ഓണം അടിപൊളിയാക്കാൻ ഹോണർ X60i എത്തിയേക്കും, ചൈനയിൽ ലോഞ്ചിങ്ങ് നടന്നു

35W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററിയാണ് ഹോണർ X60i യുടെ മറ്റൊരു സവിശേഷത

ഓണം അടിപൊളിയാക്കാൻ ഹോണർ X60i എത്തിയേക്കും, ചൈനയിൽ ലോഞ്ചിങ്ങ് നടന്നു
ഹൈലൈറ്റ്സ്
  • 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഹോണർ X60i ൽ ഉള്ളത്
  • ആൻഡ്രോയ്ഡ് 14 ബേസ് ചെയ്തിട്ടുള്ള MagicOS 8.0 ഹോണർ X60i നു കരുത്തേകുന്നു
  • നാലു നിറങ്ങളിൽ ഈ സ്മാർട്ട് ഫോൺ ലഭ്യമാകും
പരസ്യം
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്കും എന്നും വെല്ലുവിളി ഉയർത്താറുള്ള ഹോണറിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡൽ ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണർ X60i എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ സ്മാർട്ട് ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 6080 ചിപ്സെറ്റാണുള്ളത്. 12GB വരെയുള്ള RAM ഉം 50 മെഗാപിക്സലുള്ള പ്രൈമറി ക്യാമറയുമുള്ളതാണ് ഹോണർ X60i. 

ഹോണർ X60i നിലവിൽ ചൈനയിൽ പ്രീ ഓർഡർ ചെയ്യാൻ കഴിയും. ഈ ആഴ്ചയിൽ തന്നെ ഇത് വിപണിയിൽ എല്ലാവർക്കും ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ ലോഞ്ചിങ്ങ് കഴിഞ്ഞെങ്കിലും ഇന്ത്യയിൽ എന്നാണു ഹോണർ X60i ലഭ്യമാവുക എന്നതിനെ കുറിച്ച് കമ്പനി യാതൊരു അറിയിപ്പും നൽകിയിട്ടില്ല. ഏപ്രിൽ 2023 നു പുറത്തു വന്ന ഹോണർ X50i എന്ന സ്മാർട്ട് ഫോണിൻ്റെ തുടർച്ചയായാണ് ഹോണർ X60i വന്നിരിക്കുന്നത്.

ഹോണർ X60i ൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ:


ഹോണർ X60i ൻ്റെ വില ആരംഭിക്കുന്നത് CNY 1399ൽ (16100 ഇന്ത്യൻ രൂപയോളം) ആണ്. 8GB RAM + 256GB സ്റ്റോറേജുള്ള മോഡലിനാണ് ഈ വില. 12GB RAM + 256 GB മോഡലിന് CNY 1599ഉം (18400 ഇന്ത്യൻ രൂപയോളം) 12GB + 512GB മോഡലിന് CNY 1799ഉം (20700 ഇന്ത്യൻ രൂപയോളം) വില വരുന്നുണ്ട്.

ഹോണറിൻ്റെ ചൈനയിലെ ഇ സ്റ്റോറുകൾ വഴി ഓഗസ്ത് 2 മുതലാണ് ഹോണർ X60i വിൽപ്പന ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ ഫോൺ പ്രീ ബുക്കിംഗ് നടത്താൻ കഴിയും. നാലു നിറത്തിലാണ് ഹോണർ X60i ലഭ്യമാവുക. ക്ലൗഡ് ബ്ലൂ, കോറൽ പർപിൾ, മാജിക് നൈറ്റ് ബ്ലാക്ക്, മൂൺ ഷാഡോ വൈറ്റ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയും.

ഹോണർ X60i ൻ്റെ പ്രധാന സവിശേഷതകൾ:

6.7 ഇഞ്ച് വലിപ്പത്തിലുള്ള ഫുൾ HD+ (1080 + 2412 പിക്സൽ) AMOLED സ്ക്രീനുള്ള ഫോണിന് 90Hz വരെ റീഫ്രഷ് റേറ്റുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6080 ചിപ്സെറ്റിനൊപ്പം Mali-G57 MC2 GPU ചേർന്ന് ഈ ഹാൻഡ്സെറ്റിനു കരുത്തു നൽകുന്നു. 12GB വരെ RAM ഉം 512GB വരെ ഓൺ ബോർഡ് സ്റ്റോറേജുമുള്ള ഹോണർ X60i പ്രവർത്തിക്കുന്നത് ആൻഡ്രോയ്ഡ് 14 ബേസ് ചെയ്തിട്ടുള്ള MagicOS 8.0 ലാണ്.

ക്യാമറയുമായി ബന്ധപ്പട്ട വിവരങ്ങൾ നോക്കുകയാണെങ്കിൽ ഡുവൽ ക്യാമറ യൂണിറ്റാണ് ഹോണർ X60i ഫോണിൽ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും  2 മെഗാപിക്സലുള്ള ഡെപ്ത്ത് സെൻസറും ഇതിൽ വരുന്നു. ഇവയോടു ചേർന്നു തന്നെ LED  ഫ്ലാഷ്ലൈറ്റും നൽകിയിട്ടുണ്ട്. സെൽഫിക്കും വീഡിയോ കോളിംഗിനുമായി 8 മെഗാപിക്സൽ സെൻസറുള്ള ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്.

35W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററിയാണ് ഹോണർ X60i യുടെ മറ്റൊരു സവിശേഷത. ഡ്യുവൽ 5G, ഡ്യുവൽ 4G, വൈഫൈ, OTG, GPS, A-GPS, Galileo, ബ്ലൂടൂത്ത് 5.1, ടൈപ്പ് സി യുഎസ്ബി ചാർജിംഗ് എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകൾ ഈ ഹാൻഡ്സെറ്റിലുണ്ട്. ഡിസ്പ്ലേയിൽ ഫിംഗർപ്രിൻ്റ് സ്കാനർ വരുന്ന ഹോണർ X60i സ്മാർട്ട്ഫോണിന് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗുണ്ട്. 161.05 x 74.55 x 7.18mm വലിപ്പവും 172 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
Comments

അനുബന്ധ വാർത്തകൾ

ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  2. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
  3. ഹോണർ മറ്റൊരു ഫോൾഡബിൾ ഫോണുമായെത്തി; ഹോണർ മാജിക് വി ഫ്ലിപ് 2 ലോഞ്ച് ചെയ്തു
  4. ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ബംഗളൂരുവിൽ ഉടനെ തുറന്നു പ്രവർത്തിക്കും; വിവരങ്ങൾ അറിയാം
  5. പിക്സലിൻ്റെ മൂന്നു ജഗജില്ലികൾ ഇന്ത്യയിൽ; ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു
  6. സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി
  7. എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് വിലയേറും; മാറ്റങ്ങൾ പ്രഖ്യാപിച്ചു
  8. ഇനിയിവൻ കളം ഭരിക്കും; റെഡ്മി 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പുതിയ എൻട്രി; ഹോണർ X7c 5G ഇന്ത്യൻ വിപണിയിലെത്തി
  10. എയർടെൽ കസ്റ്റമറാണെങ്കിൽ ആപ്പിൾ മ്യൂസിക്ക് സൗജന്യം; ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »