വേറെ ലെവൽ ക്യാമറ യൂണിറ്റുമായി വിവോ X200 ആൾട്രാ എത്തുന്നു
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ, ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്ററാണ് വിവോ X200 അൾട്രായെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഇതിന് ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 200 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയായിരിക്കും ക്യാമറ യൂണിറ്റിൽ ഉണ്ടാവുക. പ്രധാന ക്യാമറയ്ക്ക് വൈഡ് ലെൻസും സെക്കണ്ടറി ക്യാമറയ്ക്ക് അൾട്രാ വൈഡ് ലെൻസും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 200 മെഗാപിക്സൽ ക്യാമറ സാംസങ്ങിൻ്റെ ISOCELL HP9 സെൻസറുമായി വരാനാണ് സാധ്യത