ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് കിടിലൻ ഓഫറുകൾ
Photo Credit: OnePlus
Oneplus Open is available for Rs. 1,29,999 in the ongoing sale
ഇന്ത്യയിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓൺലൈൻ ഓഫർ സെയിലുകളിൽ ഒന്നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ സെയിൽ സമയത്ത് നിരവധി ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലക്കു ലഭ്യമാകും. ഇതിനു പുറമെ മറ്റുള്ള ഓഫറുകളും ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിലെ പ്രൈം മെമ്പേഴ്സിനായി സെപ്തംബർ 26നു തന്നെ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 27 മുതൽ എല്ലാവർക്കും ലഭ്യമാണ്. നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സെയിൽ സമയത്ത് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. പ്രത്യേകിച്ചും നിങ്ങൾ iOS നേക്കാൾ പരിഗണന നൽകുന്നത് ആൻഡ്രോയിഡിനാണെങ്കിൽ. വൺപ്ലസ്, സാംസങ്, ഷവോമി, ആപ്പിൾ തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകൾ ഈ സെയിൽ സമയത്ത് ഡിസ്കൗണ്ട് തുകക്ക് ലഭ്യമാണ്.
സാംസങ്ങിൻ്റെ ഏറ്റവും പുതിയ ഗാലക്‌സി എസ് സീരീസിലെ മുൻനിര മോഡലായ ഗ്യാലക്‌സി എസ് 24 അൾട്രായുടെ വില നിലവിലെ സെയിൽ സമയത്ത് 109999 രൂപയാണ്. യഥാർത്ഥ വിലയായ 129999 രൂപയിൽ നിന്നും 20000 രൂപ ഡിസ്കൗണ്ട് നൽകിയാണ് ഇതു വിൽപ്പന നടത്തുന്നത്. ഈ ഹൈ-എൻഡ് ഫോണിൽ ശക്തമായ ടൈറ്റാനിയം ഫ്രെയിമും ഗാലക്‌സി Al-പവർ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത്, ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ 16 പ്രോ മാക്സ് 143400 രൂപക്കാണു ലഭ്യമാകുന്നത്. ഇതിൻ്റെ സാധാരണ വില 144900 രൂപയായിരുന്നു. അതേസമയം ഐഫോൺ 16 പ്രോ 119900 രൂപയിൽ നിന്നും കുറഞ്ഞ് 118400 രൂപക്ക് സെയിൽ സമയത്തു ലഭ്യമാണ്
69,999 രൂപ വിലയുണ്ടായിരുന്ന ഷവോമി 14 ഇപ്പോൾ 47999 രൂപക്കു വാങ്ങാം. കൂടാതെ, ഐക്യൂ 12 5G, വൺപ്ലസ് ഓപ്പൺ എന്നിവയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ കുറഞ്ഞ വിലയിൽ ലഭ്യമാണ്.
SBI ഉപഭോക്താക്കൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം തൽക്ഷണ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമെ ഉപഭോക്താക്കൾക്ക് ആമസോൺ പേ ഓഫറുകൾ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകൾ, മറ്റുള്ള കൂപ്പൺ ഡിസ്‌കൗണ്ടുകൾ എന്നിവയും പ്രയോജനപ്പെടുത്താം.
വൺപ്ലസ് ഓപ്പണിൻ്റെ വില 149999 രൂപയാണെങ്കിലും സെയിൽ സമയത്ത് 129999 രൂപക്ക് ഇതു ലഭ്യമാണ്. ഐക്യൂ 12 5G സ്മാർട്ട്ഫോണിൻ്റെ യഥാർത്ഥ വില 59999 രൂപയുള്ളത് സെയിലിൻ്റെ ഭാഗമായി 47999 രൂപയായി കുറഞ്ഞിട്ടുണ്ട്.
വൺപ്ലസ് 12 ലിസ്റ്റ് ചെയ്തിരിക്കുന്ന വില 64999 ആണെങ്കിലും നിങ്ങൾക്ക് ഇത് 55999 രൂപക്ക് ലഭിക്കും. 79900 രൂപ വിലയുള്ള ഐഫോൺ 16 ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 78400 രൂപക്കു നേടാൻ കഴിയും. ഇതിനു പുറമെ 79999 രൂപ വില വരുന്ന മോട്ടോ റേസർ 50 നിങ്ങൾക്ക് ഓഫർ സെയിലിൽ വെറും 49999 രൂപക്കു വാങ്ങാം.
പരസ്യം
പരസ്യം
Microsoft to Host Xbox Partner Preview This Week, Featuring IO Interactive's 007 First Light
Apple Cracks Down on AI Data Sharing With New App Review Guidelines