മോട്ടറോള സിഗ്നേച്ചർ സീരീസ് ഇന്ത്യയിൽ ഉടനെയെത്തും; സൂചന നൽകി ഫ്ലിപ്കാർട്ട്
Photo Credit: Motorola
ഇന്ത്യയിലേക്ക് മോട്ടറോള സിഗ്നേച്ചർ സീരീസ്; ഉടനെ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകി ഫ്ലിപ്കാർട്ട്
മോട്ടറോള ഇന്ത്യയിൽ ഒരു പുതിയ ഹൈ-എൻഡ് സ്മാർട്ട്ഫോൺ ലൈനപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ആദ്യത്തെ സൂചനകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊബൈൽ ആപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ഒരു പുതിയ മൈക്രോസൈറ്റ് ഈ ഫോണിനു വേണ്ടി ഫ്ലിപ്കാർട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഈ പേജ് "സിഗ്നേച്ചർ" സീരീസ് എന്ന് വിളിക്കപ്പെടുന്ന ഒന്നിനെയാണു കാണിക്കുന്നത്. എന്നാൽ അതിൽ മോട്ടറോളയുടെ പേര് വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ, മോട്ടറോളയുടെ ബ്രാൻഡിംഗുമായി ശക്തമായി പൊരുത്തപ്പെടുന്ന നിറങ്ങൾ, ഫോണ്ടുകൾ, ഡിസൈൻ ഘടകങ്ങൾ എന്നിവ ഇത് ഉപയോഗിക്കുന്നുണ്ട്. മൈക്രോസൈറ്റിലെ ടീസർ ചിത്രം ലോഞ്ച് പ്രഖ്യാപനം വളരെ വേഗം നടക്കുമെന്ന് സൂചന നൽകുകയും ഡിസംബർ 28 ഒരു പ്രധാന തീയതിയായി എടുത്തു കാണിക്കുകയും ചെയ്യുന്നു. ഫോണിൻ്റെ കൂടുതൽ വിശദാംശങ്ങൾ അപ്പോൾ വെളിപ്പെടുത്തുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതൊരു ഫ്ലാഗ്ഷിപ്പ് ഫോൺ ആയിരിക്കുമെന്നാണു പ്രതീക്ഷ. സമീപകാലത്തു പുറത്തു വന്ന ലീക്കുകളിലും അനൗദ്യോഗിക റെൻഡറുകളിലും ഇതിനകം ഈ ഫോൺ നിരവധി തവണ കണ്ടിട്ടുണ്ട്.
ഫ്ലിപ്കാർട്ട് തങ്ങളുടെ മൊബൈൽ ആപ്പിൽ മാത്രം ദൃശ്യമാകുന്ന ഒരു ഡെഡിക്കേറ്റഡ് മൈക്രോസൈറ്റ് വഴി "സിഗ്നേച്ചർ" എന്ന പുതിയ സ്മാർട്ട്ഫോൺ സീരിസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. മോട്ടറോള ഇന്ത്യയിൽ ഒരു പുതിയ പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഈ ടീസർ ശക്തമായി സൂചിപ്പിക്കുന്നു.
