കാത്തിരിപ്പ് അവസാനിപ്പിക്കാം; വൺപ്ലസ് 13s ഇന്ത്യയിലെത്തി
വൺപ്ലസ് 13s-ൽ 1.5K റെസല്യൂഷനോടുകൂടിയ (1,216×2,640 പിക്സലുകൾ) 6.32 ഇഞ്ച് LTPO ProXDR ഡിസ്പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ്, 1600 nits പീക്ക് ബ്രൈറ്റ്നസ്, 2,160Hz PWM ഡിമ്മിംഗ് എന്നിവയെ സ്ക്രീൻ പിന്തുണക്കുന്നു. നനഞ്ഞ വിരലുകൾ ഉപയോഗിച്ചും ഗ്ലൗസ് ധരിച്ചും സ്ക്രീൻ ഉപയോഗിക്കാൻ കഴിയുന്ന അക്വാ ടച്ച് 2.0, ഗ്ലോവ് മോഡ് എന്നിവയും ഇതിലുണ്ട്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 12GB LPDDR5X റാമും 512GB വരെ UFS 4.0 ഇന്റേണൽ സ്റ്റോറേജും ഉൾക്കൊള്ളുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15 ആണ് ഇതിന് കരുത്ത് പകരുന്നത്.