സ്നാപ്ഡ്രാഗണു പകരം മീഡിയാടെക് ഡൈമൻസിറ്റി; ഓപ്പോ K15 ടർബോ പ്രോയുടെ ചില വിവരങ്ങൾ പുറത്ത്
Photo Credit: Oppo
ഓപ്പോ K15 ടർബോ പ്രോ മീഡിയാടെക് ഡൈമൻസിറ്റി ചിപ്പോടെ എത്തും; പ്രധാന വിവരങ്ങൾ അറിയാം ഇവിടെ
പുറത്തിറങ്ങാൻ പോകുന്ന ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ K15 ടർബോ പ്രോ ഗെയിമിംഗ് പെർഫോമൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ ഫോണിൻ്റെ കാര്യത്തിൽ കമ്പനി പ്രോസസർ ചോയ്സിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും അടുത്തിടെ പുറത്തുവന്ന ലീക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, സ്നാപ്ഡ്രാഗൺ പ്രോസസറിന് പകരം ഓപ്പോ ഈ മോഡലിൽ പുതിയ മീഡിയടെക് ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാം. ഈ മാറ്റം ഉണ്ടായാലും, ഫോൺ നിരവധി ഗെയിമിംഗ് അധിഷ്ഠിത സവിശേഷതകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ലീക്കായ വിശദാംശങ്ങളിൽ സുഗമമായ ദൃശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹൈ റെസല്യൂഷൻ ഡിസ്‌പ്ലേയെ കുറിച്ചും പരാമർശിക്കുന്നു. ഇതിനു പുറമെ ക്യാമറ യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരു വലിയ ബാറ്ററിയും പാക്കേജിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. മറ്റൊരു പ്രധാന വിശദാംശം ആക്റ്റീവ് കൂളിംഗ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്. പ്രീമിയം മോഡലുകളിൽ മാത്രമല്ല, കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ഫോണുകളിലും ഓപ്പോ കൂളിംഗിനായി ഒരു ബിൽറ്റ്-ഇൻ ഫാൻ അവതരിപ്പിച്ചേക്കുമെന്ന് ലീക്കുകൾ സൂചന നൽകുന്നു.
വെയ്‌ബോയിൽ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ ഓപ്പോ K ടർബോ സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ടിപ്‌സ്റ്റർ പറയുന്നതു പ്രകാരം, ഓപ്പോ K15 ടർബോ പ്രോ എന്ന് വിശ്വസിക്കപ്പെടുന്ന ടോപ്പ്-എൻഡ് മോഡൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9500s ചിപ്‌സെറ്റുമായി വരാം. 1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് ഫ്ലാറ്റ് LTPS OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറ, വലിയ ബാറ്ററി, കനത്ത ഉപയോഗ സമയത്ത് ചൂട് നിയന്ത്രിക്കുന്നതിന് ഒരു ബിൽറ്റ്-ഇൻ ആക്റ്റീവ് കൂളിംഗ് ഫാൻ എന്നിവയും ഇതിൽ ഉൾപ്പെട്ടേക്കാം. ഭാവിയിൽ ഓപ്പോ അതിന്റെ കുറഞ്ഞ വിലയുള്ള മോഡലുകളിൽ ആക്റ്റീവ് കൂളിംഗ് ഫാനുകൾ ചേർക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ടിപ്‌സ്റ്റർ പരാമർശിച്ചു.
മീഡിയടെക് ഡൈമെൻസിറ്റി 9500e എന്ന ചിപ്‌സെറ്റ് ലോഞ്ച് ചെയ്യുമെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെർഫോമൻസിലെ വ്യത്യാസങ്ങൾ ഓപ്പോ വ്യക്തമായി വിശദീകരിച്ചില്ലെങ്കിൽ “9500e”, “9500s” ചിപ്‌സെറ്റുകളുടെ സാന്നിധ്യം വാങ്ങുന്നവരെ ആശയക്കുഴപ്പത്തിലാക്കും. പുതിയ ചിപ്‌സെറ്റിനെക്കുറിച്ചും പ്രൊഡക്റ്റ് ലൈനപ്പിലെ അതിന്റെ സ്ഥാനത്തെ കുറിച്ചും ഇപ്പോൾ പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ഈ പുതിയ വിശദാംശങ്ങൾ ഇതേ ടിപ്സ്റ്റർ നേരത്തെ പങ്കിട്ട ലീക്കുകളിൽ നിന്ന് വ്യത്യസ്തമാണ്. മുമ്പത്തെ റിപ്പോർട്ടിൽ, ഓപ്പോ K15 ടർബോ പ്രോ ഒരു സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുമായി വരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. മറ്റെല്ലാ സവിശേഷതകളും സമാനമാണ്. 1.5K റെസല്യൂഷൻ, റൗണ്ടഡ് കോർണറുകൾ, പൊടി, ജല പ്രതിരോധം, ആക്റ്റീവ് കൂളിംഗിനുള്ള പിന്തുണ എന്നിവയുള്ള 6.78 ഇഞ്ച് ഫ്ലാറ്റ് LTPS ഡിസ്പ്ലേയാണ് ആ ലീക്കിൽ പരാമർശിച്ചത്. ബാറ്ററി 8,000mAh അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കുമെന്ന് സൂചനയും ലഭിച്ചിരുന്നു. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് ഒരു പ്രധാന അപ്‌ഗ്രേഡായിരിക്കും.
ഓപ്പോയുടെ K ടർബോ സീരീസ് ഇതിനകം തന്നെ ശക്തമായ കൂളിംഗ് ടെക്നോളജിക്കു പേരുകേട്ടതാണ്. ബിൽറ്റ്-ഇൻ കൂളിംഗ് ഫാനുകളും ആക്റ്റീവ് കൂളിംഗിനായി എയർ ഡക്റ്റുകളും ഉപയോഗിച്ച് പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്‌ഫോണുകളാണ് ഓപ്പോ K13 ടർബോ പ്രോയും സ്റ്റാൻഡേർഡ് K13 ടർബോയും. ഈ മോഡലുകൾ ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 8GB റാമും 256GB സ്റ്റോറേജ് വേരിയന്റും ഉള്ള ഓപ്പോ K13 ടർബോ പ്രോയുടെ വില 37,999 രൂപയിൽ ആരംഭിക്കുന്നു. ഇതിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റാണ് ഉപയോഗിക്കുന്നത്.
1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.80 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഓപ്പോ K13 ടർബോ പ്രോയിൽ വരുന്നത്. 50 മെഗാപിക്സൽ മെയിൻ സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 16-
മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 7,000 ചതുരശ്ര മില്ലിമീറ്റർ വേപ്പർ കൂളിംഗ് ചേമ്പർ, 80W വയർഡ് ഫാസ്റ്റ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് സപ്പോർട്ട്, IPX6, IPX8, IPX9 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുകൾ എന്നിവയും ഫോണിൽ ഉൾപ്പെടുന്നു. ലോഞ്ച് അടുക്കുമ്പോൾ ഓപ്പോ K15 ടർബോ പ്രോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം
OpenAI, Anthropic Offer Double the Usage Limit to Select Users Till the New Year
BMSG FES’25 – GRAND CHAMP Concert Film Now Streaming on Amazon Prime Video