾ പുതിയ മോഡലുകൾ ലോഞ്ചിലേക്ക് അടുക്കുന്നുവെന്ന് സൂചന നൽകുന്നു. ലോഞ്ച് തീയ്യതി അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
ബ്രസീലിയൻ വെബ്‌സൈറ്റായ ടെക്‌നോബ്ലോഗ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, സാംസങ്ങ് ഗാലക്‌സി A07 5G-ക്ക് ബ്രസീലിന്റെ ടെലികോം അതോറിറ്റിയായ അനറ്റലിൽ നിന്ന് അംഗീകാരം ലഭിച്ചു. SM-A076M/DS എന്ന മോഡൽ നമ്പറിന് കീഴിലാണ് സർട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കൂടാതെ ഫോൺ 6,000mAh ബാറ്ററിയുമായി വരുമെന്നും ഇതു സ്ഥിരീകരിക്കുന്നു. യുഎസ്ബി ടൈപ്പ്-എ പോർട്ട് ഉപയോഗിക്കുന്ന 15W EP-TA200 ചാർജിംഗ് അഡാപ്റ്ററുമായാണ് ഫോൺ വിപണിയിൽ എത്തുകയെന്നും രേഖകളിൽ പരാമർശിക്കുന്നു.
സാംസങ്ങ് ഗാലക്‌സി A07 4G-യിലും ഗാലക്‌സി A06 5G-യിലുമുള്ള ബാറ്ററികളേക്കാൾ വലുതാണ് പുതിയ മോഡലിലെ ബാറ്ററി. ഈ രണ്ട് മോഡലുകളിലും 5,000mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. എൻട്രി ലെവൽ സെഗ്‌മെന്റിലെ ഫോണിന് ഇത്രയും ബാറ്ററി കപ്പാസിറ്റി ഒരു പ്രധാന സവിശേഷതയാണ്.
SM-A076B മോഡൽ നമ്പർ വഹിക്കുന്ന ഗാലക്‌സി A07 5G, ഗീക്ക്ബെഞ്ചിലും ബ്ലൂടൂത്ത് SIG സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടു. ഈ ലിസ്റ്റിംഗുകൾ വെളിപ്പെടുത്തുന്നത് സ്മാർട്ട്‌ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്ത് പകരുമെന്നും 4 ജിബി റാമുമായി ജോടിയാക്കുമെന്നും ആൻഡ്രോയിഡ് 16 സ്ട്രൈറ്റ് ഔട്ട് ഓഫ് ദി ബോക്‌സിൽ പ്രവർത്തിക്കുമെന്നും ആണ്.
കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്പെയിൻ, ന്യൂസിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ വെബ്‌സൈറ്റുകളിൽ സാംസങ്ങ് ഗാലക്‌സി A07 5G-ക്കുള്ള ഒഫീഷ്യൽ സപ്പോർട്ട് പേജുകളും ഇതിനകം ആക്റ്റീവ് ആയിട്ടുണ്ട്.
ഒക്ടോബറിലാണ് സാംസങ്ങ് ഗാലക്‌സി A07 ഫോണിന്റെ 4G പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ വില 8,999 രൂപയാണ്. സുഗമമായ 90Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന വലിയ 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ എത്തിയത്. മീഡിയടെക് ഹീലിയോ G99 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, 5,000mAh ബാറ്ററി കൂടാതെ 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ഗാലക്‌സി A07 ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. ഇതിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് 8 മെഗാപിക്സൽ ക്യാമറയുണ്ട്.
പരസ്യം
പരസ്യം
OpenAI, Anthropic Offer Double the Usage Limit to Select Users Till the New Year
BMSG FES’25 – GRAND CHAMP Concert Film Now Streaming on Amazon Prime Video