മൈക്രോസൈറ്റ് "സിഗ്നേച്ചർ ക്ലാസ് ഈസ് കമിങ്ങ് സൂൺ!" എന്ന മെസേജ് ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ വരാനിരിക്കുന്ന ഫോണുകൾക്ക് പിന്നിലെ ബ്രാൻഡ് ഏതാണെന്ന് ഊഹിക്കാൻ ഉപയോക്താക്കളെ ക്ഷണിക്കുകയും ചെയ്യുന്നു. ഉപയോക്താക്കളെ സഹായിക്കുന്നതിന്, മോട്ടറോളയുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ബാറ്റ്വിംഗ് ലോഗോ, ബ്രാൻഡിന്റെ പാന്റോൺ കളർ പാർട്ണർഷിപ്പിനെ കുറിച്ചുള്ള പരാമർശങ്ങൾ എന്നിവ പോലുള്ള സൂചനകൾ ഫ്ലിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കൾ ബ്രാൻഡ് ശരിയായി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, “കം ബാക്ക് ഓൺ ഡിസംബർ 28th" എന്ന പുതിയ മെസേജ് കാണിക്കുന്നതിനായി മൈക്രോസൈറ്റ് വീണ്ടും അപ്ഡേറ്റ് ചെയ്യുന്നു. പുതിയ സീരീസിനെ കുറിച്ച് കൂടുതലറിയാൻ ഡിസംബർ 28-ആം തീയ്യതി വരെ കാത്തിരിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. പേജിൽ എവിടെയും മോട്ടറോളയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ഡിസൈൻ ഘടകങ്ങൾ, നിറങ്ങൾ, ചിഹ്നങ്ങൾ എന്നിവ കമ്പനിയുമായുള്ള കണക്ഷൻ വ്യക്തമാക്കുന്നുണ്ട്.
മോട്ടറോള സിഗ്നേച്ചർ എന്ന് വിളിക്കപ്പെടുന്ന ഒരു സ്മാർട്ട്ഫോണിന്റെ ലീക്കായ റെൻഡറുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ടീസറും പ്രത്യക്ഷപ്പെട്ടത്. ഉപകരണത്തിന് ഇൻ്റേണലായി ഉറുസ് എന്ന കോഡ്നെയിമുണ്ട്. ഈ ഫോൺ എഡ്ജ് 70 അൾട്രാ എന്ന പേരിൽ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ കിംവദന്തികൾ ഉണ്ടായിരുന്നു, എന്നാൽ സമീപകാല ചോർച്ചകൾ സൂചിപ്പിക്കുന്നത് മോട്ടറോള പുതിയ സിഗ്നേച്ചർ ബ്രാൻഡിംഗിന് കീഴിൽ ഇത് അവതരിപ്പിച്ചേക്കാം എന്നാണ്. പേരിടലിലെ ഈ മാറ്റം പൂർണ്ണമായും പുതിയൊരു ഫ്ലാഗ്ഷിപ്പ് സീരീസിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.
മുൻ റിപ്പോർട്ടുകളുടെയും ലീക്കുകളുടെയും അടിസ്ഥാനത്തിൽ, മോട്ടറോള സിഗ്നേച്ചർ സ്മാർട്ട്ഫോണിന് 6.7 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ക്രീൻ 1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുമെന്നും സുഗമമായ ദൃശ്യങ്ങൾക്കായി 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ ഫോണിന് കരുത്ത് പകരുമെന്നും 16 ജിബി വരെ റാമുമായി ജോടിയാക്കാമെന്നും അഭ്യൂഹമുണ്ട്. ആൻഡ്രോയിഡ് 16 ഔട്ട് ഓഫ് ബോക്സിലും ഇത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോട്ടറോള സിഗ്നേച്ചറിന്റെ ലീക്കായ ഡിസൈൻ റെൻഡറുകളിൽ പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ കാണിക്കുന്നു. എൽഇഡി ഫ്ലാഷിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ മൊഡ്യൂളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്ന ഒരു മെയിൻ സോണി ലിറ്റിയ സെൻസർ ഉൾപ്പെടെ 50 മെഗാപിക്സൽ റിയർ ക്യാമറ സെൻസറുകൾ ഫോണിൽ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. മറ്റ് ഡിസൈൻ വിശദാംശങ്ങളിൽ ഒരു മെറ്റൽ ഫ്രെയിം, ഫ്രണ്ട് ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് കട്ടൗട്ട്, മോട്ടറോള ബ്രാൻഡിംഗ് വഹിക്കുന്ന ഒരു ടെക്സ്ചർഡ് ബാക്ക് പാനൽ എന്നിവ ഉൾപ്പെടുന്നു
പരസ്യം
പരസ്യം
OpenAI, Anthropic Offer Double the Usage Limit to Select Users Till the New Year
BMSG FES’25 – GRAND CHAMP Concert Film Now Streaming on Amazon Prime Video