Infinix Note 50

Infinix Note 50 - ख़बरें

  • സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ അവതാരം; ഇൻഫിനിക്സ് നോട്ട് 60 പ്രോ ഉടനെ ലോഞ്ച് ചെയ്തേക്കും
    കമ്പനിയുടെ നൈജീരിയയിലെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ ലോഞ്ച് പ്രഖ്യാപിച്ചത്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സിൽക്ക് ഗ്രീൻ, സോളാർ ഓറഞ്ച്, ടോറിനോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് ടീസർ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. സമീപകാലത്തു വന്നിരുന്ന പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കണ്ടിരുന്ന ഓറഞ്ച് ഫിനിഷിനോട് വളരെ സാമ്യമുള്ളതാണ് സോളാർ ഓറഞ്ച് വേരിയന്റ്, ഇതു ഫോണിൻ്റെ രൂപം കൂടുതൽ മനോഹരമാക്കുന്നു. റെൻഡറുകളിൽ ഒരു വലിയ, എഡ്ജ്-ടു-എഡ്ജ് ക്യാമറ ഐലൻഡ് പുറകുവശത്തായി കാണിക്കുന്നു. ക്യാമറ മൊഡ്യൂളിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ചെറിയ മിനി-എൽഇഡി സ്‌ക്രീനായ റിയർ മാട്രിക്സ് ഡിസ്‌പ്ലേയാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഗെയിമിംഗ്-ഫോക്കസ്ഡ്, പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കാണുന്ന സവിശേഷതകൾക്ക് സമാനമായി, അറിയിപ്പുകളും അലേർട്ടുകളും നോക്കാൻ ഈ ഡിസ്‌പ്ലേ ഉപയോഗിക്കാം.
  • ഇനി കളി മാറും, ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G എത്തി
    ഇൻഫിനിക്സ് നോട്ട് 50 പ്രോ+ 5G ഫോണിൽ 144Hz റിഫ്രഷ് റേറ്റും 1,300 nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ബ്ലൂ ലൈറ്റ് കുറയ്ക്കുന്നതിന് സ്‌ക്രീനിന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും കോളുകൾ, നോട്ടിഫിക്കേഷൻ എന്നിവയ്‌ക്കും മറ്റും LED ഇഫക്റ്റുകൾ കാണിക്കുന്ന ഒരു ബയോ-ആക്ടീവ് ഹാലോ AI ലൈറ്റിംഗ് സിസ്റ്റവും ഉൾപ്പെടുന്നു. ഇത് മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് ചിപ്പിൽ പ്രവർത്തിക്കുന്നു, ചൂട് നിയന്ത്രിക്കാൻ ഗ്രാഫൈറ്റ് പാളിയുള്ള ഒരു വേപ്പർ ചേമ്പറും ഉണ്ട്. മികച്ച വൈബ്രേഷൻ ഫീഡ്‌ബാക്കിനായി ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോറും ഇതിൽ ഉൾപ്പെടുന്നു
  • ഇൻഫിനിക്സ് നോട്ട് 50X 5G ഈ മാസം ഇന്ത്യയിലെത്തും
    ഇൻഫിനിക്സ് നോട്ട് 50X 5G ഫോണിൻ്റെ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തു വന്നിരുന്നു. "ജെം-കട്ട്" ഡിസൈൻ എന്ന് വിളിക്കപ്പെടുന്ന ഒക്റ്റഗണൽ ഷേപ്പിലുള്ള ക്യാമറ മൊഡ്യൂൾ അടങ്ങിയ വെള്ളി നിറമുള്ള പിൻഭാഗമാണ് ഈ ഫോണിനുള്ളത്. ഈ മൊഡ്യൂളിൽ മൂന്ന് ക്യാമറ സെൻസറുകൾ, ഒരു എൽഇഡി ഫ്ലാഷ്, ഒരു "ആക്ടീവ് ഹാലോ" യൂണിറ്റ് എന്നിവയുണ്ട്. ഇതിൻ്റെ ക്യാമറ ഡിസൈൻ അടിസ്ഥാന മോഡലായ ഇൻഫിനിക്സ് നോട്ട് 50-ന് സമാനമാണ്. ഫോണിനായി ഒരു ഫ്ലിപ്പ്കാർട്ട് പേജ് ലൈവ് ആയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. ഇൻഫിനിക്സ് നോട്ട് 50X 5G, ഇൻഫിനിക്സ് 40X 5G-യുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു, അത് 2024 ഓഗസ്റ്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
  • Al സവിശേഷതകൾ കൊണ്ട് ഞെട്ടിക്കാൻ ഇൻഫിനിക്സ് നോട്ട് 50 സീരീസ് എത്തുന്നു
    ഇൻഫിനിക്സ് നോട്ട് 50 സീരീസ് സ്മാർട്ട്‌ഫോണുകൾ മാർച്ച് 3-ന് ഇന്തോനേഷ്യയിൽ അവതരിപ്പിക്കും. മറ്റൊരു പോസ്റ്റിൽ ലോഞ്ചിനെക്കുറിച്ച് നേരത്തെ സൂചന നൽകിയതിന് ശേഷം കമ്പനി ഇക്കാര്യം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രഖ്യാപിച്ചു. എത്ര മോഡലുകൾ നോട്ട് 50 സീരീസിൻ്റെ ഭാഗമാകുമെന്ന് ഇൻഫിനിക്സ് വെളിപ്പെടുത്തിയിട്ടില്ല.പുതിയ നോട്ട് 50 സീരീസ് AI ഫീച്ചറുകളെ പിന്തുണയ്ക്കുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്പനി പരാമർശിച്ചിട്ടുണ്ട്. ഒരു മോഡലിൻ്റെ റിയർ ക്യാമറ സെറ്റപ്പ് എങ്ങിനെയാകും എന്നതും പോസ്റ്റിൽ കാണിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരസ്യം

പരസ്യം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »